24
August 2019 - 2:47 pm IST

Download Our Mobile App

Flash News
Archives

Kerala

couples-missing-from-charummoodu-found-dead-at-pattambi-railway-track

ചാരുംമൂട്ടിൽ‌ നിന്നു കാണാതായ ദമ്പതികള്‍ പട്ടാമ്പിയിൽ ട്രെയ്നിടിച്ച് മരിച്ച നിലയില്‍

Published:23 July 2019

വള്ളികുന്നം പുത്തൻചന്ത മണ്ണാടിത്തറ ദീപു ഭവനത്തിൽ സുരേന്ദ്രൻ, ഭാരതി എന്നിവരെയാണ് പട്ടാമ്പിയിൽ ട്രെയ്നിടിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്.

കായംകുളം: ചാരുംമൂട്ടിൽ‌ നിന്നും കാണാതായ ദമ്പതികളെ ട്രെയ്നിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി. വള്ളികുന്നം പുത്തൻചന്ത മണ്ണാടിത്തറ ദീപു ഭവനത്തിൽ സുരേന്ദ്രൻ, ഭാരതി എന്നിവരെയാണ് പട്ടാമ്പിയിൽ ട്രെയ്നിടിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ പട്ടാമ്പി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

രണ്ടു ദിവസം മുമ്പാണ് ഇവർ വീട്ടിൽ നിന്നും പോയത്. കുറത്തിക്കാട്ടുള്ള ബന്ധു ഭവനത്തിൽ പോവുകയാണെന്നായിരുന്നു ബന്ധുക്കളോട് പറഞ്ഞിരുന്നത്. തുടർന്ന് ഇവരെ കുറിച്ച് വിവരമൊന്നും ലഭിക്കാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് പട്ടാമ്പിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പെയിന്‍ററായ സുരേന്ദ്രന് സാമ്പത്തിക ബാധ്യതയുള്ളതായി പൊലീസ് പറയുന്നു. ഇതിലുള്ള മനോവിഷമം കാരണം ട്രെയ്നിന് മുന്നിൽ ചാടിയതാകാമെന്നാണ് സൂചന.


വാർത്തകൾ

Sign up for Newsletter



top