23
October 2019 - 12:40 am IST

Download Our Mobile App

Flash News
Archives

Analysis

e-auction

മീ​നു​ക​ള്‍ക്ക് ഇ-​ലേ​ലം വ​രു​ന്നു

Published:23 July 2019

മ​ത്സ്യ മാ​ര്‍ക്ക​റ്റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ​ദാം​ശ​ങ്ങ​ള്‍, അ​താ​ത് മാ​ര്‍ക്ക​റ്റു​ക​ളി​ലെ ത​ത്സ​മ​യ മീ​ന്‍വി​ല എ​ന്നി​വ പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് അ​റി​യു​ന്ന​തി​നും വാ​ണി​ജ്യ​പ്രാ​ധാ​ന്യ മ​ത്സ്യ​ങ്ങ​ളു​ടെ ഇ- ​ലേ​ല​ത്തി​ന് അ​വ​സ​ര​മൊ​രു​ക്കു​ന്ന​തി​നു​മു​ള്ള സം​വി​ധാ​നം വി​ക​സി​പ്പി​ക്കു​ക​യു​മാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

കൊ​ച്ചി: ഇ​നി മ​ത്സ്യ​ത്തി​ന്‍റെ ലേ​ലം വ​ന്‍കി​ട​ക്കാ​രു​ടെ കൈ​യി​ൽ നി​ല്‍ക്കി​ല്ല. വ​ള്ള​ക്കാ​ര്‍ക്കും ബോ​ട്ടു​ക​ള്‍ക്കും വി​പ​ണി വി​ല ല​ഭി​ക്കു​ന്ന രീ​തി​യി​ല്‍ ഇ-​ലേ​ല​ത്തി​ന് അ​വ​സ​രം ഒ​രു​ങ്ങു​ന്നു. കേ​ന്ദ്ര സ​മു​ദ്ര​മ​ത്സ്യ ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​ണ് (സി​എം​എ​ഫ്ആ​ര്‍ഐ) ഈ ​പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ടു​ന്ന​ത്. മ​ത്സ്യ മാ​ര്‍ക്ക​റ്റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ​ദാം​ശ​ങ്ങ​ള്‍, അ​താ​ത് മാ​ര്‍ക്ക​റ്റു​ക​ളി​ലെ ത​ത്സ​മ​യ മീ​ന്‍വി​ല എ​ന്നി​വ പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് അ​റി​യു​ന്ന​തി​നും വാ​ണി​ജ്യ​പ്രാ​ധാ​ന്യ മ​ത്സ്യ​ങ്ങ​ളു​ടെ ഇ- ​ലേ​ല​ത്തി​ന് അ​വ​സ​ര​മൊ​രു​ക്കു​ന്ന​തി​നു​മു​ള്ള സം​വി​ധാ​നം വി​ക​സി​പ്പി​ക്കു​ക​യു​മാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

മ​ത്സ്യ മാ​ര്‍ക്ക​റ്റു​ക​ള്‍ ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ത്തി​ലേ​ക്ക് വി​ക​സി​പ്പി​ക്കു​ന്ന​തി​നാ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍, ഉ​പ​ഭോ​ക്താ​ക്ക​ള്‍, വി​ത​ര​ണ​ക്കാ​ര്‍, മ​ത്സ്യ സം​സ്ക​ര​ണ വ്യ​വ​സാ​യി​ക​ള്‍ എ​ന്നി​വ​ര്‍ക്കെ​ല്ലാം ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​കു​ന്ന പ​ദ്ധ​തി​യാ​ണി​തെ​ന്ന് സി​എം​എ​ഫ്ആ​ര്‍ഐ വ്യ​ക്ത​മാ​ക്കി.

രാ​ജ്യ​ത്തെ 1500 മ​ത്സ്യ മാ​ര്‍ക്ക​റ്റു​ക​ളാ​ണ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ലാ​ൻ​ഡി​ങ് സെ​ന്‍റ​റു​ക​ള്‍, മൊ​ത്ത​വ്യാ​പാ​ര മാ​ര്‍ക്ക​റ്റു​ക​ള്‍, ചി​ല്ല​റ​വ്യാ​പാ​ര മാ​ര്‍ക്ക​റ്റു​ക​ള്‍, കൃ​ഷി​ഉ​ത്പാ​ദ​ന മാ​ര്‍ക്ക​റ്റു​ക​ള്‍ എ​ന്നി​വ ഇ​തി​ൽ​പ്പെ​ടും. ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന നാ​ഷ​ണ​ല്‍ ഫി​ഷ​റീ​സ് ഡെ​വ​ല​പ്മെ​ന്‍റ് ബോ​ര്‍ഡി​ന്‍റെ (എ​ന്‍എ​ഫ്ഡി​ബി) സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ​യാ​ണ് സി​എം​എ​ഫ്ആ​ര്‍ഐ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. 


വാർത്തകൾ

Sign up for Newsletter



top