09
December 2019 - 12:47 pm IST

Download Our Mobile App

Flash News
Archives

Crime

kerala-police-found-rope-and-chappal-which-used-for-rakhi-s-murder

രാ​ഖി കൊ​ല​പാ​ത​കം; കൊ​ല​ക്ക​യ​റും ചെ​രു​പ്പും ക​ണ്ടെ​ത്തി

Published:01 August 2019

അ​മ്പൂ​രി രാ​ഖി കൊ​ല​ക്കേ​സി​ൽ പ്ര​തി​ക​ളു​ടെ ക​സ്റ്റ​ഡി അ​പേ​ക്ഷ കോ​ട​തി ആ​റു ദി​വ​സ​ത്തേ​ക്ക് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. രാ​ഖി​യു​ടെ ചെ​രി​പ്പും ക​ഴു​ത്ത് മു​റു​ക്കാ​നു​പ​യോ​ഗി​ച്ച ക​യ​റും ക​ണ്ടെ​ത്തി.

തി​രു​വ​ന​ന്ത​പു​രം: അ​മ്പൂ​രി രാ​ഖി കൊ​ല​ക്കേ​സി​ൽ പ്ര​തി​ക​ളു​ടെ ക​സ്റ്റ​ഡി അ​പേ​ക്ഷ കോ​ട​തി ആ​റു ദി​വ​സ​ത്തേ​ക്ക് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. രാ​ഖി​യു​ടെ ചെ​രി​പ്പും ക​ഴു​ത്ത് മു​റു​ക്കാ​നു​പ​യോ​ഗി​ച്ച ക​യ​റും ക​ണ്ടെ​ത്തി. വ​സ്ത്രം യാ​ത്രാ മ​ധ്യേ ഉ​പേ​ക്ഷി​ച്ചെ​ന്ന് അ​ഖി​ലി​ന്‍റെ മൊ​ഴി. വീ​ട്ടി​ലെ​ത്തി​ച്ചു​ള്ള തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി.

മു​ഖ്യ​പ്ര​തി അ​ഖി​ൽ, സ​ഹോ​ദ​ര​നും ര​ണ്ടാം പ്ര​തി​യു​മാ​യ രാ​ഹു​ൽ, മൂ​ന്നാം പ്ര​തി ആ​ദ​ർ​ശ് എ​ന്നി​വ​രെ പ​ത്തു ദി​വ​സ​ത്തെ ക​സ്റ്റ​ഡി​യി​ൽ വേ​ണ​മെ​ന്നാ​ണ് പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. ഇ​തു പ​രി​ഗ​ണി​ച്ച കോ​ട​തി ആ​റു ദി​വ​സ​ത്തേ​ക്ക് ക​സ്റ്റ​ഡി അ​നു​വ​ദി​ച്ചു. തു​ട​ർ​ന്ന് പ്ര​തി​ക​ളെ സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. 

