24
August 2019 - 1:23 pm IST

Download Our Mobile App

Flash News
Archives

Kollywood

surya

'കാപ്പാൻ' റിലീസ് തീയതി പ്രഖ്യാപിച്ചു

Published:04 August 2019

ലൈക പ്രൊഡക്ഷൻസാണ് ട്വിറ്ററിലൂടെ ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. കെ.വി ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മോഹൻലാലും സൂര്യയും ഒന്നിച്ചെത്തുന്ന കാപ്പാന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 20 നാണ് ചിത്രം തിയെറ്ററുകളിലെത്തുക. ലൈക പ്രൊഡക്ഷൻസാണ് ട്വിറ്ററിലൂടെ ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. കെ.വി ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാപ്പാനിൽ നാലു ഗെറ്റപ്പുകളിലാണ് സൂര്യ അഭിനയിക്കുന്നത്. ലണ്ടൻ, അമെരിക്ക, ബ്രസീൽ എന്നിവിടങ്ങളിലാണ് ചിത്രീകരണം നടന്നത്.

ഹാരിസ് ജയരാജാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. സയേഷയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ആര്യയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബൊമാൻ ഇറാനി, സമുദ്രക്കനി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ഗവേമിക് യു ആരിയാണ് ക്യാമറ. 2014 ൽ പുറത്തിറങ്ങിയ വിജയ് ചിത്രം  ജില്ലയ്ക്ക് ശേഷം മോഹൻലാൽ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. മുൻപ് റിലീസ് ചെയ്ത ചിത്രത്തിന്‍റെ ടീസർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 


വാർത്തകൾ

Sign up for Newsletter



top