24
August 2019 - 2:42 pm IST

Download Our Mobile App

Flash News
Archives

National

donald-trump-latest.jpg

ഇ​തൊ​ക്കെ​യെ​ന്ത്... വാ​യാ​ടി​ത്തം ട്രം​പി​ന്‍റെ കൂ​ടെ​പ്പി​റ​പ്പ്

Published:23 July 2019

പ്ര​സി​ഡ​ന്‍റി​ന്‍റെ വാ​വി​ട്ട വാ​ക്കി​ന് യു​എ​സ് കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ൾ വാ​ഷി​ങ്ട​ണി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റോ​ട് ക്ഷ​മാ​പ​ണം ന​ട​ത്തു​ന്ന​തി​ലേ​ക്കു​വ​രെ​യെ​ത്തി കാ​ര്യ​ങ്ങ​ൾ.  അ​തേ​സ​മ​യം, ട്രം​പ് മൂ​ലം യു​എ​സ് "അ​ബ​ദ്ധ'​ത്തി​ലാ​കു​ന്ന​ത് ഇ​താ​ദ്യ​മ​ല്ല. പ​ക്വ​ത​യും ആ​ധി​കാ​രി​ക​ത​യു​മി​ല്ലാ​ത്ത പ്ര​തി​ക​ര​ണ​ങ്ങ​ൾ മു​ൻ​പു​മു​ണ്ടാ​യി​ട്ടു​ണ്ട് പ്ര​സി​ഡ​ന്‍റി​ൽ നി​ന്ന്.

ന്യൂ​ഡ​ൽ​ഹി: ക​ശ്മീ​രി​ൽ മ​ധ്യ​സ്ഥ​ത​യ്ക്ക് ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ഭ്യ​ർ​ഥി​ച്ചെ​ന്ന യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ അ​വ​കാ​ശ​വാ​ദം ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും ന​യ​ത​ന്ത്ര ത​ല​ങ്ങ​ളി​ൽ ഇ​ന്ന​ലെ​യു​ണ്ടാ​ക്കി​യ ഭൂ​ക​മ്പം ചി​ല്ല​റ​യ​ല്ല. ഇ​ന്ത്യ ഈ ​പ്ര​സ്താ​വ​ന​യെ ത​ള്ളി​യ​പ്പോ​ൾ യു​എ​സി​ന് സ്വ​ന്തം പ്ര​സി​ഡ​ന്‍റി​നെ തി​രു​ത്തേ​ണ്ടി​വ​ന്നു. പ്ര​സി​ഡ​ന്‍റി​ന്‍റെ വാ​വി​ട്ട വാ​ക്കി​ന് യു​എ​സ് കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ൾ വാ​ഷി​ങ്ട​ണി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റോ​ട് ക്ഷ​മാ​പ​ണം ന​ട​ത്തു​ന്ന​തി​ലേ​ക്കു​വ​രെ​യെ​ത്തി കാ​ര്യ​ങ്ങ​ൾ.  അ​തേ​സ​മ​യം, ട്രം​പ് മൂ​ലം യു​എ​സ് "അ​ബ​ദ്ധ'​ത്തി​ലാ​കു​ന്ന​ത് ഇ​താ​ദ്യ​മ​ല്ല. പ​ക്വ​ത​യും ആ​ധി​കാ​രി​ക​ത​യു​മി​ല്ലാ​ത്ത പ്ര​തി​ക​ര​ണ​ങ്ങ​ൾ മു​ൻ​പു​മു​ണ്ടാ​യി​ട്ടു​ണ്ട് പ്ര​സി​ഡ​ന്‍റി​ൽ നി​ന്ന്. ഇ​തി​ലേ​റെ​യും ഇ​ന്ത്യ​യ്ക്കെ​തി​രേ​യാ​യി​രു​ന്നു. 