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലു​മെ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു. നെ​യ്യാ​റ്റി​ൻ​ക​ര ബ​സ് സ്റ്റാ​ൻ​ഡ്, ത​ട്ടാം​മു​ക്കി​ലെ വീ​ട്, കാ​ർ ഉ​പേ​ക്ഷി​ച്ച തൃ​പ്പ​ര​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തി​ച്ചു. കൊ​ല​പാ​ത​ക രീ​തി​യു​ൾ​പ്പെ​ടെ വി​ശ​ദ​മാ​യി ചോ​ദി​ച്ചു മ​ന​സി​ലാ​ക്കും. 
മൂ​ന്നു പ്ര​തി​ക​ളെ​യും ക​ന​ത്ത പൊ​ലീ​സ് സു​ര​ക്ഷ​യി​ലാ​ണ് തെ​ളി​വെ​ടു​പ്പി​നാ​യി വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ച്ച​ത്. കേ​സി​ൽ നി​ർ​ണാ​യ​ക തെ​ളി​വാ​യ യു​വ​തി​യു​ടെ ക​ഴു​ത്തി​ൽ കു​രു​ക്കി​ട്ട ക​യ​റ് ക​ണ്ടെ​ത്തി. കൊ​ല ന​ട​ന്ന സ്ഥ​ല​ത്തി​നു സ​മീ​പ​ത്തു നി​ന്ന് അ​ഖി​ൽ ത​ന്നെ​യാ​ണ് ഇ​ത് ക​ണ്ടെ​ത്തി ന​ൽ​കി​യ​ത്. വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള റ​ബ​ർ തോ​ട്ട​ത്തി​ൽ നി​ന്നും രാ​ഖി​യു​ടെ ചെ​രു​പ്പും ക​ണ്ടെ​ത്തു. ഇ​തോ​ടെ കേ​സി​ൽ നി​ർ​ണാ​യ​ക തെ​ളി​വ് ക​ണ്ടെ​ത്താ​നാ​യെ​ന്ന ആ​ശ്വാ​സ​ത്തി​ലാ​ണ് പൊ​ലീ​സ്. എ​ന്നാ​ൽ വ​സ്ത്ര​ങ്ങ​ൾ കൂ​ടി ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്. 

ത​മ്പാ​നൂ​ർ​ക്കു വ​രു​ന്ന​തി​നി​ടെ പാ​ത​യോ​ര​ത്തെ കു​റ്റി​ക്കാ​ട്ടി​ൽ രാ​ഖി​യു​ടെ വ​സ്ത്ര​ങ്ങ​ൾ എ​റി​ഞ്ഞു ക​ള​ഞ്ഞെ​ന്നാ​ണ് അ​ഖി​ൽ പൊ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി. രാ​ഖി​യു​ടെ ബാ​ഗ് ഗു​രു​വാ​യൂ​ർ യാ​ത്ര​യ്ക്കി​ടെ ബ​സി​ലും ഉ​പേ​ക്ഷി​ച്ചു. ഇ​ന്നു വ​സ്ത്രം ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള പ​രി​ശോ​ധ​ന​യും അ​ന്വേ​ഷ​ണ സം​ഘം ന​ട​ത്തും.

തെ​ളി​വെ​ടു​പ്പി​നാ​യി തി​ങ്ക​ളാ​ഴ്ച ഒ​ന്നാം പ്ര​തി അ​ഖി​ലു​മാ​യി ത​ട്ടാം​മു​ക്കി​ലെ വീ​ട്ടി​ലെ​ത്തി​യെ​ങ്കി​ലും നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം കാ​ര​ണം തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. എ​ന്നാ​ൽ ഇ​ന്ന​ലെ അ​ത്ത​ര​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ളി​ൽ നി​ന്ന് പ്ര​തി​ഷേ​ധ​മു​ണ്ടാ​യി​ല്ല. സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ക​ന​ത്ത പൊ​ലീ​സ് സു​ര​ക്ഷ​യി​ലാ​ണ് പ്ര​തി​ക​ളെ തെ​ളി​വെ​ടു​പ്പി​നാ​യി വീ​ട്ടി​ലെ​ത്തി​ച്ച​ത്. കൊ​ല ന​ട​ത്താ​നു​പ​യോ​ഗി​ച്ച കാ​ർ ക​ഴു​കി​യ സ്ഥ​ല​ത്തു നി​ന്നു കി​ട്ടി​യ സ്ത്രീ​യു​ടെ മു​ടി​യി​ഴ​ക​ളും ര​ക്തം​പു​ര​ണ്ട ഇ​ല​ക​ളും ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ന​ട​ത്തി ല​ഭി​ക്കു​ന്ന ഫ​ല​വും കേ​സി​ൽ പ്ര​ധാ​ന​മാ​ണ്. 

