Flash News
Archives

Analysis

സ​ൺ​റൈ​സേ​ഴ്സ് ബാ​റ്റി​ങ് മെ​ച്ച​പ്പെ​ടു​ത്ത​ണം

സ​ൺ​റൈ​സേ​ഴ്സ് ബാ​റ്റി​ങ് മെ​ച്ച​പ്പെ​ടു​ത്ത​ണം

Published:10 May 2018

# സു​നി​ൽ ഗ​വാ​സ്ക​ർ

ഡെ​യ​ർ ഡെ​വി​ൾ​സ്- സ​ൺ​റൈ​സേ​ഴ്സ്
രാ​ത്രി എ​ട്ടി​ന്

ഐ​പി​എ​ല്ലി​ൽ അ​ൽ​പ്പം നേ​ര​ത്തെ പ്ര​ക​ട​ന​ത്തി​ന്‍റെ ഉ​ന്ന​തി​യി​ലെ​ത്തു​ന്നു എ​ന്ന​താ​യി​രി​ക്കും സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ ആ​കു​ല​പ്പെ​ടു​ത്തു​ന്ന കാ​ര്യം. ബാ​റ്റി​ങ് ശ​ക്തി​ക​ളാ​യ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​രി​നു​മേ​ൽ ചെ​റി​യ സ്കോ​ർ നേ​ടി​യ​ശേ​ഷം അ​ഞ്ച് റ​ൺ​സി​ന്‍റെ ചെ​റു മാ​ർ​ജി​നി​ൽ പി​ടി​ച്ചെ​ടു​ത്ത വി​ജ​യം സ​ത്യ​ത്തി​ൽ ഒ​രു ഉ​ജ്ജ്വ​ല നേ​ട്ടം ത​ന്നെ​യാ​ണ്. സ​ൺ​റൈ​സേ​ഴ്സി​ന്‍റെ ബൗ​ള​ർ​മാ​ർ ഓ​രോ മ​ത്സ​ര​ത്തി​ലും പ്ര​ക​ട​ന നി​ല​വാ​രം ഉ​യ​ർ​ത്തു​ന്നെ​ങ്കി​ലും കെ​യി​ൻ വി​ല്യം​സ​ൺ ഒ​ഴി​കെ​യു​ള്ള ബാ​റ്റ്സ്മാ​ൻ​മാ​ർ മി​ക​വു കൂ​ട്ടേ​ണ്ട​തു​ണ്ട്. ടീ​മി​നു വേ​ണ്ടി കൂ​ടു​ത​ൽ അ​ർ​ത്ഥ​വ​ത്താ​യ സം​ഭാ​വ​ന​ക​ൾ  ന​ൽ​കേ​ണ്ട​തു​ണ്ട്. അ​വ​ർ പു​റ​ത്താ​യ ചി​ല ഷോ​ട്ടു​ക​ൾ നി​രാ​ശ​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്ന് പ​റ​യാ​തെ വ​യ്യ. മി​ക​ച്ച തു​ട​ക്ക​ത്തി​നു​ശേ​ഷം മു​ന്നോ​ട്ടു​പോ​കു​ക​യും കൂ​ടു​ത​ൽ ഓ​വ​റു​ക​ൾ ക​ളി​ക്കു​ക​യു​മാ​ണ് വേ​ണ്ട​ത്. ടീ​മി​നെ സ​ഹാ​യി​ക്കാ​ത്ത ആ​ക​ർ​ഷ​ക​മാ​യ 20ക​ൾ നേ​ടു​ന്ന​തി​നെ​ക്കാ​ളും അ​ർ​ധ സെ​ഞ്ച്വ​റി​ക​ൾ കു​റി​ക്കു​ന്ന നാ​യ​ക​ന്‍റെ പാ​ത അ​വ​ർ പി​ന്തു​ട​ര​ണം. കൈ​മു​ട്ടി​ന് പ​രു​ക്കേ​റ്റ ശേ​ഷം ശി​ഖ​ർ ധ​വാ​ൻ ഫോ​മി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യി​ട്ടി​ല്ല. 

