24
August 2019 - 2:32 pm IST

Download Our Mobile App

Flash News
Archives

Cricket

virat-kohli

കോ​ഹ്‌​ലി ഒ​ന്നാ​മ​ൻ

Published:23 July 2019

913 പോ​യി​ന്‍റു​ള്ള ന്യൂ​സി​ല​ൻ​ഡ് നാ​യ​ക​ൻ കെ​യ്ൻ വി​ല്ല്യം​സ​ൺ ര​ണ്ടാ​മ​തും 881 പോ​യി​ന്‍റു​മാ​യി ഇ​ന്ത്യ​യു​ടെ ചേ​തേ​ശ്വ​ർ പൂ​ജാ​ര മൂ​ന്നാം സ്ഥാ​ന​ത്തു​മാ​ണ്.   ടീ ​റാ​ങ്കി​ങ്ങി​ൽ ഇ​ന്ത്യ ത​ന്നെ​യാ​ണ് ഒ​ന്നാ​മ​ത്.

ദു​ബാ​യ്: ഐ​സി​സി ടെ​സ്റ്റ് റാ​ങ്കി​ങ്ങി​ൽ ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി ഒ​ന്നാം സ്ഥാ​ന​ത്ത് തി​രി​ച്ചെ​ത്തി. 922 പോ​യി​ന്‍റു​മാ​യാ​ണ് കോ​ഹ്‌​ലി ഒ​ന്നാം സ്ഥാ​നം ഉ​റ​പ്പി​ച്ച​ത്. 913 പോ​യി​ന്‍റു​ള്ള ന്യൂ​സി​ല​ൻ​ഡ് നാ​യ​ക​ൻ കെ​യ്ൻ വി​ല്ല്യം​സ​ൺ ര​ണ്ടാ​മ​തും 881 പോ​യി​ന്‍റു​മാ​യി ഇ​ന്ത്യ​യു​ടെ ചേ​തേ​ശ്വ​ർ പൂ​ജാ​ര മൂ​ന്നാം സ്ഥാ​ന​ത്തു​മാ​ണ്.   ടീ ​റാ​ങ്കി​ങ്ങി​ൽ ഇ​ന്ത്യ ത​ന്നെ​യാ​ണ് ഒ​ന്നാ​മ​ത്. ന്യൂ​സി​ല​ൻ​ഡ്, ദ​ക്ഷി​ണാ​ഫ്രി​ക്ക, ഇം​ഗ്ല​ണ്ട്, ഓ​സ്ട്രേ​ലി​യ എ​ന്നി​വ​രാ​ണ് യ​ഥാ​ക്ര​മം ആ​ദ്യ അ​ഞ്ച് സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​ത്. 

ബൗ​ള​ർ​മാ​രി​ൽ ഓ​സ്ട്രേ​ലി​യ​യു​ടെ പാ​റ്റ് കു​മ്മി​ൻ​സാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള ഇം​ഗ്ല​ണ്ടി​ന്‍റെ ജ​യിം​സ് ആ​ൻ​ഡേ​ഴ്സ​നാ​ണ്. എ​ന്നാ​ൽ അ​യ​ർ​ല​ൻ​ഡി​നെ​തി​രാ​യ ടെ​സ്റ്റ് മ​ത്സ​ര​ത്തി​ൽ നി​ന്ന് പ​രു​ക്കു​മൂ​ലം വി​ട്ടു നി​ൽ​ക്കു​ന്ന ആ​ൻ​ഡേ​ഴ്സ​ന് ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്താ​നു​ള്ള അ​വ​സ​രം ന​ഷ്ട​മാ​കും. മ​ത്സ​ര​ത്തി​ൽ ക​ളി​ക്കാ​ൻ ക​ഴി​യാ​ത്ത​തോ​ടെ കു​മ്മി​ൻ​സു​മാ​യു​ള്ള ആ​ൻ​ഡേ​ഴ്സ​ണി​ന്‍റെ അ​ക​ലം 16 പോ​യി​ന്‍റാ​യി വ​ർ​ധി​ക്കും.

ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ സീ​മ​ർ ക​ഗി​സോ റ​ബാ​ഡ​യാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്. ഓ​ൾ റൗ​ണ്ട​ർ​മാ​രു​ടെ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​ൻ സ്പി​ന്ന​ർ ര​വീ​ന്ദ്ര ജ​ഡേ​ജ മൂ​ന്നാം സ്ഥാ​ന​ത്തു​ണ്ട്. വി​ൻ​ഡീ​സ് നാ​യ​ക​ൻ ജേ​സ​ൺ ഹോ​ൾ​ഡ​റും ബം​ഗ്ലാ​ദേ​ശി​ന്‍റെ ഷാ​ക്കി​ബ് അ​ൽ ഹ​സ​നു​മാ​ണ് ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ളി​ൽ. 


വാർത്തകൾ

Sign up for Newsletter



top