24
August 2019 - 4:09 pm IST

Download Our Mobile App

Flash News
Archives

Cricket

srilanka-new-team

പു​​തു​​നി​​ര​​ക​​ളു​​മാ​​യി ക്രി​​ക്ക​​റ്റ് ലോ​​കം

Published:23 July 2019

ശ്രീ​​ല​​ങ്ക​​യും ബം​​ഗ്ലാ​​ദേ​​ശു​​മാ​​ണ് ഇ​​ക്കൂ​​ട്ട​​ത്തി​​ൽ ഏ​​റ്റ​​വും പു​​തി​​യ​​ത്. ശ്രീ​​ല​​ങ്ക​​യി​​ലേ​​ക്ക് മൂ​​ന്ന് ഏ​​ക​​ദി​​ന​​ങ്ങ​​ൾ മാ​​ത്രം ഉ​​ൾ​​പ്പെ​​ടു​​ന്ന ബം​​ഗ്ലാ​​ദേ​​ശി​​ന്‍റെ ഹ്ര​​സ്വ പ​​ര്യ​​ട​​ന​​ത്തി​​ലെ ആ​​ദ്യ മ​​ത്സ​​രം വെ​​ള്ളി​​യാ​​ഴ്ച​​യാ​​ണ് ന​​ട​​ക്കു​​ന്ന​​ത്.

ലോ​​ക​​ക​​പ്പി​​നു ശേ​​ഷം ക്രി​​ക്ക​​റ്റ് മൈ​​താ​​ന​​ങ്ങ​​ൾ വീ​​ണ്ടും സ​​ജീ​​വ​​മാ​​കു​​ന്നു. ലോ​​ക​​ക​​പ്പ് ക​​ളി​​ച്ച ടീ​​മി​​ൽ മാ​​റ്റ​​ങ്ങ​​ളു​​മാ​​യി ഇ​​ന്ത്യ​​യും വെ​​സ്റ്റി​​ൻ​​ഡീ​​സും ഇം​​ഗ്ല​​ണ്ടു​​മെ​​ല്ലാം വ​​രു​​ന്ന പ​​ര​​മ്പ​​ര​​ക​​ൾ​​ക്കു​​ള്ള ടീ​​മു​​ക​​ൾ പ്ര​​ഖ്യാ​​പി​​ച്ചു ക​​ഴി​​ഞ്ഞു. ശ്രീ​​ല​​ങ്ക​​യും ബം​​ഗ്ലാ​​ദേ​​ശു​​മാ​​ണ് ഇ​​ക്കൂ​​ട്ട​​ത്തി​​ൽ ഏ​​റ്റ​​വും പു​​തി​​യ​​ത്. ശ്രീ​​ല​​ങ്ക​​യി​​ലേ​​ക്ക് മൂ​​ന്ന് ഏ​​ക​​ദി​​ന​​ങ്ങ​​ൾ മാ​​ത്രം ഉ​​ൾ​​പ്പെ​​ടു​​ന്ന ബം​​ഗ്ലാ​​ദേ​​ശി​​ന്‍റെ ഹ്ര​​സ്വ പ​​ര്യ​​ട​​ന​​ത്തി​​ലെ ആ​​ദ്യ മ​​ത്സ​​രം വെ​​ള്ളി​​യാ​​ഴ്ച​​യാ​​ണ് ന​​ട​​ക്കു​​ന്ന​​ത്. ലോ​​ക​​ക​​പ്പി​​ലെ ദ​​യ​​നീ​​യ പ്ര​​ക​​ട​​ന​​ത്തെ​​ത്തു​​ട​​ർ​​ന്ന് ല​​ങ്ക​​യും, പ്ര​​ധാ​​ന​​മാ​​യും പ​​രി​​ക്കു​​ക​​ൾ കാ​​ര​​ണം ബം​​ഗ്ലാ​​ദേ​​ശും ടീ​​മു​​ക​​ളി​​ൽ സ​​മൂ​​ല മാ​​റ്റ​​ങ്ങ​​ളാ​​ണ് വ​​രു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

