24
August 2019 - 2:36 pm IST

Download Our Mobile App

Flash News
Archives

Kerala

supreme-court-india

പാ​നാ​യി​ക്കു​ളം കേ​സ് ; പ്ര​തി​ക​ളെ വെ​റു​തേ വി​ട്ട വി​ധി​ക്ക് സ്‌​റ്റേ​യി​ല്ല

Published:23 July 2019

കേ​സി​ല്‍ എ​ന്‍ഐ​എ കോ​ട​തി ശി​ക്ഷി​ച്ച അ​ഞ്ചു പ്ര​തി​ക​ളെ​യും വെ​റു​തെ വി​ട്ട ഹൈ​ക്കോ​ട​തി ന​ട​പ​ടി ചോ​ദ്യം ചെ​യ്ത് എ​ന്‍ഐ​എ സ​മ​ര്‍പ്പി​ച്ച ഹ​ര്‍ജി​യാ​ണ് സു​പ്രീം കോ​ട​തി മു​ന്‍പാ​കെ​യു​ള്ള​ത്.​അ​തേ​സ​മ​യം, കേ​സി​ല്‍ എ​ന്‍ഐ​എ ന​ല്‍കി​യ പ്ര​ത്യേ​ക ഹ​ര്‍ജി​യി​ല്‍ വാ​ദം കേ​ള്‍ക്കാ​ന്‍ സു​പ്രീം കോ​ട​തി തീ​രു​മാ​നി​ച്ചു.

ന്യൂ​ഡ​ല്‍ഹി: ആ​ലു​വ പാ​നാ​യി​ക്കു​ള​ത്ത് നി​രോ​ധി​ത സം​ഘ​ട​ന​യാ​യ സി​മി​യു​ടെ യോ​ഗം ചേ​ര്‍ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ മു​ഴു​വ​ന്‍ പ്ര​തി​ക​ളെ​യും വെ​റു​തെ​വി​ട്ട ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് സ്‌​റ്റേ ചെ​യ്യാ​ന്‍ സു​പ്രീം കോ​ട​തി വി​സ​മ്മ​തി​ച്ചു. ചീ​ഫ് ജ​സ്റ്റി​സ് ര​ഞ്ജ​ന്‍ ഗൊ​ഗൊ​യ്, ജ​ഡ്ജി​മാ​രാ​യ ദീ​പ​ക് ഗു​പ്ത, അ​നി​രു​ദ്ധ് ബോ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സു​പ്രീം കോ​ട​തി ബെ​ഞ്ചി​ന്‍റെ​താ​ണ് ന​ട​പ​ടി. 

കേ​സി​ല്‍ എ​ന്‍ഐ​എ കോ​ട​തി ശി​ക്ഷി​ച്ച അ​ഞ്ചു പ്ര​തി​ക​ളെ​യും വെ​റു​തെ വി​ട്ട ഹൈ​ക്കോ​ട​തി ന​ട​പ​ടി ചോ​ദ്യം ചെ​യ്ത് എ​ന്‍ഐ​എ സ​മ​ര്‍പ്പി​ച്ച ഹ​ര്‍ജി​യാ​ണ് സു​പ്രീം കോ​ട​തി മു​ന്‍പാ​കെ​യു​ള്ള​ത്.​അ​തേ​സ​മ​യം, കേ​സി​ല്‍ എ​ന്‍ഐ​എ ന​ല്‍കി​യ പ്ര​ത്യേ​ക ഹ​ര്‍ജി​യി​ല്‍ വാ​ദം കേ​ള്‍ക്കാ​ന്‍ സു​പ്രീം കോ​ട​തി തീ​രു​മാ​നി​ച്ചു. 

