24
August 2019 - 3:22 pm IST

Download Our Mobile App

Flash News
Archives

World

boris-johnson-elected-as-new-british-prime-minister

ബോറിസ് ജോണ്‍സൺ ബ്രിട്ടൺ പ്രധാനമന്ത്രിയാവും

Published:23 July 2019

തെരേസ മേയ് രാജിവച്ചതിനെ തുടർന്ന് പുതിയ പ്രധാനമന്ത്രിയെ കണ്ടെത്താൻ നടത്തിയ വോട്ടെടുപ്പിൽ വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടിനെ പരാജയപ്പെടുത്തിയാണ് ബോറിസ് നേതൃപദവയിലേക്കെത്തുന്നത്. ബോറിസ് ജോണ്‍സണ് 66 ശതമാനം വോട്ട് ലഭിച്ചു. 

ലണ്ടന്‍: ബ്രിട്ടന്‍റെ പുതിയ പ്രധാനമന്ത്രിയായും കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നേതാവായും മുൻ ലണ്ടൻ മേയർ ബോറിസ് ജോണ്‍സനെ തെരഞ്ഞെടുത്തു. അദ്ദേഹം ബുധനാഴ്ച പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കും. തെരേസ മേയ് രാജിവച്ചതിനെ തുടർന്ന് പുതിയ പ്രധാനമന്ത്രിയെ കണ്ടെത്താൻ നടത്തിയ വോട്ടെടുപ്പിൽ വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടിനെ പരാജയപ്പെടുത്തിയാണ് ബോറിസ് നേതൃപദവയിലേക്കെത്തുന്നത്. ബോറിസ് ജോണ്‍സണ് 66 ശതമാനം വോട്ട് ലഭിച്ചു. 

1,66,000 പാര്‍ട്ടി പ്രവര്‍ത്തകരുടെ പോസ്റ്റല്‍ വോട്ടാണ് ഭരിക്കുന്ന പാര്‍ട്ടിയുടെ പുതിയ നേതാവിനെ തീരുമാനിച്ചത്. ഇതിൽ ബോറിസിന് 92,153 വോട്ടും ജെറമി ഹണ്ടിന് 46,656 വോട്ടും ലഭിച്ചു. അഭിപ്രായ വോട്ടെടുപ്പിലും ബോറിസിനായിരുന്നു മുൻതൂക്കം. ബെക്കിങ്ഹാം കൊട്ടാരത്തിലെത്തി എലിസബത്ത് രാജ്ഞിയെ കണ്ടശേഷം ബുധനാഴ്ചയാണ് തെരേസ മേയ് സ്ഥാനമൊഴിയുക. തുടർന്ന് ബോറിസ് സ്ഥാനമേറ്റെടുക്കും. ബ്രെക്സിറ്റ് കരാറിൽ പാർലമെന്‍റിൽ സമവായത്തിലെത്താനാകാത്ത സാഹചര്യത്തിലായിരുന്നു മേയുടെ രാജി.

പാര്‍ലമെന്‍റില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് നേരിയ ഭൂരിപക്ഷമേയുള്ളു. കടുത്ത വലതു പക്ഷക്കാരനായ ബോറിസിന്‍റെ ബ്രെക്‌സിറ്റ് നയങ്ങളോട് പാര്‍ട്ടിയില്‍ തന്നെ അഭിപ്രായവ്യത്യാസമുണ്ട്. ബ്രെക്‌സിറ്റിൽ സമയബന്ധിതമായി തീരുമാനമെടുക്കുകയും ഇറാന്‍റെ പിടിയിലായ എണ്ണകപ്പലിന്‍റെ മോചനവുമാണ് പുതിയ പ്രധാനമന്ത്രിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളികൾ.


വാർത്തകൾ

Sign up for Newsletter



top