Published:06 August 2019
ഹോങ്കോങ്: ഹോങ്കോങ് പ്രക്ഷോഭത്തിൽ അറസ്റ്റ് തുടരുന്നു. തിങ്കളാഴ്ച മാത്രം നഗരത്തിലെ 148 പേരെയാണ് അറസ്റ്റ് ചെയ്തത്. രണ്ടു മാസത്തോളമായി തുടരുന്ന പ്രക്ഷോഭത്തിനിടെ ഇതാദ്യമായാണ് ഇത്രയധികം പേരെ ഒറ്റദിവസം അറസ്റ്റ് ചെയ്യുന്നത്. കുറ്റവാളികളെ ചൈനക്ക് കൈമാറുന്ന ബില്ലിനെതിരെയാണ് ഹോങ്കോങ്ങില്‍ നടക്കുന്ന പ്രതിഷേധം ശക്തമാകുന്നുത്. 100 കണക്കിന് ആളുകളാണ് കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തത്. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര് വാതകം പ്രയോഗിച്ചു. ഹോങ്കോങ് പൗരന്മാരെ വിചാരണയ്ക്കായി ചൈനക്ക് വിട്ട്കൊടുക്കാന്‍ വ്യവസ്ഥ ചെയുന്ന നിര്‍ദിഷ്ട കുറ്റവാളി കൈമാറ്റ നിയമ ഭേദഗതിക്കെതിരെയാണ് പ്രതിഷേധം.
അതിര്‍ത്തി ഗ്രാമമായ ഷാ ടിനില് പ്രതിഷേധം സംഘടിപ്പിച്ചവര്‍ക്കെതിരെ പൊലീസ് റബ്ബര്‍ ബുള്ളറ്റ് വെടിവെയ്പ്പും കണ്ണീര് വാതകവും പ്രയോഗിച്ചു. ആയുധസജ്ജരായാണ് പ്രതിഷേധക്കാര്‍ എത്തിയത്. പ്രതിഷേധക്കാര്‍ റോഡുകളും, റെയില്‍വെ ട്രാക്കും പൂര്‍ണമായും ഉപരോധിക്കുകയും അക്രമാസക്തരാവുകയും ചെയ്തതിനാലാണ് പൊലീസിന് കണ്ണീര് വാതകം പ്രയോഗിക്കേണ്ടിവന്നത്. പൊലീസില്‍ നിന്നും രക്ഷനേടാനായി സമീപ പ്രദേശത്തുള്ള സര്‍ക്കാര്‍ ഓഫീസുകളിലേക്ക് പ്രതിഷേധക്കാര്‍ ഓടിക്കയറിയതും ആശങ്ക സൃഷ്ടിച്ചു.
മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പൊലീസിന് സാധാരണ നില കൈവരിക്കാനായത്. ജൂണ്‍ ഒമ്പതിന് ശേഷം നടന്ന പ്രതിഷേധത്തില്‍ മാത്രം 420 ഓളം പേരെ അറസ്റ്റ് ചെയ്തുവെന്നാണ് അധികൃതര്‍ പറയുന്നത്. മാസങ്ങളായി തുടരുന്ന പ്രതിഷേധം ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.