24
August 2019 - 3:56 pm IST

Download Our Mobile App

Flash News
Archives

Mollywood

jayasurya

മെട്രൊമാനായി ജയസൂര്യയെത്തുന്നു

Published:23 July 2019

1964 ലെ പാമ്പൻ പാലം പുനർനിർ‌മാണം മുതൽ കൊച്ചി മെട്രൊ വരെ നീളുന്ന ശ്രീധരന്‍റെ ഔദ്യോഗിക ജീവിതമാണ് സിനിമയുടെ പശ്ചാത്തലം.

ബയോപിക് ചിത്രങ്ങളുമായാണിപ്പോൾ നടൻ ജയസൂര്യയെ വെള്ളിത്തിരയിൽ കാണാറ്. പ്രശസ്ത ഫുട്ബോളർ വി.പി സത്യന്‍റെ ജീവചരിത്രം  അടിസ്ഥാനമാക്കിയ ക്യാപ്റ്റനിൽ സത്യനായെത്തി ജയസൂര്യ മികച്ച അഭിനയം കാഴ്ചവച്ചിരുന്നു. ഇപ്പോൾ മലയാളത്തിലെ എക്കാലത്തെയും മഹാനായ നടൻ സത്യന്‍റെ ബയോപിക് സിനിമയാകുന്നതിൽ സത്യൻ മാഷായെത്തുന്നതും ജയസൂര്യ തന്നെ. ഏറ്റവും ഒടുവിലായി മെട്രൊമാൻ ഇ. ശ്രീധരന്‍റെ ജീവിതം സിനിമായകുകയാണ്.

ചിത്രത്തിൽ  മെട്രൊമാനായെത്തുന്നതും ജയസൂര്യ തന്നെ.  രാമസേതു എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വി.കെ പ്രകാശാണ്. സുരേഷ് ബാബുവാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. അരുൺ നാരായണൻ ആണ് ചിത്രം നിർമിക്കുന്നത്. 1964 ലെ പാമ്പൻ പാലം പുനർനിർ‌മാണം മുതൽ കൊച്ചി മെട്രൊ വരെ നീളുന്ന ശ്രീധരന്‍റെ ഔദ്യോഗിക ജീവിതമാണ് സിനിമയുടെ പശ്ചാത്തലം.

30 വയസുകാരനായ ഇ. ശ്രീധരനിൽ തുടങ്ങുന്ന കഥ കൊച്ചി മെട്രൊ നിർമാണത്തിൽ ഏർപ്പെടുന്ന 87 കാരനായ മെട്രൊമാനിലേക്ക് നീളുന്നു. പാമ്പൻ പാലം നിർമാണത്തിൽ തുടങ്ങി കൊച്ചി കപ്പൽശാല, കൊങ്കൺ റെയ്‌ൽവെ, ഡൽഹി മെട്രൊ തുടങ്ങിയ നിർമാണ കാലങ്ങളെയും സിനിമ പ്രതിപാദിക്കുന്നുണ്ട്. രവി കെ ചന്ദ്രൻ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

 


വാർത്തകൾ

Sign up for Newsletter



top