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന് ഇ​ന്ത്യ​യെ​യും ചൈ​ന​യെ​യും കു​റ്റ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള ട്രം​പി​ന്‍റെ പ്ര​സ്താ​വ​ന​യും ഇ​ത്ത​ര​ത്തി​ലൊ​ന്നാ​യി​രു​ന്നു. ലോ​ക​ത്ത് മ​ലി​നീ​ക​ര​ണ​മു​ണ്ടാ​ക്കു​ന്ന​തും ആ​ഗോ​ള താ​പ​ന​ത്തി​നു വ​ഴി​വ​യ്ക്കു​ന്ന​തു​മാ​യ പ്ര​ധാ​ന രാ​ഷ്‌​ട്ര​ങ്ങ​ൾ ഇ​ന്ത്യ​യും ചൈ​ന​യു​മാ​ണെ​ന്നാ​യി​രു​ന്നു ട്രം​പി​ന്‍റെ ആ​രോ​പ​ണം. എ​ന്നാ​ൽ, ആ​ഗോ​ള താ​പ​ന​ത്തി​ൽ ഇ​ന്ത്യ​യു​ടെ പ​ങ്ക് പ​ത്തും ചൈ​ന​യു​ടേ​ത് ആ​റും ശ​ത​മാ​നം മാ​ത്ര​മാ​ണ്. 23 ശ​ത​മാ​നം സം​ഭാ​വ​ന യു​എ​സി​ന്‍റേ​താ​ണെ​ന്ന​താ​ണു യാ​ഥാ​ർ​ഥ്യം. 

2020ൽ ​ക​ൽ​ക്ക​രി ഉ​ത്പാ​ദ​നം ഇ​ര​ട്ടി​യാ​ക്കാ​ൻ ഇ​ന്ത്യ അ​നു​മ​തി ന​ൽ​കി​യെ​ന്നാ​യി​രു​ന്നു മ​റ്റൊ​രു ആ​രോ​പ​ണം. 2030ൽ ​ഇ​ന്ധ​ന ഉ​പ​യോ​ഗ​ത്തി​ന്‍റെ നാ​ൽ​പ്പ​തു ശ​ത​മാ​നം വൈ​ദ്യു​തി​യി​ലേ​ക്കു മാ​റ്റു​മെ​ന്ന് ഇ​ന്ത്യ പ്ര​ഖ്യാ​പി​ച്ചി​രി​ക്കെ​യാ​യി​രു​ന്നു ട്രം​പി​ന്‍റെ നു​ണ​പ്ര​യോ​ഗം. വി​ക​സി​ത രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് ഇ​ന്ത്യ സ​ഹ​സ്ര കോ​ടി​ക​ൾ സ​ഹാ​യ​മാ​യി വാ​ങ്ങു​ന്നെ​ന്നാ​യി​രു​ന്നു മ​റ്റൊ​രു അ​വ​കാ​ശ​വാ​ദം. ഇ​തും തെ​റ്റാ​ണെ​ന്നു രേ​ഖ​ക​ൾ തെ​ളി​യി​ച്ചു.

മു​മ്പൊ​രി​ക്ക​ൽ വാ​ഷി​ങ്ട​ണി​ലെ ഉ​ച്ച​സ​മ​യ​ത്ത് ജ​പ്പാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഷി​ന്‍സോ ആ​ബെ​യോ​ട് സം​സാ​രി​ക്കാ​നും തു​നി​ഞ്ഞി​ട്ടു​ണ്ട് ട്രം​പ്. വാ​ഷി​ങ്ട​ണി​ലെ ഉ​ച്ച​യെ​ന്നാ​ല്‍ ജ​പ്പാ​നി​ല്‍ അ​ര്‍ധ​രാ​ത്രി​യാ​ണ്. ആ ​സ​മ​യ​ത്ത് പ്ര​ധാ​ന​മ​ന്ത്രി​യെ വി​ളി​ച്ചു​ണ​ര്‍ത്തു​ന്ന​തി​ന്‍റെ അ​നൗ​ചി​ത്യം പ്ര​സി​ഡ​ന്‍റി​നെ ബോ​ധ്യ​പ്പെ​ടു​ത്താ​ന്‍ ഏ​റെ പ​ണി​പ്പെ​ട്ടു വൈ​റ്റ് ഹൗ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍. 

