07
July 2020 - 6:32 pm IST

Download Our Mobile App

National

karnataka-assembly-tussle-congress-bjp-jds-latest

വിശ്വാസ വോട്ടെടുപ്പ് നീട്ടില്ല; സ്ഥാനമൊഴിയാൻ തയ്യാർ: കുമാരസ്വാമി സർക്കാർ പുറത്തേക്ക്?

Published:23 July 2019

വിശ്വാസ വോട്ടെടുപ്പ് നീട്ടില്ലെന്നും സ്ഥാനമൊഴിയാൻ തയ്യാറാണെന്നും കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. വോട്ടെടുപ്പിൽ പങ്കെടുക്കുമെന്നും തിരക്കു കൂട്ടേണ്ടെന്നും ബിജെപി അംഗങ്ങളോട് അദ്ദേഹം പറഞ്ഞു.

ബെംഗളൂരു: കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി ക്ലൈമാക്സിലേക്ക്. വിശ്വാസ വോട്ടെടുപ്പ് നീട്ടില്ലെന്നും സ്ഥാനമൊഴിയാൻ തയ്യാറാണെന്നും കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. വോട്ടെടുപ്പിൽ പങ്കെടുക്കുമെന്നും തിരക്കു കൂട്ടേണ്ടെന്നും ബിജെപി അംഗങ്ങളോട് അദ്ദേഹം പറഞ്ഞു. അല്‍പ്പ സമയത്തിനകം വിശ്വാസ വോട്ടെടുപ്പ് നടക്കുമെന്നാണ് റിപ്പോർട്ട്. 

അതിനിടെ, സ്വതന്ത്ര എംഎല്‍എമാര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ടുമെന്‍റിനു മുന്നില്‍ ജെഡിഎസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. ഇവരെ തടയാന്‍ ബിജെപി പ്രവര്‍ത്തകരും എത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉ‌ടലെടുത്തു. ഇതോടെ ബെംഗളൂരു നഗരത്തില്‍ ഇന്നും നാളെയും സിറ്റി പൊലീസ് കമ്മീഷണര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 

16 കോണ്‍ഗ്രസ്- ജെ.ഡി.എസ് എം.എല്‍.എമാരുടെ രാജിയെ തുടര്‍ന്നാണ് കുമാരസ്വാമി സര്‍ക്കാര്‍ ന്യൂനപക്ഷമായത്. സര്‍ക്കാര്‍ താഴെവീഴാതിരിക്കാന്‍ കോണ്‍ഗ്രസും ജെഡിഎസും ആവുന്നത്ര നോക്കിയിട്ടും വിമത എം.എല്‍.എമാര്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. ബി.ജെ.പി.ക്ക് 107 എംഎല്‍എമാരുടെയും ഭരണപക്ഷത്തിന് 100 എം.എൽ.എ.മാരുടെയും പിന്തുണയാണുള്ളത്.


വാർത്തകൾ

Sign up for Newsletter



top