വാ​ഹ​നം ക​ഴു​കി​യ ശേ​ഷം തു​ട​യ്ക്കാ​ൻ ഉ​പ​യോ​ഗി​ച്ച തു​ണി​യും ക​ണ്ടെ​ത്ത​ണം. അ​ഖി​ലി​ന്‍റെ ബ​ന്ധു​ക്ക​ൾ​ക്ക് സം​ഭ​വ​ത്തി​ൽ പ​ങ്കു​ണ്ടോ എ​ന്നു​ള്ള കാ​ര്യ​വും അ​ന്വേ​ഷ​ണ സം​ഘം പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്. പ്ര​തി​ക​ള്‍ തു​ട​ര്‍ച്ച​യാ​യി മൊ​ഴി മാ​റ്റി​പ്പ​റ​യു​ന്ന​തും പൊ​ലീ​സി​നെ കു​ഴ​പ്പി​ക്കു​ന്നു​ണ്ട്. രാ​ഖി​യു​മാ​യി അ​ഖി​ല്‍ അ​മ്പൂ​രി​യി​ലേ​ക്ക് എ​ത്തു​ന്ന​തി​നു​മു​മ്പേ താ​ന്‍ അ​വ​ര്‍ക്കൊ​പ്പം കാ​റി​ല്‍ ക​യ​റി​യെ​ന്നാ​ണ് രാ​ഹു​ല്‍ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. കാ​റി​ലി​രു​ന്ന് താ​ന്‍ രാ​ഖി​യു​ടെ ക​ഴു​ത്തു​ഞെ​രി​ച്ചെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞി​രു​ന്നു. 

എ​ന്നാ​ല്‍, രാ​ഹു​ല്‍ കാ​റി​ല്‍ക്ക​യ​റി​യ​ത് അ​മ്പൂ​രി​യി​ലെ വീ​ടി​നു മു​മ്പി​ലെ​ത്തി​യ​ശേ​ഷ​മാ​ണെ​ന്നാ​ണ് അ​ഖി​ല്‍ ന​ല്‍കി​യി​രി​ക്കു​ന്ന മൊ​ഴി. ആ​ദ്യം സീ​റ്റ്ബെ​ല്‍റ്റ് ഉ​പ​യോ​ഗി​ച്ചും പി​ന്നീ​ട് ക​യ​ര്‍ ഉ​പ​യോ​ഗി​ച്ചും ക​ഴു​ത്തു​ഞെ​രി​ച്ച് രാ​ഖി​യു​ടെ മ​ര​ണം ഉ​റ​പ്പാ​ക്കു​ക​യാ​യി​രു​ന്നെ​ന്നും അ​ഖി​ല്‍ പ​റ​ഞ്ഞു. 

പൊ​ലീ​സി​നെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നാ​ണ് സ​ഹോ​ദ​ര​ങ്ങ​ള്‍ വ്യ​ത്യ​സ്ത​മൊ​ഴി​ക​ള്‍ ന​ല്‍കു​ന്ന​തെ​ന്നാ​ണ് പൊ​ലീ​സി​ന്‍റെ അ​നു​മാ​നം. രാ​ഖി​യെ രാ​ഹു​ല്‍ ഉ​പ​ദ്ര​വി​ച്ചു തു​ട​ങ്ങി​യ​ത് യാ​ത്ര​യ്ക്കി​ടെ കാ​റി​ൽ വ​ച്ചാ​കാ​മെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്. ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത സ്ഥ​ല​ത്തു കൂ​ടി ചു​റ്റി​ക്ക​റ​ങ്ങി​യാ​ണ് നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ നി​ന്ന് രാ​ഖി​യെ അ​മ്പൂ​രി​യി​ലെ​ത്തി​ച്ച​ത്. ഈ ​വ​ഴി​യു​ള്ള യാ​ത്ര നേ​ര​ത്തെ ആ​സൂ​ത്ര​ണം ചെ​യ്ത് ന​ട​പ്പി​ലാ​ക്കി​യ​താ​ണെ​ന്നാ​ണ് പൊ​ലീ​സി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ല്‍. വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യ​ലി​ൽ മാ​ത്ര​മേ ഇ​തു​സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത വ​രു. 


വാർത്തകൾ

Sign up for Newsletter



top