പാ​ണ്ഡെ​യും റ​ൺ​സ് ക​ണ്ടെ​ത്താ​ൻ ബു​ദ്ധി​മു​ട്ടു​ന്നു. ഷാ​ക്കി​ബ് അ​ൽ ഹ​സ​നെ​പ്പോ​ലെ യൂ​സ​ഫ് പ​ഠാ​ൻ ചെ​റു​തെ​ങ്കി​ലും ഉ​പ​കാ​ര​പ്ര​ദ​മാ​യ ഇ​ന്നിം​ഗ്സു​ക​ൾ‌ ക​ളി​ച്ചു. എ​ന്നി​രു​ന്നാ​ലും സ​ൺ​റൈ​സേ​ഴ്സ് ബാ​റ്റ്സ്മാ​ൻ​മാ​ർ സ്വ​ന്തം ബൗ​ള​ർ​മാ​ർ​ക്ക് കു​റ​ഞ്ഞ​ത് 180 റ​ൺ​സെ​ങ്കി​ലും പ്ര​തി​രോ​ധി​ക്കാ​ൻ ന​ൽ​ക​ണം. മ​റു​വ​ശ​ത്ത് ഡെ​ൽ​ഹി ഡെ​യ​ർ ഡെ​വി​ൾ​സി​ന് യു​വ താ​രം പൃ​ഥി ഷാ ​മി​ന്ന​ൽ തു​ട​ക്കം സ​മ്മാ​നി​ക്കു​ന്നു. ബാ​റ്റി​ങ് ട​ച്ച് ന​ഷ്ട​പ്പെ​ടു​ത്താ​തെ ത​ന്നി​ൽ വ​ന്നു ചേ​ർ​ന്ന ഉ​ത്ത​ര​വാ​ദി​ത്തം ആ​സ്വ​ദി​ക്കാ​ൻ പു​തി​യ നാ​യ​ക​ൻ ശ്രേ​യ​സ് അ​യ്യ​ർ​ക്കും സാ​ധി​ക്കു​ന്നു. 

ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​ൽ ജ​യം അ​നി​വാ​ര്യ​മാ​ണെ​ന്ന് ഡൽ​ഹി​ക്ക് അ​റി​യാം. വി​ദേ​ശ താ​ര​ങ്ങ​ൾ പ്ര​ക​ട​ന നി​ല​വാ​രം ഉ​യ​ർ​ത്തു​മെ​ന്നും അ​വ​ർ പ്ര​തീ​ക്ഷി​ക്കു​ന്നു. ഋ​ഷ​ഭ് പ​ന്ത് മ​നോ​ഹ​ര​മാ​യി ബാ​റ്റ് വീ​ശു​ന്നു. ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ നി​റ​ഞ്ഞ ഡെ​വി​ൾ​സി​ന്‍റെ ബാ​റ്റി​ങ് നി​ര ശു​ഭ സൂ​ച​ക​മാ​ണ്. നി​ർ​ണാ​യ​ക സ​മ​യ​ങ്ങ​ളി​ൽ വി​ക്ക​റ്റ് വീ​ഴ്ത്തു​ന്ന​ത് ശീ​ല​മാ​ക്കി​യ സ്പി​ന്ന​ർ അ​മി​ത് മി​ശ്ര​യാ​ണ് ഡെ​യ​ർ ഡെ​വി​ൾ​സി​ന്‍റെ കു​ന്ത​മു​ന. ഈ ​മ​ത്സ​രം ഡെ​ൽ​ഹി​ക്ക്  ജ​യി​ക്ക​ണം. പ​ക്ഷേ, അ​ൽ​പ്പം ചെ​കു​ത്താ​ന്‍റെ ധൈ​ര്യം മാ​ത്ര​മേ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ത​ല​പ്പ​ത്തു​ള്ള സ​ൺ​റൈ​സേ​ഴ്സി​നെ തോ​ൽ​പ്പി​ക്കാ​ൻ അ​വ‌​ർ​ക്ക് സ​ഹാ​യ​ക​മാ​കു​ക​യു​ള്ളു.


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top