24
August 2019 - 2:34 pm IST

Download Our Mobile App

Flash News
Archives

Kerala

fake-news-on-school-holiday-announcement-police-will-take-action

സ്കൂൾ അവധിയെന്ന് വ്യാജപ്രചാരണം‌‌‌: കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം

Published:23 July 2019

മഴ ശക്തമായതോടെ വിവിധ ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചതായുള്ള വ്യാജപ്രചാരണം സമൂഹമാധ്യമങ്ങൾ മുഖേന വർധിച്ചിരുന്നു. നാളെ സ്കൂളുകൾ‌ക്ക് അവധി നൽകിയെന്ന് കളക്റ്റർ പ്രഖ്യാപിച്ച രീതിയിലാണ് വ്യാജ സന്ദേശം വാട്സാപ്പ് വഴി പ്രചരിപ്പിക്കുന്നത്.

കാസർഗോഡ്: നാളെ സ്കൂളിന് അവധി നൽകിയെന്ന തരത്തിൽ കാസർഗോഡ് ജില്ലാ കളക്റ്ററുടെ പേരിൽ വ്യാജസന്ദേശം പ്രചരിക്കുന്നു. വ്യാജപ്രചാരണം ശ്രദ്ധയിൽ പെട്ടതോടെ വിഷയത്തിൽ കേസെടുക്കാൻ ജില്ലാ കളക്റ്റര്‍ ഡി. സജിത് ബാബു പൊലീസിന് കർശന നിർദേശം നൽകി.

മഴ ശക്തമായതോടെ വിവിധ ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചതായുള്ള വ്യാജപ്രചാരണം സമൂഹമാധ്യമങ്ങൾ മുഖേന വർധിച്ചിരുന്നു. നാളെ സ്കൂളുകൾ‌ക്ക് അവധി നൽകിയെന്ന് കളക്റ്റർ പ്രഖ്യാപിച്ച രീതിയിലാണ് വ്യാജ സന്ദേശം വാട്സാപ്പ് വഴി പ്രചരിപ്പിക്കുന്നത്. ഇതിന് പിന്നാലെയാണ്, വ്യാജസന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്റ്റര്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്. 

അതേസമയം, കാസർഗോഡ് ജില്ലയില്‍ പ്രഖ്യാപിച്ച റെഡ് അലെര്‍ട്ട് ചൊവ്വാഴ്ചയോടെ പിന്‍വലിച്ചു. കനത്ത മഴയെ തുടര്‍ന്ന് ഈ മാസം 24 വരെ പ്രഖ്യാപിച്ച റെഡ് അലെര്‍ട്ടാണ് ഇന്നു പിന്‍വലിച്ചത്. തുടർന്ന് 24ാം തീയതി വരെ ഓറഞ്ച് അലെര്‍ട്ടും 25, 26 തീയതികളിൽ യെല്ലോ അലെർട്ടും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്.


വാർത്തകൾ

Sign up for Newsletter



top