ഇ​​ന്ത്യ​​യും ബം​​ഗ്ലാ​​ദേ​​ശും അ​​ട​​ക്ക​​മു​​ള്ള രാ​​ജ്യ​​ങ്ങ​​ൾ പു​​തു​​മു​​ഖ​​ങ്ങ​​ളെ പ​​രീ​​ക്ഷി​​ക്കാ​​നു​​ള്ള അ​​വ​​സ​​ര​​മാ​​യി അ​​ടു​​ത്ത പ​​ര​​മ്പ​​ര​​ക​​ളെ കാ​​ണു​​മ്പോ​​ൾ, ശ്രീ​​ല​​ങ്ക ലോ​​ക​​ക​​പ്പ് ടീ​​മി​​ൽ നി​​ന്ന് വി​​വാ​​ദ​​പ​​ര​​മാ​​യി ഒ​​ഴി​​വാ​​ക്ക​​പ്പെ​​ട്ട പ്ര​​മു​​ഖ​​രെ തി​​രി​​ച്ചു​​വി​​ളി​​ച്ചാ​​ണ് ഉ​​യി​​ർ​​ത്തെ​​ഴു​​ന്നേ​​ൽ​​പ്പി​​നു ശ്ര​​മി​​ക്കു​​ന്ന​​ത്. 22 പേ​​രു​​ള്ള ജം​​ബോ ടീ​​മി​​നെ​​യാ​​ണ് അ​​വ​​ർ പ്ര​​ഖ്യാ​​പി​​ച്ചി​​രി​​ക്കു​​ന്ന​​തും. നി​​രോ​​ഷ​​ൻ ഡി​​ക്ക്‌​​വെ​​ല്ല, ധ​​നു​​ഷ്ക ഗു​​ണ​​തി​​ല​​ക, ദാ​​സു​​ൻ ശ​​ന​​ക, അ​​ഖി​​ല ധ​​ന​​ഞ്ജ​​യ, ല​​ക്ഷ​​ൺ സ​​ന്ദ​​ക​​ൻ എ​​ന്നി​​വ​​രാ​​ണ് തി​​രി​​ച്ചെ​​ത്തി​​യ പ്ര​​മു​​ഖ​​ർ. ഓ​​ൾ​​റൗ​​ണ്ട​​ർ​​മാ​​രാ​​യ മി​​ലി​​ന്ദ സി​​രി​​വ​​ർ​​ധ​​ന, ജീ​​വ​​ൻ മെ​​ൻ​​ഡി​​സ്, സീ​​മ​​ർ സു​​രം​​ഗ ല​​ക്മ​​ൽ, യു​​വ ലെ​​ഗ് സ്പി​​ന്ന​​ർ ജെ​​ഫ്രി വാ​​ൻ​​ഡ​​ർ​​സേ എ​​ന്നി​​വ​​ർ​​ക്ക് ഇ​​ടം കി​​ട്ടി​​യി​​ട്ടി​​ല്ല. ലോ​​ക​​ക​​പ്പി​​ൽ "ത്രീ ​​ഡൈ​​മെ​​ൻ​​ഷ​​ന​​ൽ' വി​​ശേ​​ഷ​​ണ​​ത്തോ​​ടു നീ​​തി പു​​ല​​ർ​​ത്താ​​ൻ ക​​ഴി​​യാ​​തെ പോ​​യ​​വ​​രാ​​ണ് സി​​രി​​വ​​ർ​​ധ​​ന​​യും മെ​​ൻ​​ഡി​​സും. വാ​​ൻ​​ഡ​​ർ​​സേ​​യ്ക്ക് ക​​ളി​​ക്കാ​​ൻ അ​​ധി​​കം അ​​വ​​സ​​ര​​ങ്ങ​​ൾ കി​​ട്ടി​​യ​​തു​​മി​​ല്ല. ടെ​​സ്റ്റ് ബൗ​​ള​​റാ​​യി അ​​റി​​യ​​പ്പെ​​ടു​​ന്ന ല​​ക്മ​​ലാ​​ക​​ട്ടെ, പ​​രി​​മി​​ത ഓ​​വ​​ർ ക്രി​​ക്ക​​റ്റി​​ൽ അ​​ടു​​ത്ത കാ​​ല​​ത്താ​​യി സ്ഥി​​രം സാ​​ന്നി​​ധ്യ​​വു​​മ​​ല്ല.

