ISL-2018-219
21
January 2019 - 8:52 am IST
Flash News
Archives

Offbeat

പോളണ്ടിൽ ട്രക്ക് മറിഞ്ഞ് റോഡ് ചോക്ലേറ്റ് പുഴയായി !

Published:11 May 2018

കാരണമായത്. റോഡിൽ ചോക്ലേറ്റ് പരന്നതോടെ ഗതാഗതപ്രശ്നങ്ങളും ആരംഭിച്ചു. ചോക്ലേറ്റ് ഒഴുകി തുടങ്ങിയതോടെയാണ് രണ്ട് ഭാഗത്തേക്കുള്ള ട്രാഫിക് ബ്ലോക് ചെയ്യേണ്ടി വന്നു. പോളണ്ടിലെ വ്രെസെനിയ, സുലുപ്‌ക എന്നീ നഗരങ്ങൾക്കിടയിലാണ് ചോക്ലേറ്റ് ദുരന്തമുണ്ടായത്. ചെറിയ പരുക്കുകളോടെ ട്രക്ക് ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

 വാഴ്‌സോ:  ചോക്ലേറ്റ് കൊതിയൻമാരുടെയും കൊതിച്ചികളുടെയും ഹൃദയം തകർക്കുന്ന ദൃശ്യങ്ങളാണ് ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയകളിലൂടെ പറന്നു നടക്കുന്നത്. ഒരു വലിയ ലോറിയിൽ നിന്ന് നിരത്തിലേക്കൊഴുകുന്ന ചോക്ലേറ്റ്... ഇത് കണ്ട് കണ്ണു തള്ളിയിരിക്കുകയാണ് പലരുടെയും. എന്നാൽ നമ്മുടെ നാട്ടിലൊന്നുമല്ല ഈ ചോക്ലേറ്റ് പുഴയെന്നു മാത്രം.  പോളണ്ടിലെ മോട്ടോർവേയിലാണ് 12 ടൺ ചോക്ലേറ്റ് വെറുതേ റോഡിൽ വീണ് ഉപയോഗശൂന്യമായിപ്പോയത്. 


 ലിക്വിഡ് ചോക്ലേറ്റുമായി പോകുകയായിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് മറഞ്ഞിതാണ് നിരത്തിൽ ചോക്ലേറ്റ് പുഴയൊഴുകാൻ കാരണമായത്. റോഡിൽ ചോക്ലേറ്റ് പരന്നതോടെ ഗതാഗതപ്രശ്നങ്ങളും ആരംഭിച്ചു. ചോക്ലേറ്റ് ഒഴുകി തുടങ്ങിയതോടെയാണ് രണ്ട് ഭാഗത്തേക്കുള്ള ട്രാഫിക് ബ്ലോക് ചെയ്യേണ്ടി വന്നു. പോളണ്ടിലെ വ്രെസെനിയ, സുലുപ്‌ക എന്നീ നഗരങ്ങൾക്കിടയിലാണ് ചോക്ലേറ്റ് ദുരന്തമുണ്ടായത്. ചെറിയ പരുക്കുകളോടെ ട്രക്ക് ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 


 എന്നാൽ ട്രക്ക് മറിയാനുണ്ടായ കാരണം വ്യക്തമല്ല. റോഡിന് കുറുകെ മറിഞ്ഞതുകൊണ്ട് ഇരുഭാഗത്തേക്കും ചോക്ലേറ്റ് ഒഴുകി. റോഡ് വൃത്തിയാക്കാനുള്ള സംഘം എത്തിയതോടെ ലിക്വിഡ് ചോക്ലേറ്റ് കട്ടിയായതും രക്ഷാപ്രവർത്തനങ്ങൾ ദുഷ്ക്കരമാക്കി. മഞ്ഞിനെക്കാൾ അപകടകാരിയാണ് ചോക്ലേറ്റെന്നാണ് അധികൃതർ പറയുന്നത്. സംഭവം നടന്ന ഉടൻ നിരവധി വാഹനങ്ങൾ റോഡിലൂടെ പോയത് ചോക്ലേറ്റ് പടരാൻ കാരണമായി. സംഭവം നടന്ന സ്ഥലത്ത് നിന്ന് ഏതാണ്ട് ഏഴു കിലോമീറ്ററുകളോളം ദൂരത്തിൽ ചോക്ലേറ്റ് പടർന്നുകിടന്നിരുന്നു. ഉറച്ചു പോയ ചോക്ലേറ്റിൽ ചൂടു വെള്ളം ഒഴിച്ചാണ് റോഡ് വൃത്തിയാക്കുന്നത്. ഇതിന് മണിക്കൂറുകൾ വേണ്ടിവരുമെന്നാണ് അധികൃതർ പറയുന്നത്. 


 പരസ്യങ്ങളിലൊക്കെ കാണുന്ന പോലെ ഒഴുകുകയായിരുന്നു ചോക്ലേറ്റ്. ഗതാഗതപ്രശ്നങ്ങളുണ്ടാകുമ്പോൾ ആളുകൾക്ക് വലിയ പ്രശ്നം സൃഷ്ടിക്കാറുണ്ട്. എന്നാൽ ഇവിടെ ചോക്ലേറ്റ് പുഴ കണ്ട് ആളുകൾ പ്രശ്നങ്ങളൊന്നും സൃഷ്ടിക്കാതെ കൊതിയോടെ കാത്തുനിൽക്കുകയായിരുന്നുവത്രേ. 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top