24
August 2019 - 3:54 pm IST

Download Our Mobile App

Flash News
Archives

World

boris-johnson

ബോ​റി​സ് ജോ​ൺ​സ​ണും പഴയ വി​വാ​ദ​ങ്ങ​ളും

Published:23 July 2019

ഓ​ക്സ്ഫോ​ഡ് ‍യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് ബി​രു​ദം നേ​ടി​യ​തി​നു ശേ​ഷം 1987ൽ ​ബോ​റി​സ് ടൈം​സ് പ​ത്ര​ത്തി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ  എ​ഡ്വാ​ർ​ഡ് ര​ണ്ടാ​മ​ൻ‌ രാ​ജാ​വി​ന്‍റെ സ്വ​ർ​ഗാ​നു​രാ​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള വ്യാ​ജ​വാ​ർ​ത്ത ന​ൽ​കി​യ​തി​ന്‍റെ പേ​രി​ൽ  ബോ​റി​സി​നെ പി​രി​ച്ചു വി​ട്ടു.

ല​ണ്ട​ൻ: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ആ​യി​രു​ന്ന​പ്പോ​ഴും പി​ന്നീ​ട് രാ​ഷ്‌​ട്രീ​യ​ത്തി​ൽ പ്ര​വേ​ശി​ച്ച​പ്പോ​ഴും ബോ​റി​സ് ജോ​ൺ​സ​ൺ നി​ര​വ​ധി വി​വാ​ദ​ങ്ങ​ൾ സൃ​ഷ്ടി​ച്ചി​രു​ന്നു.  ഓ​ക്സ്ഫോ​ഡ് ‍യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് ബി​രു​ദം നേ​ടി​യ​തി​നു ശേ​ഷം 1987ൽ ​ബോ​റി​സ് ടൈം​സ് പ​ത്ര​ത്തി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ  എ​ഡ്വാ​ർ​ഡ് ര​ണ്ടാ​മ​ൻ‌ രാ​ജാ​വി​ന്‍റെ സ്വ​ർ​ഗാ​നു​രാ​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള വ്യാ​ജ​വാ​ർ​ത്ത ന​ൽ​കി​യ​തി​ന്‍റെ പേ​രി​ൽ  ബോ​റി​സി​നെ പി​രി​ച്ചു വി​ട്ടു.
**********************
2004ൽ ​എം​പി​യാ​യി​രു​ന്ന സ​മ​യ​ത്ത് അ​വി​ഹി​ത ബ​ന്ധ​ത്തെ​ക്കു​റി​ച്ച് നു​ണ പ​റ​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് ക​ൺ​സ​ർ​വേ​റ്റീ​വ് പാ​ർ​ട്ടി വൈ​സ് ചെ​യ​ർ​മാ​ൻ  മൈ​ക്ക​ല്‌ ഹ​വാ​ർ​ഡ്  ബോ​റി​സി​ന്‍റെ ഷാ​ഡോ ആ​ർ​ട്സ് മ​ന്ത്രി പ​ദ​വി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി. ര​ണ്ടാ​മ​ത്തെ വി​വാ​ഹ​ത്തി​ൽ നാ​ലു കു​ട്ടി​ക​ളു​ള്ള ബോ​റി​സ് വി​വാ​ഹേ​ത​ര ബ​ന്ധ​ത്തെ​ക്കു​റി​ച്ചു​ള്ള ആ​രോ​പ​ണം ആ​ദ്യം ത​ള്ളി​യി​രു​ന്നു.
**********************
ബ്രെ​ക്സി​റ്റ്‌ ന​ട​ന്നാ​ൽ ആ​ഴ്ച​യ്ക്കാ​ഴ്ച​യ്ക്ക് യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്  350  മി​ല്യ​ൺ പൗ​ണ്ട് വെ​ച്ച് അ​ട​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാം എ​ന്ന​താ​യി​രു​ന്നു ജോ​ൺ​സ​ന്‍റെ പ്ര​ധാ​ന വാ​ദം. എ​ന്നാ​ൽ, ആ ​ക​ണ​ക്കി​ൽ പ​റ​ഞ്ഞ തു​ക തെ​റ്റാ​യി​രു​ന്നു. അ​ത്,  യൂ​റോ​പ്യ​ൻ യൂ​ണി​യ​നു​ള്ള ബ്രി​ട്ട​ന്‍റെ ആ​കെ സം​ഭാ​വ​ന​യാ​യി​രു​ന്നു.   ഈ ​സം​ഖ്യ കാ​ണി​ച്ചു​കൊ​ണ്ടു​ള്ള പ​ര​സ്യ​ങ്ങ​ൾ ല​ണ്ട​നി​ലെ ട്രാ​ൻ​സ്‌​പോ​ർ​ട്ട് ബ​സ്സു​ക​ളി​ൽ ജോ​ൺ​സ​ൺ പ​തി​പ്പി​ക്കു​ക​യു​ണ്ടാ​യി.
**********************
2008ൽ ​ല​ണ്ട​ൻ മേ​യ​ർ ആ​യി​രു​ന്ന കാ​ല​ത്ത് തെം​സ് ന​ദി​ക്കു കു​റു​കേ ഉ​ദ്യാ​ന​പാ​ലം നി​ർ​മി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തും ബോ​റി​സ​നെ വി​വാ​ദ​ത്തി​ൽ പെ​ടു​ത്തി. 53.5 മി​ല്യ​ൺ പൗ​ണ്ട്സ് ചെ​ല​വ​ഴി​ച്ച് മ​ര​ങ്ങ​ളും പൂ​ക്ക​ളു​മു​ള്ള പാ​ലം നി​ർ​മി​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി. പ​ക്ഷേ പ്ര​ദേ​ശ​വാ​സി​ക​ളി​ൽ നി​ന്നു​ള്ള എ​തി​ർ​പ്പ് പ​ദ്ധ​തി​യെ ത​കി​ടം മ​റി​ച്ചു. പി​ന്നീ​ട് 2017ൽ ​മേ​യ​റാ​യ സാ​ദി​ഖ് ഖാ​ൻ ഈ ​പ​ദ്ധ​തി​യെ ച​വ​റ്റു​കു​ട്ട​യി​ലെ​റി​ഞ്ഞു.   പി​ന്നീ​ട് ക​ലാ​പ​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​നെ​ന്നും പ​റ​ഞ്ഞ് മൂ​ന്നു ല​ക്ഷം പൗ​ണ്ട് ചി​ല​വി​ട്ട് വാ​ങ്ങി​യ ജ​ല​പീ​ര​ങ്കി, ജ​ന​ങ്ങ​ൾ​ക്ക് പ​രു​ക്കേ​ൽ​പ്പി​ക്കു​ന്ന​താ​ണ് എ​ന്ന കാ​ര​ണ​ത്താ​ൽ സ​ർ​ക്കാ​ർ നി​രോ​ധി​ച്ച​തും അ​ദ്ദേ​ഹ​ത്തി​ന് തി​രി​ച്ച​ടി​യാ​യി. 
**********************
 2016 മു​ത​ൽ  2018 വ​രെ വി​ദേ​ശ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ നി​ര​വ​ധി അ​ഴി​മ​തി​യാ​രോ​പ​ണ​ങ്ങ​ളും ബോ​റി​സ​നെ​തി​രേ ഉ​യ​ർ​ന്നു. അ​തി​ൽ ഏ​റ്റ​വും പ്ര​ധാ​നം ബ്രി​ട്ടി​ഷ് ഇ​റാ​നി​യ​ൻ പ​ത്ര​പ്ര​വ​ർ​ത്ത​ക നാ​സ്‍നി​ന്‍ സ​ഗാ​രി റാ​റ്റ്ക്ലി​ഫു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​യി​രു​ന്നു. ഇ​റാ​നി​യ​ൻ-​ബ്രി​ട്ടി​ഷ് ഇ​ര​ട്ട പൗ​ര​ത്വ​മു​ണ്ടാ​യി​രു​ന്ന, തോം​സ​ൺ റോ​യി​ട്ടേ​ഴ്‌​സ് ഫൗ​ണ്ടേ​ഷ​നി​ലെ അം​ഗ​മാ​യി​രു​ന്ന,  നാ​സ്‍നി​നെ ദേ​ശ​ദ്രോ​ഹ കു​റ്റം ആ​രോ​പി​ച്ചു​കൊ​ണ്ട്  2016 മു​ത​ൽ ഇ​റാ​ൻ ത​ട​വി​ലി​ട്ടി​രി​ക്കു​ക​യാ​ണ്.

