Subpage Banner
Subpage Banner
22
August 2018 - 2:42 am IST
Flash News
Archives

Europe

ബ്രിട്ടനിൽ ഇന്ത്യന്‍ വംശജയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: ഭര്‍ത്താവ് അറസ്റ്റില്‍

Published:11 May 2018

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ വോൾവർ ഹാംപ്‌ടണിലുള്ള വീടിനുള്ളിൽ 38കാരിയായ സർബ്‌ജിത് സിങിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകം എന്നായിരുന്നു ആദ്യ നിഗമനം.

ലണ്ടൻ: ബ്രിട്ടനിൽ ഇന്ത്യൻ വംശജയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റു ചെയ്തു. മൂന്ന് മാസം മുമ്പ് താമസസ്ഥലത്ത് ശ്വാസംമുട്ടി മരിച്ച നിലയിൽ കണ്ടെത്തിയ കേസിലാണ് ഭർത്താവ് ഗുർപ്രീത് സിങിനെ കൊലപാത കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. അതേസമയം, കൊലപാതകത്തിന് പിന്നിലുള്ള കാരണം വ്യക്തമായിട്ടില്ല.

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ വോൾവർഹാംപ്‌ടണിലുള്ള വീടിനുള്ളിൽ 38കാരിയായ സർബ്‌ജിത് സിങിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകം എന്നായിരുന്നു ആദ്യ നിഗമനം. വീടിനുള്ളിൽ നിന്നും വിലപിടപ്പുള്ള കുറച്ച് സാധനങ്ങൾ കാണാതായതിനെ തുടർന്നായിരുന്നു അത്തരത്തിലുള്ള സംശയം ഉയർന്നത്.

എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് ഭർത്താവിനെ അറസ്റ്റ് ചെയ്തത്. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. ഇവരുടെ കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ശേഖരിച്ച വിവരത്തിന്‍റെ കൂടി അടിസ്ഥാനത്തിലാണ് വ്യവസായിയായ ഗുർപ്രീത് സിങിനെ വെസ്റ്റ് മിഡ്‌ലാൻഡ് പൊലീസ് അറസ്റ്റ് ചെയ്തത്.


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top