24
August 2019 - 3:41 pm IST

Download Our Mobile App

Flash News
Archives

World

lake

നീല വെള്ളം കണ്ട് ചാടാൻ നിൽക്കണ്ട, പണിക്കിട്ടും

Published:23 July 2019

തടാകത്തിലിറങ്ങി‌യും വെള്ളം തെറിപ്പിച്ചുമൊക്കെ ചിത്രങ്ങളെടുക്കാൻ സഞ്ചാരികളുടെ മത്സരമാണിവിടെ.

ഇൻസ്റ്റഗ്രാമിലൂടെ പലർക്കും പരിചിതമായ തടാകമാണ് സ്പെയിനിലെ മോണ്ടെ നിമോ. ഈ നീലജലാശയം കാണുവാൻ തന്നെ സഞ്ചാരികളുടെ വലിയ തിരക്കാണ്. തടാകത്തിലിറങ്ങി‌യും വെള്ളം തെറിപ്പിച്ചുമൊക്കെ ചിത്രങ്ങളെടുക്കാൻ സഞ്ചാരികളുടെ മത്സരമാണിവിടെ. എന്നാലിപ്പോൾ തടാകത്തിൽ ചാടി ചിത്രമെടുത്തവരൊക്കെ ആശുപത്രിയിലാണെന്നാണ് പുറത്തുവരുന്ന വാർത്തകൾ.

തടാകത്തിലിറങ്ങി ഫോട്ടൊയെടുത്തവരിൽ നിരവധി പേർ ആശുപത്രിയിലെത്തിയതോടെയാണ് തടാകത്തിന്‍റെ അപകടത്തെ കുറിച്ച് അധികൃതർ അന്വേഷിച്ച് തുടങ്ങിയത്. മുൻപ് ടങ്സ്റ്റൺ ലോഹം ഖനനം ചെയ്തിരുന്ന ഖനിയായിരുന്നു ഈ പ്രദേശം. ഖനനം നിര്‍ത്തിയതോടെ ഇവിടം തടാകമായി മാറുകയായിരുന്നു.

എന്നാൽ തടാകത്തിൽ കെമിക്കലുകൾ കൂടുതലാണെന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ. ഈ കെമിക്കലുകളാണ് വെള്ളത്തിന് നീല നിറം നൽകുന്നതെന്നാണ് കണ്ടെത്തൽ. തൊലിപ്പുറത്തെ അസ്വസ്ഥതകൾ, ഛര്‍ദ്ദി, വയറിളക്കം എന്നിവയ്ക്കും തടാകത്തിലെ വെള്ളം കാരണമാകുന്നതായാണ് വിദഗ്ധര്‍ കണ്ടെത്തിയത്.

തടാകത്തിൽ ഇറങ്ങരുതെന്ന് അധികൃതർ ഇപ്പോൾ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും സഞ്ചാരികളെ നിയന്ത്രിക്കാൻ കഴിയുന്നില്ലത്രേ.


വാർത്തകൾ

Sign up for Newsletter



top