24
August 2019 - 3:46 pm IST

Download Our Mobile App

Flash News
Archives

Cricket

ashes-cricket-2019-england-vs-ireland

ആ​ഷ​സി​നൊ​രു​ങ്ങാ​ൻ

Published:24 July 2019

ക്രി​ക്ക​റ്റ് ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് അ​യ​ർ​ല​ൻ​ഡ് ഇം​ഗ്ല​ണ്ടി​നെ​തി​രേ ടെ​സ്റ്റ് പോ​രാ​ട്ട​ത്തി​ന് ഇ​റ​ങ്ങു​ന്ന​ത്. ച​തു​ർ​ദി​ന മ​ത്സ​ര​ത്തി​ന് ഇം​ഗ്ല​ണ്ട് ലോ​ക​ക​പ്പ് കി​രീ​ടം ഉ​യ​ർ​ത്തി​യ ലോ​ഡ്സാ​ണ് വേ​ദി​യാ​കു​ന്ന​ത്. 

ല​ണ്ട​ൻ: ലോ​ക​ക​പ്പ് ജ​യ​ത്തി​ന്‍റെ ആ​വേ​ശ​ത്തി​ന് ശേ​ഷം ഇം​ഗ്ല​ണ്ട് ഇ​ന്ന് ടെ​സ്റ്റ് പോ​രാ​ട്ട​ത്തി​ന് ഇ​റ​ങ്ങു​ന്നു. അ​യ​ർ​ല​ൻ​ഡാ​ണ് എ​തി​രാ​ളി​ക​ൾ. ക്രി​ക്ക​റ്റ് ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് അ​യ​ർ​ല​ൻ​ഡ് ഇം​ഗ്ല​ണ്ടി​നെ​തി​രേ ടെ​സ്റ്റ് പോ​രാ​ട്ട​ത്തി​ന് ഇ​റ​ങ്ങു​ന്ന​ത്. ച​തു​ർ​ദി​ന മ​ത്സ​ര​ത്തി​ന് ഇം​ഗ്ല​ണ്ട് ലോ​ക​ക​പ്പ് കി​രീ​ടം ഉ​യ​ർ​ത്തി​യ ലോ​ഡ്സാ​ണ് വേ​ദി​യാ​കു​ന്ന​ത്. ഇം​ഗ്ല​ണ്ടി​ന്‍റെ ലോ​ക​ക​പ്പ് ഹീ​റോ ജേ​സ​ൺ റോ​യ് ഇ​ന്ന് ടെ​സ്റ്റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കും. റോ​യ്ക്കൊ​പ്പം പേ​സ് ബൗ​ളി​ങ്ങ് ഓ​ൾ റൗ​ണ്ട​ർ ലൂ​യി​സ് ഗ്രി​ഗ​റി​യും ഒ​ല്ലി സ്റ്റോ​ൺ​സും ഇ​ന്ന് ഇം​ഗ്ലീ​ഷ് ടെ​സ്റ്റ് ക്യാ​പ് അ​ണി​യും. ജോ ​റൂ​ട്ട് ന​യി​ക്കു​ന്ന ടീ​മി​ൽ ജോ​സ് ബ​ട്‌​ല​ർ​ക്കും ബെ​ൻ സ്റ്റോ​ക്സി​നും വി​ശ്ര​മം അ​നു​വ​ദി​ച്ചു. 

റോ​റി ബേ​ർ​ൺ​സും ജേ​സ​ൺ റോ​യി​യു​മാ​കും ഇ​ന്നി​ങ്സ് ഓ​പ്പ​ൺ ചെ​യ്യു​ന്ന​ത്. മൂ​ന്നാം ന​മ്പ​റി​ൽ ജോ ​ഡെ​ൻ​ലി​യും ബാ​റ്റി​ങ്ങി​നി​റ​ങ്ങും നാ​ലാം ന​മ്പ​റി​ൽ നാ​യ​ക​ൻ ജോ ​റൂ​ട്ടും എ​ത്തു​ന്ന​തോ​ടെ ക​രു​ത്തു​റ്റ​താ​കും ഇം​ഗ്ലീ​ഷ് ബാ​റ്റി​ങ്ങ്നി​ര. വി​ക്ക​റ്റി​ന് പി​ന്നി​ൽ ജോ​ണി ബെ​യ​ർ​സ്റ്റോ​യാ​യും സ്പി​ന്ന​റാ​യി മോ​യി​ന് അ​ലി​യും ടീ​മി​ൽ സ്ഥാ​നം ഉ​റ​പ്പി​ക്കും. സ്റ്റു​വ​ർ​ട്ട് ബ്രോ​ഡ്, ക്രി​സ് വോ​ക്സ്, സാം ​കു​റ​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം നാ​ലാം സീ​മ​റാ​യി ലൂ​യീ​സ് ഗ്രി​ഗ​റി എ​ത്താ​നാ​ണ് സാ​ധ്യ​ത. ആ​ഷ​സി​നൊ​രു​ങ്ങു​ന്ന ഇം​ഗ്ല​ണ്ട് ഏ​റ്റ​വും മി​ക​ച്ച ടീ​മി​നെ ത​ന്നെ​യാ​ണ് ഇ​ന്ന് അ​യ​ർ​ല​ൻ​ഡി​നെ​തി​രേ പ​രീ​ക്ഷി​ക്കു​ന്ന​ത്. 

ഇം​ഗ്ല​ണ്ടി​ൽ ആ​ദ്യ ടെ​സ്റ്റ് മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന അ​യ​ർ​ല​ൻ​ഡും പ്ര​തീ​ക്ഷ​യി​ലാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം പാ​ക്കി​സ്ഥാ​നെ​തി​രേ​യാ​ണ് അ​യ​ർ​ല​ൻ​ഡ് ആ​ദ്യ ടെ​സ്റ്റ് മ​ത്സ​രം ക​ളി​ച്ച​ത്. അ​ന്ന് അ​വ​സാ​ന ദി​ന​മാ​ണ് അ​യ​ർ​ല​ൻ​ഡ് പാ​ക്കി​സ്ഥാ​നോ​ട് തോ​ൽ​വി വ​ഴ​ങ്ങി​യ​ത്. അ​ന്ന് ര​ണ്ടാം ഇ​ന്നി​ങ്സി​ൽ പാ​ക്കി​സ്ഥാ​നെ​തി​രേ സെ​ഞ്ചു​റി നേ​ടി​യ കെ​വി​ൻ ഒ​ബ്ര​യാ​നി​ലാ​ണ് അ​യ​ർ​ല​ൻ​ഡ് ഇ​ന്നും പ്ര​തീ​ക്ഷ​യ​ർ​പ്പി​ക്കു​ന്ന​ത്.  


വാർത്തകൾ

Sign up for Newsletter



top