24
August 2019 - 3:03 pm IST

Download Our Mobile App

Flash News
Archives

Updates

gst

നാ​ളെ ജി​എ​സ്ടി കൗ​ണ്‍സി​ല്‍; പ്ര​തീ​ക്ഷ​യോ​ടെ വി​പ​ണി

Published:23 July 2019

 ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ള്‍ക്കൊ​പ്പം സോ​ളാ​ര്‍ പ​വ​ര്‍ ജ​ന​റേ​റ്റി​ങ് സി​സ്റ്റം, വി​ന്‍ഡ് ട​ര്‍ബ​നൈു​ക​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ ജി​എ​സ്ടി നി​ര​ക്കു​ക​ളി​ലും കു​റ​വു​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്.

കൊ​ച്ചി: ജി​എ​സ്ടി കൗ​ണ്‍സി​ലി​ന്‍റെ യോ​ഗം നാ​ളെ ന​ട​ക്കു​മ്പോ​ള്‍ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​ന്‍ വാ​ഹ​ന വി​പ​ണി​യാ​ണ്. അ​തി​നൊ​പ്പം സോ​ളാ​ര്‍ വി​പ​ണി​യും ക​ഴി​ഞ്ഞ കു​റ​ച്ചു​കാ​ല​മാ​യി പി​ന്നോ​ക്കം പോ​കു​ന്ന വ്യാ​പാ​ര മേ​ഖ​ല​യ്ക്ക് ആ​ശ്വാ​സ​ക​ര​മാ​യ തീ​രു​മാ​നം ഉ​ണ്ടാ​കു​മോ എ​ന്നു​ള്ള​താ​ണ് പ്ര​ധാ​ന കാ​ര്യം.   ധ​ന​മ​ന്ത്രി നി​ര്‍മ​ല സീ​താ​രാ​മ​ന്‍ അ​ധ്യ​ക്ഷ​യാ​കു​ന്ന ര​ണ്ടാ​മ​ത്തെ യോ​ഗ​മാ​ണി​ത്. ജി​എ​സ്ടി കൗ​ണ്‍സി​ലി​ന്‍റെ 36 മ​ത് യോ​ഗ​വും. വീ​ഡി​യോ കോ​ണ്‍ഫ​റ​ൻ​സി​ങ്ങി​ലൂ​ടെ​യാ​ണ് യോ​ഗം ന​ട​ക്കു​ന്ന​ത്. 

 ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ള്‍ക്കൊ​പ്പം സോ​ളാ​ര്‍ പ​വ​ര്‍ ജ​ന​റേ​റ്റി​ങ് സി​സ്റ്റം, വി​ന്‍ഡ് ട​ര്‍ബ​നൈു​ക​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ ജി​എ​സ്ടി നി​ര​ക്കു​ക​ളി​ലും കു​റ​വു​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ള്‍, ഇ​ല​ക്ട്രി​ക് ചാ​ര്‍ജ​റു​ക​ള്‍, വാ​ട​ക​യ്ക്ക് ന​ല്‍കു​ന്ന ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ ജി​എ​സ്ടി നി​ര​ക്കു​ക​ളും കു​റ​ച്ചേ​ക്കും.   ക​ഴി​ഞ്ഞ ജി​എ​സ്ടി കൗ​ണ്‍സി​ല്‍ യോ​ഗ​ത്തി​ല്‍ ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​യി അ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ത്പ​ന്ന​ങ്ങ​ള്‍ക്കും സേ​വ​ന​ങ്ങ​ള്‍ക്കും നി​കു​തി നി​ര​ക്ക് കു​റ​യ്ക്കാ​ന്‍ ത​ത്വ​ത്തി​ല്‍ തീ​രു​മാ​നി​ച്ചി​രു​ന്നു.

ഇ​ത് പ​രി​ശോ​ധി​ക്കാ​ന്‍ കൗ​ണ്‍സി​ല്‍ ഒ​രു ഓ​ഫീ​സേ​ഴ്സ് ക​മ്മി​റ്റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ആ​ഭ്യ​ന്ത​ര​മാ​യി നി​ര്‍മി​ക്കു​ന്ന ഇ ​വാ​ഹ​ന​ങ്ങ​ള്‍ക്ക് ജി​എ​സ്ടി നി​ര​ക്കു​ക​ള്‍ 12 ശ​ത​മാ​ന​ത്തി​ല്‍ നി​ന്ന് അ​ഞ്ച് ശ​ത​മാ​ന​ത്തി​ലേ​ക്ക് കു​റ​ച്ചേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ഇ​തോ​ടൊ​പ്പം സൗ​രോ​ർ​ജ പ​ദ്ധ​തി​ക​ളു​ടെ നി​കു​തി ഘ​ട​ന​യി​ലും മാ​റ്റ​ങ്ങ​ളു​ണ്ടാ​യേ​ക്കും.   പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​കു​തി ജി​എ​സ്ടി​യി​ലേ​ക്ക് മാ​റ്റു​മോ എ​ന്ന കാ​ര്യ​വും സാ​മ്പ​ത്തി​ക ലോ​കം പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ സം​സ്ഥാ​ന​ങ്ങ​ള്‍ക്ക് ഭീ​മ​മാ​യ നി​കു​തി ന​ഷ്ടം വ​രും എ​ന്ന​തി​നാ​ല്‍ അ​തി​ലേ​ക്ക് നീ​ങ്ങാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണ്.  


വാർത്തകൾ

Sign up for Newsletter



top