07
December 2019 - 5:27 pm IST

Download Our Mobile App

Flash News
Archives

Market

kudumbashree-kitchen-online-food

കു​ടു​ബ​ശ്രീ ഫു​ഡ് ഇ​നി ഓ​ണ്‍ലൈ​നാ​യി

Published:09 August 2019

കു​ടം​ബ​ശ്രീ കി​ച്ച​ന്‍ എ​ന്ന പേ​രി​ല്‍ ഓ​ണ്‍ലൈ​ന്‍ ഭ​ക്ഷ​ണ വി​ത​ര​ണ​ക്കാ​രാ​യ സ്വി​ഗ്ഗി​യും സൊ​മാ​റ്റോ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് വി​ഭ​വ​ങ്ങ​ളു​ടെ വി​ല്‍പ്പ​ന ന​ട​ത്തു​ന്ന​തെ്.

കൊ​ച്ചി: കു​ടും​ബ​ശ്രീ ഒ​രു​ക്കി​യ വാ​ട്ടി​യ തൂ​ശ​നി​ല​യി​ല്‍ പൊ​തി​ഞ്ഞ ചോ​റും കൈ​പ്പു​ണ്യം നി​റ​ഞ്ഞ ക​പ്പ​യും മീ​ന്‍ക​റി​യു​മൊ​ക്കെ ഇ​നി ഓ​ണ്‍ലൈ​ന്‍ വ​ഴി കൊ​ച്ചി​ക്കാ​ർ​ക്കും. കു​ടം​ബ​ശ്രീ കി​ച്ച​ന്‍ എ​ന്ന പേ​രി​ല്‍ ഓ​ണ്‍ലൈ​ന്‍ ഭ​ക്ഷ​ണ വി​ത​ര​ണ​ക്കാ​രാ​യ സ്വി​ഗ്ഗി​യും സൊ​മാ​റ്റോ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് വി​ഭ​വ​ങ്ങ​ളു​ടെ വി​ല്‍പ്പ​ന ന​ട​ത്തു​ന്ന​തെ്.

കു​ടും​ബ​ശ്രീ മി​ഷ​ന്‍ സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് ഓ​ണ്‍ലൈ​ന്‍ ഭ​ക്ഷ്യ ശൃം​ഖ​ല​യൊ​രു​ക്കു​ന്ന​ത്. കു​ടും​ബ​ശ്രീ ക​ഫേ യൂ​ണി​റ്റു​ക​ള്‍ക്ക് പു​തു​ജീ​വ​ന്‍ പ​ക​രാ​നാ​ണ് ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ള്‍ ഓ​ണ്‍ലൈ​നി​ല്‍ വി​ല്‍പ്പ​ന ന​ട​ത്തു​ന്ന​ത്. കു​ടും​ബ​ശ്രീ മി​ഷ​നും അ​മെ​രി​ക്ക​ന്‍ ഇ​ന്ത്യ​ന്‍ ഫൗ​ണ്ടേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് കി​ച്ച​ണ്‍ പ്ര​വ​ര്‍ത്തി​ക്കു​ക. കാ​റ്റ​റി​ങ് രം​ഗ​ത്തെ കു​ടും​ബ​ശ്രീ മൈ​ക്രോ സം​രം​ഭ​ക​ര്‍ക്ക് സ്ഥി​രം തൊ​ഴി​ലും കൂ​ടു​ത​ല്‍ വ​രു​മാ​ന​വും ല​ഭി​ക്കു​ന്ന​തി​നാ​ണ് ഈ ​പ​ദ്ധ​തി.

കു​ടും​ബ​ശ്രീ പ്ര​വ​ര്‍ത്ത​ക​ര്‍ ത​യാ​റാ​ക്കു​ന്ന ഭ​ക്ഷ​ണം ഇ​രു​മ്പ​നം, വൈ​റ്റി​ല, ക​ലൂ​ര്‍, ക​ള​മ​ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ടു​ക്ക​ള​യി​ലെ​ത്തി​ച്ച് പാ​യ്ക്ക് ചെ​യ്യും. ഇ​വി​ടെ​നി​ന്ന് സ്വി​ഗ്ഗി, സൊ​മാ​റ്റോ ഏ​ജ​ന്‍സി​ക​ള്‍ ഓ​ണ്‍ലൈ​ന്‍വ​ഴി വി​ത​ര​ണം ന​ട​ത്തും. ഓ​രോ കേ​ന്ദ്ര​ത്തി​ന്‍റെ​യും ആ​റു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലാ​ണ് ഭ​ക്ഷ​ണ​മെ​ത്തി​ക്കു​ന്ന​ത്. രാ​വി​ലെ ഏ​ഴു​മു​ത​ല്‍ രാ​ത്രി ഒ​മ്പ​തു​വ​രെ കു​ടും​ബ​ശ്രീ അ​ടു​ക്ക​ള​യി​ല്‍നി​ന്ന് ഭ​ക്ഷ​ണം ല​ഭി​ക്കും. ഐ​ടി ജീ​വ​ന​ക്കാ​രു​ടെ സൗ​ക​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് കാ​ക്ക​നാ​ട് ഭാ​ഗ​ത്തു മാ​ത്രം രാ​ത്രി 10.30 വ​രെ ഭ​ക്ഷ​ണ​മെ​ത്തി​ക്കും. 

 പ്ര​ഭാ​ത​ഭ​ക്ഷ​ണം രാ​വി​ലെ ഏ​ഴു​മു​ത​ല്‍ 11.30 വ​രെ​യും ഉ​ച്ച​ഭ​ക്ഷ​ണം 11.30 മു​ത​ല്‍ വൈ​കി​ട്ട് നാ​ലു​വ​രെ​യും അ​ത്താ​ഴം ഒ​മ്പ​തു​വ​രെ​യും ല​ഭി​ക്കും. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 20 മൈ​ക്രോ സം​രം​ഭ​ങ്ങ​ള്‍ക്കും 112 കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍ക്കും പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭ്യ​മാ​കും. 12 ശ​ത​മാ​നം​വ​രെ വി​ല​ക്കു​റ​വി​ലാ​ണ് വി​ഭ​വ​ങ്ങ​ള്‍ ന​ല്‍കു​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top