ധ​​ന​​ഞ്ജ​​യ​​യെ​​യും സ​​ന്ദ​​ക​​നെ​​യും കൂ​​ടാ​​തെ വ​​നി​​ന്ദു ഹ​​സ​​രം​​ഗ, അ​​മി​​ല അ​​പോ​​ൻ​​സോ, ഷേ​​ഹ​​ൻ ജ​​യ​​സൂ​​ര്യ എ​​ന്നീ സ്പി​​ന്ന​​ർ​​മാ​​രും ടീ​​മി​​ലു​​ണ്ട്. ഓ​​ൾ​​റൗ​​ണ്ട​​ർ ധ​​ന​​ഞ്ജ​​യ ഡി​​സി​​ൽ​​വ​​യാ​​ണ് മ​​റ്റൊ​​രു സ്പി​​ൻ ഓ​​പ്ഷ​​ൻ. ഇ​​ന്ത്യ എ ​​ടീ​​മി​​നെ​​തി​​രേ ശ്രീ​​ല​​ങ്ക എ ​​ടീ​​മി​​നു വേ​​ണ്ടി ര​​ണ്ടു സെ​​ഞ്ചു​​റി​​ക​​ളും ഒ​​രു അ​​ർ​​ധ സെ​​ഞ്ചു​​റി​​യും നേ​​ടി​​യി​​രു​​ന്നു. ശ​​ന​​ക​​യും ഈ ​​പ​​ര്യ​​ട​​ന​​ത്തി​​ൽ ഫോം ​​വീ​​ണ്ടെ​​ടു​​ക്കു​​ന്ന​​തി​​ന്‍റെ ല​​ക്ഷ​​ണ​​ങ്ങ​​ൾ കാ​​ണി​​ച്ചു. എ​​ന്നാ​​ൽ, ഗു​​ണ​​തി​​ല​​ക ആ​​ഭ്യ​​ന്ത​​ര സീ​​സ​​ൺ അ​​വ​​സാ​​നി​​ച്ച ശേ​​ഷം മ​​ത്സ​​ര​​ങ്ങ​​ൾ​​ക്കി​​റ​​ങ്ങി​​യി​​ട്ടി​​ല്ല. ക​​ഴി​​ഞ്ഞ വ​​ർ​​ഷം മി​​ക​​ച്ച ഫോ​​മി​​ലാ​​യി​​രു​​ന്നെ​​ങ്കി​​ലും അ​​ച്ച​​ട​​ക്ക ന​​ട​​പ​​ടി നേ​​രി​​ട്ട് ടീ​​മി​​നു പു​​റ​​ത്താ​​കു​​ക​​യാ​​യി​​രു​​ന്നു.

ആ​​ദ്യ മ​​ത്സ​​ര​​ത്തി​​നു ശേ​​ഷം വി​​ര​​മി​​ക്കു​​ന്ന ല​​സി​​ത് മ​​ലിം​​ഗ​​യെ കൂ​​ടാ​​തെ ക​​സു​​ൻ ര​​ജി​​ത, നു​​വാ​​ൻ പ്ര​​ദീ​​പ്, ലാ​​ഹി​​രു കു​​മാ​​ര, ലാ​​ഹി​​രു മ​​ധു​​ശ​​ങ്ക എ​​ന്നി​​വ​​രാ​​ണ് ടീ​​മി​​ലെ പേ​​സ് ബൗ​​ള​​ർ​​മാ​​ർ. ഏ​​ഞ്ജ​​ലോ മാ​​ത്യൂ​​സി​​ന് പ​​രി​​ക്കു കാ​​ര​​ണം പ​​ന്തെ​​റി​​യാ​​നാ​​കാ​​ത്ത​​തും തി​​സ​​ര പെ​​രേ​​ര ഫോ​​മൗ​​ട്ടാ​​യ​​തും കാ​​ര​​ണം മ​​ധു​​ശ​​ങ്ക​​യി​​ൽ മ​​റ്റൊ​​രു ഓ​​ൾ​​റൗ​​ണ്ട​​റെ​​യാ​​ണ് ല​​ങ്ക തേ​​ടു​​ന്ന​​ത്. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യി​​ലെ എ​​മെ​​ർ​​ജി​​ങ് ടീം ​​പ​​ര്യ​​ട​​ന​​ത്തി​​ൽ മി​​ക​​ച്ച പ്ര​​ക​​ട​​ന​​വും കാ​​ഴ്ച​​വ​​ച്ചി​​രു​​ന്നു.