പ​ക്ഷേ, 2017 -ൽ ​ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ന്‍റി​ൽ ന​ട​ത്തി​യ ഒ​രു സം​വാ​ദ​ത്തി​ൽ 'നാ​സ്‍നി​ന്‍ ഇ​റാ​നി​ലെ ജേ​ർ​ണ​ലി​സ്റ്റു​ക​ളെ പ​രി​ശീ​ലി​പ്പി​ച്ചി​രു​ന്ന'​താ​യി ജോ​ൺ​സ​ൺ പ​റ​ഞ്ഞി​രു​ന്നു. അ​ത് നാ​സ്‍നി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു. അ​തി​ൽ പി​ടി​ച്ചു​തൂ​ങ്ങി ഇ​റാ​ൻ ആ​ക്ര​മ​ണം തു​ട​ങ്ങി​യ​തോ​ടെ ല​ണ്ട​നി​ലെ ഇ​റാ​ൻ സ്ഥാ​ന​പ​തി​യെ വി​ളി​ച്ചു​വ​രു​ത്തി കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കേ​ണ്ട ഗ​തി​കേ​ടു​വ​ന്നു ബ്രി​ട്ട​ന്. പി​ന്നീ​ട് ജോ​ൺ​സ​ൺ ആ ​പ്ര​സ്താ​വ​ന​യെ​പ്പ​റ്റി പ​റ​ഞ്ഞ​ത് ത​നി​ക്കു സം​ഭ​വി​ച്ച ഒ​രു 'നാ​ക്കു​പി​ഴ' എ​ന്നാ​യി​രു​ന്നു.  


വാർത്തകൾ

Sign up for Newsletter



top