23
October 2019 - 12:17 am IST

Download Our Mobile App

Flash News
Archives

Food

karkidakam-special-diet-food-fest-at-kottayam
കോട്ടയം കലക്ട്രേറ്റ് വളപ്പിൽ കുടുംബശ്രീ ഒരുക്കിയ മഴരുചിപ്പെരുമയിൽ നിന്ന്

പത്തില തോരന് മുപ്പതും ഇലയടയക്ക് പത്തും; വരൂ... കർക്കടക വിഭവങ്ങൾ കഴിക്കാം 

Published:01 August 2019

# ബിനീഷ് മള്ളൂശേരി

ചേമ്പിൻ താൾ, ചേനപ്പിണ്ടി തോരൻ, പത്തില തോരൻ, തേങ്ങാ ചുട്ടരച്ച ചമ്മന്തി തുടങ്ങിയ വിഭവങ്ങളും കർക്കിടക കഞ്ഞിയും അങ്ങിനെ പല നാടൻ രുചികളും ഔഷധ ഗുണമുള്ള ഭക്ഷണ പാനീയങ്ങളുമാണ് ഒതുങ്ങുന്ന വിലയിൽ കോട്ടയം കലക്ട്രേറ്റ് വളപ്പിൽ കുടുംബശ്രീ ഒരുക്കിയിരിക്കുന്നത്.

കോട്ടയം: ചെറുപയറും കരിപ്പെട്ടിയും, കൂർക്കയും കാച്ചിലും, ഉണക്കുകപ്പയും മുതിരവേവിച്ചതും, കാന്താരി പൊട്ടിച്ചതും തുടങ്ങി കർക്കടകത്തിൽ കഴിക്കാവുന്ന വിഭവങ്ങളുടെ നീണ്ട നിരയുമായി മഴരുചിപ്പെരുമ ആകർഷകമാകുന്നു. ചേമ്പിൻ താൾ, ചേനപ്പിണ്ടി തോരൻ, പത്തില തോരൻ, തേങ്ങാ ചുട്ടരച്ച ചമ്മന്തി തുടങ്ങിയ വിഭവങ്ങളും കർക്കിടക കഞ്ഞിയും അങ്ങിനെ പല നാടൻ രുചികളും ഔഷധ ഗുണമുള്ള ഭക്ഷണ പാനീയങ്ങളുമാണ് ഒതുങ്ങുന്ന വിലയിൽ കോട്ടയം കലക്ട്രേറ്റ് വളപ്പിൽ കുടുംബശ്രീ ഒരുക്കിയിരിക്കുന്നത്. നാടൻ ഭക്ഷണം കാണാനും കഴിക്കാനും ആളുകൾ കർക്കടക വിഭവങ്ങളുടെ മേളയിൽ എത്തിത്തുടങ്ങി. 

ജില്ലയിലെ വിവിധ കുടുബശ്രീ യുണിറ്റുകളിലെ അംഗങ്ങളാണ് കർക്കടക വിഭവങ്ങൾ തയാറാക്കുന്നതും വിളമ്പുന്നതും. മത്ത, കുമ്പളം, തഴുതാമ എന്നീ പച്ചിലകൾ ചേരുന്ന പത്തിലത്തോരൻ, ചേമ്പിൻതാളു കൊണ്ടുള്ള താളപ്പം, ചെറുപയർ മുളപ്പിച്ച തോരൻ തുടങ്ങി ആരോഗ്യത്തിന് അനുകൂലമായ വിവിധ വിഭവങ്ങൾ ഭക്ഷണശാലയെ ആകർഷകമാക്കുന്നു.

വിവിധ പച്ചമരുന്നുകൾ ചേരുന്ന ഔഷധക്കഞ്ഞിക്ക് 60 രുപയും പത്തില തോരന് മുപ്പതും ഇല അടയക്ക് 10 രുപയുമാണ്. ഞവരക്കഞ്ഞി, ഉലുവാക്കഞ്ഞി തുടങ്ങിയവയും ഇവിടെക്കിട്ടും. അവില്‍, ഏത്തപ്പഴം, ഈന്തപ്പഴം, കുമ്പളങ്ങ, ഉണക്കലരി, തേങ്ങാ പായസം തുടങ്ങി പായസങ്ങളുടെ വിവിധ ഇനങ്ങളും മേളയെ മധുരമാക്കുന്നുണ്ട്. രാവിലെ 10 ന് തുടങ്ങി 6 ന് തീരുന്ന ഭക്ഷ്യമേള ശനിയാഴ്ച അവസാനിക്കും.


വാർത്തകൾ

Sign up for Newsletter



top