ലോ​​ക​​ക​​പ്പി​​ൽ മോ​​ശ​​മ​​ല്ലാ​​ത്ത പ്ര​​ക​​ട​​നം ന​​ട​​ത്തി​​യ ബം​​ഗ്ലാ​​ദേ​​ശി​​നെ ശ്രീ​​ല​​ങ്ക​​ൻ പ​​ര്യ​​ട​​ന​​ത്തി​​ൽ ന​​യി​​ക്കു​​ക ഓ​​പ്പ​​ണ​​ർ ത​​മിം ഇ​​ക്ബാ​​ൽ ആ​​യി​​രി​​ക്കും. സ്ഥി​​രം ക്യാ​​പ്റ്റ​​ൻ മ​​ഷ്റ​​ഫി ബി​​ൻ മു​​ർ​​താ​​സ, പേ​​സ് ബൗ​​ള​​ർ മു​​ഹ​​മ്മ​​ദ് സെ​​യ്ഫു​​ദ്ദീ​​ൻ എ​​ന്നി​​വ​​ർ​​ക്കു പ​​രു​​ക്കാ​​ണ്. ലോ​​ക​​ക​​പ്പി​​ൽ ഉ​​ജ്ജ്വ​​ല പ്ര​​ക​​ട​​നം ന​​ട​​ത്തി​​യ ഓ​​ൾ​​റൗ​​ണ്ട​​ർ ഷ​​ക്കീ​​ബ് അ​​ൽ ഹ​​സ​​ൻ ഹ​​ജ്ജി​​നു പോ​​യി​​രി​​ക്കു​​ക​​യാ​​ണ്. ലി​​റ്റ​​ൺ ദാ​​സി​​ന് വി​​വാ​​ഹാ​​വ​​ധി​​യും ന​​ൽ​​കി. ഫാ​​സ്റ്റ് ബൗ​​ള​​ർ ത​​സ്കി​​ൻ അ​​ഹ​​മ്മ​​ദ്, ഓ​​ൾ​​റൗ​​ണ്ട​​ർ ഫ​​ർ​​ഹ​​ദ് റെ​​സ എ​​ന്നി​​വ​​രെ ടീ​​മി​​ലേ​​ക്കു തി​​രി​​ച്ചു വി​​ളി​​ച്ചു.

ലോ​​ക​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ലെ ടി20 ​​ലീ​​ഗു​​ക​​ളി​​ൽ ഹോ​​ട്ട് പ്രോ​​പ്പ​​ർ​​ട്ടി​​ക​​ളാ​​യ സു​​നി​​ൽ ന​​രെ​​യ്ൻ, കി​​ര​​ൺ പൊ​​ള്ളാ​​ർ​​ഡ് എ​​ന്നി​​വ​​രെ തി​​രി​​ച്ചു വി​​ളി​​ച്ചാ​​ണ് ഇ​​ന്ത്യ​​ൻ ടി20 ​​ടീ​​മി​​നെ നേ​​രി​​ടാ​​ൻ ബം​​ഗ്ലാ​​ദേ​​ശ് ത​​യാ​​റെ​​ടു​​ക്കു​​ന്ന​​ത്. ഇ​​ന്ത്യ​​യാ​​ക​​ട്ടെ, രാ​​ഹു​​ൽ ച​​ഹ​​ർ, ശ്രേ​​യ​​സ് അ​​യ്യ​​ർ, ഋ​​ഷ​​ഭ് പ​​ന്ത്, ദീ​​പ​​ക് ച​​ഹ​​ർ, ഖ​​ലീ​​ൽ അ​​ഹ​​മ്മ​​ദ്, ന​​വ​​ദീ​​പ് സെ​​യ്നി തു​​ട​​ങ്ങി​​യ പു​​തു​​മു​​റ​​ക്കാ​​രെ പ​​രീ​​ക്ഷി​​ക്കാ​​നും ത​​യാ​​റെ​​ടു​​ക്കു​​ന്നു.

ക​ളി​ക്കാ​രി​ൽ മാ​ത്ര​മ​ല്ല, പ​രി​ശീ​ല​ക​രു​ടെ കാ​ര്യ​ത്തി​ലും വ​ലി​യ മാ​റ്റ​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി​ക്ക​ഴി​ഞ്ഞു. ശ്രീ​ല​ങ്ക​ൻ കോ​ച്ച് ച​ണ്ഡി​ക ഹ​തു​ര​സിം​ഗെ​യ്ക്കും ബം​ഗ്ലാ​ദേ​ശ് കോ​ച്ച് സ്റ്റീ​വ് റോ​ഡ്സി​നും ഇ​പ്പോ​ൾ ന​ട​ക്കാ​നി​രി​ക്കു​ന്ന പ​ര​മ്പ​ര​യാ​യി​രി​ക്കും അ​വ​സാ​ന ദൗ​ത്യം. ഇ​ന്ത്യ​ൻ കോ​ച്ച് ര​വി ശാ​സ്ത്രി​യു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ബി​സി​സി​ഐ​യും പു​തി​യ കോ​ച്ചി​നു വേ​ണ്ടി അ​പേ​ക്ഷ ക്ഷ​ണി​ച്ചി​രി​ക്കു​ക​യാ​ണ്.


വാർത്തകൾ

Sign up for Newsletter



top