24
August 2019 - 1:09 pm IST

Download Our Mobile App

Flash News
Archives

Kollywood

vijay-sethupathi

വിജയ് സേതുപതിക്കൊപ്പം തുഗ്ലക്ക് ദർബാറിൽ മഞ്ജിമയും

Published:07 August 2019

രാഷ്ട്രീയക്കാരനായാണ് ചിത്രത്തിൽ വിജയ് സേതുപതി എത്തുന്നത്. ബാലാജി തരണീധരനാണ് ചിത്രത്തിന്‍റെ സംഭാഷണം ഒരുക്കുന്നത്.

വിജയ് സേതുപതി ചിത്രം തുഗ്ലക്ക് ദര്‍ബാറിൽ മഞ്ജിമ മോഹനും പ്രധാനവേഷത്തിലെത്തുന്നു. നവാഗതനായ ഡല്‍ഹി പ്രസാദ് ദീനദയാൽ സംവിധാനം ചെയ്യുന്ന ചിത്രം രാഷ്ട്രീയ ആക്ഷേപ ഹാസ്യ പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്. റാവു ഹൈദരി നായികയാകുന്ന ചിത്രത്തില്‍ പാര്‍ത്ഥിപനും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

രാഷ്ട്രീയക്കാരനായാണ് ചിത്രത്തിൽ വിജയ് സേതുപതി എത്തുന്നത്. ബാലാജി തരണീധരനാണ് ചിത്രത്തിന്‍റെ സംഭാഷണം ഒരുക്കുന്നത്. പ്രേംകുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഗോവിന്ദ് വസന്തയാണ് സംഗീതമൊരുക്കിയിരിക്കുന്നത്. അടുത്ത വര്‍ഷം ആദ്യം ചിത്രം തിയെറ്ററുകളിലെത്തും.


വാർത്തകൾ

Sign up for Newsletter



top