24
August 2019 - 12:46 pm IST

Download Our Mobile App

Flash News
Archives

Gulf

job-fraud-alert-by-uae-indain-embassy

അബുദാബി ഇന്ത്യൻ സ്കൂളിൽ ജോലിയുണ്ടെന്ന വ്യാജ വാഗ്ദാനത്തിനെതിരെ എംബസി

Published:28 July 2019

അബുദാബിയിലെ ഡൂൺസ് ഇന്‍റർനാഷണൽ സ്കൂളിന്‍റെ പേരിലാണ് ജോലി തട്ടിപ്പ്. സ്കൂളിന്‍റെ പേരിൽ വ്യാജ ജോലി വാഗ്ദാനങ്ങളും നൽകുന്നുണ്ട്. സ്കൂളിന്‍റെ പ്രതിനിധികളാണെന്ന് പറഞ്ഞ് പ്രവാസികളെ നേരിട്ട് സമീപിച്ചാണ് തട്ടിപ്പ്. 

ദുബായ്: അബുദാബിയിലെ ഇന്ത്യൻ സ്കൂളിൽ ജോലിയുണ്ടെന്ന വ്യാജവാഗ്ദാനത്തിനെതിരേ യു.എ.ഇയിലെ ഇന്ത്യൻ എംബസി. അബുദാബിയിലെ ഡൂൺസ് ഇന്‍റർനാഷണൽ സ്കൂളിന്‍റെ പേരിലാണ് ജോലി തട്ടിപ്പ്. സ്കൂളിന്‍റെ പേരിൽ വ്യാജ ജോലി വാഗ്ദാനങ്ങളും നൽകുന്നുണ്ട്. സ്കൂളിന്‍റെ പ്രതിനിധികളാണെന്ന് പറഞ്ഞ് പ്രവാസികളെ നേരിട്ട് സമീപിച്ചാണ് തട്ടിപ്പ്. 

[email protected], [email protected] എന്നി ഇ-മെയിലുകൾ ഉപയോഗിച്ചാണ് തട്ടിപ്പ്. വ്യക്തിപരമായ കാര്യങ്ങൾ അന്വേഷിച്ചുള്ള മെയിലുകൾക്ക് മറുപടി നൽകരുതെന്ന് നിർദ്ദേശമുണ്ട്. യു.എ.ഇയിൽ ജോലി അന്വേഷിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യക്കാർ ഇത്തരത്തിലുള്ള വ്യാജ വാഗ്ദാനങ്ങളിൽ വീഴരുതെന്നും ജോലി വാഗ്ദാനങ്ങളിൽ എന്തെങ്കിലും സംശയം തോന്നിയാൽ കോൺസുലേറ്റുമായി ബന്ധപ്പെടണമെന്നും ഇന്ത്യൻ എംബസി വ്യക്തമാക്കി. കഴിഞ്ഞയാഴ്ച പത്തോളം ഇന്ത്യക്കാർ സമാന രീതിയിൽ തട്ടിപ്പിനിരയായി.


വാർത്തകൾ

Sign up for Newsletter



top