24
August 2019 - 2:35 pm IST

Download Our Mobile App

Flash News
Archives

Cricket

west-inides-players

ന​രേ​നും പൊ​ളാ​ർ​ഡും തി​രി​ച്ചെ​ത്തി; പൊ​രു​താ​നു​റ​ച്ച് വി​ൻ​ഡീ​സ്

Published:23 July 2019

ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ട്വ​ന്‍റി-20 മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ടീ​മി​ൽ സ്പി​ൻ ബോ​ള​ർ സു​നി​ൽ ന​രെ​യ്നെ​യും കീ​റോ​ൺ പൊ​ള്ളാ​ർ​ഡി​നെ​യും ഉ​ൾ​പ്പെ​ടു​ത്തി. ഓ​ഗ​സ്റ്റ് മൂ​ന്നി​നു തു​ട​ങ്ങു​ന്ന ആ​ദ്യ ര​ണ്ട് ട്വ​ന്‍റി-20 മ​ത്സ​ര​ങ്ങ​ള്‍ക്കു​ള്ള ടീ​മി​ലാ​ണ് വെ​സ്റ്റി​ൻ​ഡീ​സ് ഇ​രു താ​ര​ങ്ങ​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഓ​ൾ റൗ​ണ്ട​ർ ആ​ന്ദ്രെ റ​സ​ലും ടീ​മി​ലു​ണ്ട്.

ഫ്ലോ​റി​ഡ: സീ​നി​യ​ർ താ​ര​ങ്ങ​ളെ ടീ​മി​ലേ​ക്കു തി​രി​ച്ചു​വി​ളി​ച്ച് വെ​സ്റ്റി​ൻ​ഡീ​സ്. ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ട്വ​ന്‍റി-20 മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ടീ​മി​ൽ സ്പി​ൻ ബോ​ള​ർ സു​നി​ൽ ന​രെ​യ്നെ​യും കീ​റോ​ൺ പൊ​ള്ളാ​ർ​ഡി​നെ​യും ഉ​ൾ​പ്പെ​ടു​ത്തി. ഓ​ഗ​സ്റ്റ് മൂ​ന്നി​നു തു​ട​ങ്ങു​ന്ന ആ​ദ്യ ര​ണ്ട് ട്വ​ന്‍റി-20 മ​ത്സ​ര​ങ്ങ​ള്‍ക്കു​ള്ള ടീ​മി​ലാ​ണ് വെ​സ്റ്റി​ൻ​ഡീ​സ് ഇ​രു താ​ര​ങ്ങ​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഓ​ൾ റൗ​ണ്ട​ർ ആ​ന്ദ്രെ റ​സ​ലും ടീ​മി​ലു​ണ്ട്.

ട്വ​ന്‍റി-20 മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി പ്ര​ഖ്യാ​പി​ച്ച 14 അം​ഗ ടീ​മി​ൽ വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ്സ്മാ​ൻ ആ​ന്‍റ​ണി ബ്രാം​ബ്ൾ മാ​ത്ര​മാ​ണു പു​തു​മു​ഖം. ഓ​പ്പ​ണ​ർ ജോ​ൺ കാം​ബെ​ൽ, സ്പി​ന്ന​ർ ഖാ​രി പി​യ​റി എ​ന്നി​വ​രും ടീ​മി​ലു​ണ്ട്. കാ​ർ​ലോ​സ് ബ്രാ​ത്‍വെ​യ്റ്റാ​ണു നാ​യ​ക​ൻ. യു​വ​നി​ര​യ്ക്കും പ​രി​ച​യ​സ​മ്പ​ത്തു​ള്ള​വ​ർ​ക്കും ഒ​രു പോ​ലെ പ്ര​ധാ​ന്യം ന​ൽ​കി​യാ​ണു ടീ​മി​നെ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് വി​ന്‍ഡീ​സ് സെ​ല​ക്ഷ​ൻ പാ​ന​ൽ ചെ​യ​ർ​മാ​ൻ റോ​ബ​ർ​ട്ട് ഹെ​യ്ന​സ് പ​റ​ഞ്ഞു.

