09
December 2019 - 1:24 pm IST

Download Our Mobile App

Flash News
Archives

Crime

ganja-seized-from-couples-at-perumbavoor

പെരുമ്പാവൂരിൽ 14.5 കിലോ കഞ്ചാവുമായി യുവദമ്പതികൾ അറസ്റ്റിൽ

Published:02 August 2019

തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്നും ബൈക്കിൽ കടത്തി കൊണ്ടു വരും വഴിയാണ് തൊടുപുഴ കുമാരമംഗലം ഏഴല്ലൂർ കളരിക്കൽ വീട്ടിൽ സബീറും (31) ഭാര്യ ആതിരയും (26) പിടിയിലായത്. ഇരുവരും വെങ്ങോല വലിയകുളം ശാലോം സ്കൂളിന് സമീപം വാടകയ്ക്കു താമസിക്കുകയാണ്. 

കൊച്ചി: പെരുമ്പാവൂരിൽ 14.5 കിലോ കഞ്ചാവുമായി ദമ്പതികൾ അറസ്റ്റിൽ. തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്നും ബൈക്കിൽ കടത്തി കൊണ്ടു വരും വഴിയാണ് തൊടുപുഴ കുമാരമംഗലം ഏഴല്ലൂർ കളരിക്കൽ വീട്ടിൽ സബീറും (31) ഭാര്യ ആതിരയും (26) പിടിയിലായത്. ഇരുവരും വെങ്ങോല വലിയകുളം ശാലോം സ്കൂളിന് സമീപം വാടകയ്ക്കു താമസിക്കുകയാണ്. 

നേരത്തെ ഗൾഫിലായിരുന്ന സബീർ ജോലി മതിയാക്കി നാട്ടിൽ വന്ന ശേഷം കോയ‌മ്പത്തൂരിൽ പലചരക്ക് കട നടത്തി വരിക‍യായിരുന്നു. കച്ചവടം നഷ്ടത്തിലായതിനെ തുടർന്ന് കട നിർത്തി തൊടുപുഴയിൽ മടങ്ങിയെത്തി. ആദ്യ ബന്ധം വേർപെടുത്തിയ ശേഷമാണ് മൂന്നു മാസം മുമ്പ് ആതിരയെ വിവാഹം കഴിച്ചത്. സിവിൽ ഡിപ്ലോമ കഴിഞ്ഞയാളാണ് ആതിര. സാധനങ്ങൾ വാങ്ങാൻ എന്ന വ്യാജേനെയാണ് ഇരുവരും തിരുപ്പൂരിൽ പോകുന്നത്. പായ്ക്കറ്റുകളിൽ ഭദ്രമായി കെട്ടിയ ശേഷം ബാഗിൽ ഒളിപ്പിച്ചാണ് ബൈക്കിൽ കടത്തിക്കൊണ്ടു വരുന്നത്. ഇതര സംസ്ഥാന തൊഴിലാളികൾ ധാരാളമുള്ള പെരുമ്പാവൂരിൽ കഞ്ചാവ് കടത്ത് വ്യാപകമായിട്ടുണ്ട്.


വാർത്തകൾ

Sign up for Newsletter



top