വി​ധ്വം​സ​ക പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ടു​ക​യോ ആ​ക്ര​മ​ണ​ത്തി​ന് ആ​ഹ്വാ​നം​ചെ​യ്യു​ക​യോ ചെ​യ്യാ​ത്ത പ​ക്ഷം നി​രോ​ധി​ത സം​ഘ​ട​ന​യു​ടെ അം​ഗ​ത്വം​കൊ​ണ്ട് മാ​ത്രം വ്യ​ക്തി കു​റ്റ​വാ​ളി​യാ​വി​ല്ലെ​ന്ന അ​രൂ​പ് ഭു​യ്യ​ന്‍ കേ​സി​ലെ ജ​സ്റ്റി​സ് ക​ട്ജു​വി​ന്‍റെ ബെ​ഞ്ച് പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് പു​ന​പ്പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന ഹ​ര്‍ജി നി​ല​വി​ല്‍ സു​പ്രീം കോ​ട​തി മു​ന്‍പാ​കെ​യു​ണ്ട്.  ഈ ​കേ​സി​നൊ​പ്പ​മാ​വും എ​ന്‍ഐ​എ​യു​ടെ പു​തി​യ ഹ​ര്‍ജി പ​രി​ഗ​ണി​ക്കു​ക. ഇ​ന്ന​ലെ എ​ന്‍ഐ​എ​ക്കു വേ​ണ്ടി സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ തു​ഷാ​ര്‍ മേ​ത്ത​യാ​ണ് ഹാ​ജ​രാ​യ​ത്. 

ക​ട്ജു​വി​ന്‍റെ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്ത് 2016ല്‍ ​മോ​ദി സ​ര്‍ക്കാ​രാ​ണ് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഇ​ന്ന​ലെ എ​ന്‍ഐ​എ​യു​ടെ ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ പാ​നാ​യി​ക്കു​ളം കേ​സി​ല്‍ പ്ര​തി​ചേ​ര്‍ക്ക​പ്പെ​ട്ടി​രു​ന്ന അ​ഞ്ചു​പേ​ര്‍ക്കും കോ​ട​തി നോ​ട്ടീ​സ​യ​ച്ചു. 2006ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. 

പാ​നാ​യി​ക്കു​ളം ഹാ​പ്പി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ പ​ര​സ്യ​മാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത ഈ​രാ​റ്റു​പേ​ട്ട ന​ട​ക്ക​ല്‍ പീ​ടി​ക​ക്ക​ല്‍ വീ​ട്ടി​ല്‍ ഹാ​രി​സ് എ​ന്ന പി.​എ. ഷാ​ദു​ലി, ഈ​രാ​റ്റു​പേ​ട്ട ന​ട​ക്ക​ല്‍ പേ​ര​ക​ത്തു​ശേ​രി വീ​ട്ടി​ല്‍ അ​ബ്ദു​ല്‍ റാ​സി​ക്, ആ​ലു​വ കു​ഞ്ഞു​ണ്ണി​ക്ക​ര പെ​രു​ത്തേ​ലി​ല്‍ വീ​ട്ടി​ല്‍ അ​ന്‍സാ​ര്‍ ന​ദ്‌​വി, പാ​നാ​യി​ക്കു​ളം ജാ​സ്മി​ന്‍ മ​ന്‍സി​ലി​ല്‍ നി​സാ​മു​ദ്ദീ​ന്‍ എ​ന്ന നി​സു​മോ​ന്‍, ഈ​രാ​റ്റു​പേ​ട്ട വ​ട​ക്കേ​ക്ക​ര അ​മ്ബ​ഴ​ത്തി​ങ്ക​ല്‍ വീ​ട്ടി​ല്‍ ഷ​മ്മി എ​ന്ന ഷ​മ്മാ​സ് എ​ന്നി​വ​രെ​യാ​ണ് സി​മി ക്യാം​പ് ന​ട​ത്തി​യെ​ന്ന കു​റ്റം ചു​മ​ത്തി എ​ന്‍ഐ​എ കോ​ട​തി ശി​ക്ഷി​ച്ച​ത്. ഇ​വ​രെ​യാ​ണ് തെ​ളി​വി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ 12ന് ​ഹൈ​ക്കോ​ട​തി വെ​റു​തെ​വി​ട്ട​ത്.


വാർത്തകൾ

Sign up for Newsletter



top