 2017 ല്‍ ​ന​രേ​ന്ദ്ര മോ​ദി​യു​മാ​യു​ള്ള ച​ര്‍ച്ച​യ്ക്ക് മു​മ്പ് ദ​ക്ഷി​ണേ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠി​ച്ച ട്രം​പ് അ​ന്നാ​ദ്യ​മാ​യാ​ണു നേ​പ്പാ​ൾ എ​ന്നൊ​രു രാ​ജ്യ​ത്തെ​ക്കു​റി​ച്ചു കേ​ൾ​ക്കു​ന്ന​ത്. അ​ന്നു നേ​പ്പാ​ൾ എ​ന്ന​തി​നു ട്രം​പ് വാ​യി​ച്ച​ത് "നി​പ്പി​ള്‍' എ​ന്ന്.  ഇ​റാ​ഖി​ലെ പ്ര​ശ്ന​ങ്ങ​ളെ​ല്ലാം താ​ന്‍ പ​രി​ഹ​രി​ച്ചു എ​ന്ന​വ​കാ​ശ​പ്പെ​ടു​ന്ന പ്ര​സി​ഡ​ന്‍റി​ന് യ​സീ​ദി അ​വ​കാ​ശ​പ്പോ​രാ​ട്ട നാ​യി​ക നാ​ദി​യ മു​റാ​ദി​നെ അ​റി​യി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യം. 

ന​യ​ത​ന്ത്ര വി​ഷ​യ​ങ്ങ​ളെ പ്ര​സി​ഡ​ന്‍റ് എ​ത്ര നി​സാ​ര​മാ​യാ​ണ് കാ​ണു​ന്ന​ത് എ​ന്ന​തി​ന്‍റെ ഏ​റ്റ​വും ന​ല്ല ഉ​ദാ​ഹ​ര​ണ​മാ​ണ് സ്ഥാ​ന​മൊ​ഴി​ഞ്ഞ ബ്രി​ട്ടി​ഷ് സ്ഥാ​ന​പ​തി കിം ​ഡാ​ര​ച്ചി​ന്‍റേ​താ​യി പു​റ​ത്തു​വ​ന്ന വാ​ക്കു​ക​ള്‍. ബ​റാ​ക് ഒ​ബാ​മ​യു​ടെ കാ​ല​ത്ത് യു​എ​സും സ​ഖ്യ​രാ​ജ്യ​ങ്ങ​ളും വ​ര്‍ഷ​ങ്ങ​ള്‍ ത​ല​പു​ക​ച്ചും ച​ര്‍ച്ച​ക​ള്‍ ന​ട​ത്തി​യും ഒ​പ്പി​ട്ട ഇ​റാ​ന്‍ ആ​ണ​വ​ക​രാ​റി​ല്‍ നി​ന്ന് പി​ന്‍മാ​റു​ന്നു എ​ന്ന നി​ല​പാ​ടി​ന് കാ​ര​ണം ട്രം​പി​ന് ഒ​ബാ​മ​യോ​ടു​ള്ള അ​സൂ​യ മാ​ത്ര​മാ​യി​രു​ന്നു​വ​ത്രെ. ഇ​റാ​നെ ആ​ക്ര​മി​ക്കാ​ന്‍ ത​യാ​റെ​ടു​ത്തെ​ങ്കി​ലും അ​വ​സാ​ന നി​മി​ഷം പി​ന്‍മാ​റി​യെ​ന്ന് ട്വീ​റ്റി​ലൂ​ടെ വ​ള​രെ നി​സാ​ര​മാ​യി ട്രം​പ് പ​റ​ഞ്ഞ​ത് അ​ടു​ത്തി​ടെ​യാ​ണ്. 

ആ​ഗോ​ള ന​യ​ത​ന്ത്ര വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചൊ​ന്നും ട്രം​പി​നൊ​രു ധാ​ര​ണ​യു​മി​ല്ലെ​ന്നു വ്യ​ക്ത​മാ​കു​ന്ന​താ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ല നി​ല​പാ​ടു​ക​ളും. പ​റ​യേ​ണ്ട​തും പ​റ​യ​രു​താ​ത്ത​തു​മേ​തെ​ന്ന വേ​ർ​തി​രി​വു പോ​ലും പ്ര​സി​ഡ​ന്‍റി​ന് അ​റി​യി​ല്ലെ​ന്നാ​ണ് വൈ​റ്റ് ഹൗ​സി​ലെ ത​ന്നെ മു​റു​മു​റു​പ്പ്. ഇ​ത്ത​ര​മൊ​രാ​ളു​ടെ കൈ​യി​ൽ രാ​ജ്യ​ത്തി​ന്‍റെ പ്ര​തി​രോ​ധ ര​ഹ​സ്യ​ങ്ങ​ൾ പോ​ലും സു​ര​ക്ഷി​ത​മ​ല്ലെ​ന്ന ആ​ശ​ങ്ക​യി​ലാ​ണു യു​എ​സ് ഭ​ര​ണ​കൂ​ടം. 


വാർത്തകൾ

Sign up for Newsletter



top