ഇ​ന്ത്യ–​വി​ന്‍ഡീ​സ് പ​ര​മ്പ​ര​യ്ക്കു വേ​ണ്ടി മാ​ത്ര​മു​ള്ള​ത​ല്ല ഈ ​ടീം. അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന ടി-20 ​ലോ​ക​ക​പ്പി​നു​ള്ള ഒ​രു​ക്കം​കൂ​ടി​യാ​ണി​ത്. ലോ​ക​ക​പ്പി​നാ​യി താ​ര​ങ്ങ​ളെ ഒ​രു​മി​പ്പി​ക്കു​ക​യെ​ന്ന​തും കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണം ന​ട​ത്തു​ക​യെ​ന്ന​തു​മാ​ണു ല​ക്ഷ്യം. കൂ​ടു​ത​ൽ താ​ര​ങ്ങ​ൾ​ക്ക് അ​വ​സ​ര​ങ്ങ​ൾ ന​ൽ‌​കു​ക​യും ടീം ​ചെ​യ്യു​ന്നു​ണ്ട്. വി​ദേ​ശ ട്വ​ന്‍റി-20 ലീ​ഗു​ക​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ​വ​രാ​ണ് ന​രെ​യ്നും പൊ​ള്ളാ​ർ​ഡും. ക​ളി​ക്കാ​ൻ അ​വ​ർ ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും ത​യാ​റാ​ണെ​ങ്കി​ൽ വി​ൻ​ഡീ​സ് ടീ​മി​ൽ അ​വ​ർ​ക്ക് ഒ​രി​ക്ക​ൽ‌ കൂ​ടി അ​വ​സ​രം കൊ​ടു​ത്തേ പ​റ്റൂ– റോ​ബ​ർ​ട്ട് ഹെ​യ്ന​സ് പ​റ​ഞ്ഞു.

 ക്യാ​ന​ഡ​യി​ൽ‌ ഗ്ലോ​ബ​ൽ ട്വ​ന്‍റി-20 ടൂ​ര്‍ണ​മെ​ന്‍റ് ക​ളി​ക്കാ​ൻ പോ​കു​ന്ന​തി​നാ​ൽ ക്രി​സ് ഗെ​യി​ൽ ഇ​ന്ത്യ​യ്ക്കെ​തി​രേ ക​ളി​ക്കി​ല്ല. ഓ​ഗ​സ്റ്റ് മൂ​ന്നി​നും നാ​ലി​നു​മാ​ണ് ആ​ദ്യ ര​ണ്ട് ട്വ​ന്‍റി-20 മ​ത്സ​ര​ങ്ങ​ൾ‌ ന​ട​ക്കു​ക. മൂ​ന്നാം മ​ത്സ​രം ആ​റി​ന് ഗ​യാ​ന​യി​ൽ ന​ട​ക്കും. മൂ​ന്ന് ഏ​ക​ദി​ന​വും ര​ണ്ട് ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളും വി​ൻ​ഡീ​സ് ഇ​ന്ത്യ​യ്ക്കെ​തി​രേ ക​ളി​ക്കു​ന്നു​ണ്ട്.

 ആ​ദ്യ ര​ണ്ട് ട്വ​ന്‍റി-20 മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള വി​ന്‍ഡീ​സ് ടീം:– ​ജോ​ൺ കാം​ബെ​ൽ, എ​വി​ൻ ലൂ​യി​സ്, ഷിം​റോ​ൺ ഹെ​റ്റ്മെ​യ​ർ, നി​കോ​ളാ​സ് പു​രാ​ൻ, കീ​റോ​ൺ പൊ​ള്ളാ​ർ​ഡ്, റോ​മ​ൻ പ​വ​ൽ, കാ​ർ​ലോ​സ് ബ്രാ​ത്‍വെ​യ്റ്റ്, കി​മോ പോ​ള്‍, സു​നി​ൽ ന​രെ​യ്ന്‍, ഷെ​ൽ​ഡ​ൻ കോ​ട്ര​ൽ, ഒ​ഷെ​യ്ൻ തോ​മ​സ്, ആ​ന്‍റ​ണി ബ്രാം​ബ്ൾ, ആ​ന്ദ്രെ റ​സ​ൽ, ഖാ​രി പി​യ​റി.


വാർത്തകൾ

Sign up for Newsletter



top