24
August 2019 - 12:17 pm IST

Download Our Mobile App

Flash News
Archives

World

kashmir-issue-pakistan-expels-indian-envoy-and-suspends-bilateral-trade

കശ്മീർ: ന​യ​ത​ന്ത്ര​ബ​ന്ധം ഉ​ല​യു​ന്നു; ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ണ​റെ പാ​ക്കി​സ്ഥാ​ൻ പു​റ​ത്താ​ക്കി

Published:07 August 2019

പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ന്‍റേ​താ​ണ് തീ​രു​മാ​നം. അതിനിടെ, പാ​ക്കി​സ്ഥാ​ൻ സൈ​ന്യ​ത്തി​ന് ഇ​മ്രാ​ൻ ഖാ​ൻ ജാ​ഗ്ര​താ നി​ർ​ദേ​ശ​വും ന​ൽ​കി. 

ഇ​സ്ലാ​മാ​ബാ​ദ്: കശ്​മീർ വിഷയത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യ-പാക്​ നയതന്ത്രബന്ധം കൂടുതൽ വഷളാകുന്നു. ഇന്ത്യയുമായുള്ള നയതന്ത്ര സഹകരണം കുറയ്ക്കാനും വ്യാപാരം നിർത്തിവയ്ക്കാനും തീരുമാനിച്ചതിനു പിന്നാലെ ഇന്ത്യൻ ഹൈക്കമ്മീഷണറെ പാക്കിസ്ഥാൻ പുറത്താക്കി. പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ന്‍റേ​താ​ണ് തീ​രു​മാ​നം. അതിനിടെ, പാ​ക്കി​സ്ഥാ​ൻ സൈ​ന്യ​ത്തി​ന് ഇ​മ്രാ​ൻ ഖാ​ൻ ജാ​ഗ്ര​താ നി​ർ​ദേ​ശ​വും ന​ൽ​കി. 

ഇ​ന്ത്യ​യി​ൽ ഹൈ​ക്ക​മ്മീ​ഷ​ണ​ർ വേ​ണ്ടെ​ന്നും പാക് ഭരണകൂടം തീ​രു​മാ​നി​ച്ചു. ഇ​ന്ത്യ​യി​ലെ നി​യു​ക്ത ഹൈ​ക്ക​മ്മീ​ഷ​ണ​ർ ചു​മ​ത​ല​യേ​ൽ​ക്കേ​ണ്ടെ​ന്ന് ഇ​മ്രാ​ൻ ഖാൻ നി​ർ​ദേ​ശം നൽകി. കശ്മീർ പ്രധാന വിഷയമാക്കിക്കൊണ്ടുള്ള പാക്കിസ്ഥാൻ പാർലമെന്‍റിന്‍റെ സംയുക്ത സമ്മേളനം കഴിഞ്ഞ രണ്ടു ദിവസമായി നടക്കുകയായിരുന്നു. ഇന്ത്യയുടെ നീക്കങ്ങൾ പ്രതിരോധിക്കണം എന്ന തരത്തിലുള്ള പ്രമേയങ്ങളും ഈ സമ്മേളനത്തിൽ പാസാക്കിയിരുന്നു. 

അതേസമയം, ഇന്ത്യയുമായുള്ള വ്യാപാര ബന്ധം നിർത്തിവയ്ക്കുകയാണെന്ന്​ പാക് ഭരണകൂടം അറിയിച്ചു. ദേശീയ സുരക്ഷാ സമിതിയിൽ പാക്​ പ്രധാനമന്ത്രി ഇമ്രാൻ ഖാനാണ്​ ഇക്കാര്യം വ്യക്തമാക്കിയത്​. നേരത്തെ, കശ്മീർ വിഷയം ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള രാജ്യാന്തര സംഘടനകളിൽ ഉന്നയിക്കുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു.


വാർത്തകൾ

Sign up for Newsletter



top