24
August 2019 - 1:02 pm IST

Download Our Mobile App

Flash News
Archives

Mollywood

m-j-radhakrishnan

ഈ ​പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങാ​ൻ എം.​ജെ. രാ​ധാ​കൃ​ഷ്ണ​നി​ല്ല..

Published:10 August 2019

# സ്വ​ന്തം ലേ​ഖ​ക​ൻ

ഏ​ഴു​ത​വ​ണ ഛായാ​ഗ്ര​ഹ​ണ​ത്തി​നു​ള്ള സം​സ്ഥാ​ന പു​ര​സ്കാ​രം നേ​ടി​യ രാ​ധാ​കൃ​ഷ്ണ​ന് കാ​ൻ ഫി​ലിം​ഫെ​സ്റ്റി​വ​ലി​ലെ വിഖ്യാ​ത​മാ​യ ഗോ​ൾ​ഡ​ൻ ക്യാ​മ​റ ഉ​ൾ​പ്പെ​ടെ അ​ര​ഡ​സ​നി​ലേ​റെ അ​ന്താ​രാ​ഷ്ട്ര അ​വാ​ർ​ഡു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.
'ഓ​ളി'​ന് മ​റ്റൊ​രു പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം: അ​വ​സാ​ന​ചി​ത്ര​മാ​യ "ഓ​ള്" ഛായാ​ഗ്ര​ഹ​ണ​ത്തി​നു​ള്ള ആ​ദ്യ ദേ​ശീ​യ അ​വാ​ർ​ഡ് കൊ​ണ്ടു​വ​രു​മ്പോ​ൾ അ​തേ​റ്റു​വാ​ങ്ങാ​ൻ ഛായാ​ഗ്രാ​ഹ​ക​നാ​യ എം.​ജെ. രാ​ധാ​കൃ​ഷ്ണ​നി​ല്ല. ക​ഴി​ഞ്ഞ മാ​സം 12നാ​ണ് പൊ​ടു​ന്ന​നെ ക​ട​ന്നു​വ​ന്ന ഹൃ​ദ​യ​സ്തം​ഭ​നം എ​ന്ന പ്ര​തി​നാ​യ​ക​ൻ അ​റു​പ​ത്തൊ​ന്നു​കാ​ര​നാ​യ ഈ ഛാ​യാ​ഗ്രാ​ഹ​ക​ന്‍റെ ജീ​വ​നെ​ടു​ത്ത​ത്.​

ഏ​ഴു​ത​വ​ണ ഛായാ​ഗ്ര​ഹ​ണ​ത്തി​നു​ള്ള സം​സ്ഥാ​ന പു​ര​സ്കാ​രം നേ​ടി​യ രാ​ധാ​കൃ​ഷ്ണ​ന് കാ​ൻ ഫി​ലിം​ഫെ​സ്റ്റി​വ​ലി​ലെ വിഖ്യാ​ത​മാ​യ ഗോ​ൾ​ഡ​ൻ ക്യാ​മ​റ ഉ​ൾ​പ്പെ​ടെ അ​ര​ഡ​സ​നി​ലേ​റെ അ​ന്താ​രാ​ഷ്ട്ര അ​വാ​ർ​ഡു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.
'ഓ​ളി'​ന് മ​റ്റൊ​രു പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

കൊ​ല്ലം- പു​ന​ലൂ​ർ ശ്രീ​നി​ല​യ​ത്തി​ൽ ജ​നാ​ർ​ദ​ന​ൻ നാ​യ​രു​ടെ​യും ല​ളി​ത​യു​ടെ​യും മ​ക​നാ​യ ഈ ​ത​നി നാ​ട്ടി​ൻ​പു​റ​ത്തു​കാ​ര​ൻ സി​നി​മ എ​ന്ന സ്വ​പ്ന​വു​മാ​യി വ​ന്നു​പെ​ട്ട​ത് എ​ൻ.​എ​ൽ. ബാ​ല​കൃ​ഷ്ണ​ൻ എ​ന്ന വ​ലി​യ ഫോ​ട്ടോ​ഗ്രാ​ഫ​റു​ടെ മുന്നിൽ. ആ​കാ​രം പോ​ലെ​ത​ന്നെ വ​ലി​യ മ​ന​സു​മു​ണ്ടാ​യി​രു​ന്ന അ​ദ്ദേ​ഹം അ​സി​സ്റ്റ​ന്‍റാ​യി കൂ​ട്ടി. അ​വി​ടെ​നി​ന്ന് ഷാ​ജി എ​ൻ. ക​രു​ണാ​ണ് അ​സോ​സി​യ​റ്റാ​യി ച​ല​ച്ചി​ത്ര ഛായാ​ഗ്ര​ഹ​ണ​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ചു​യ​ർ​ത്തു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ത്രം​ത​ന്നെ ആ​ദ്യ​ത്തെ​യും അ​വ​സാ​ന​ത്തേ​തു​മാ​യ ദേ​ശീ​യ പു​ര​സ്കാ​ര​വും നേ​ടി​ക്കൊ​ടു​ത്തി​രി​ക്കു​ന്നു.

രാ​ജീ​വ് അ​ഞ്ച​ലി​ന്‍റെ "അ​മ്മാ​നം​കി​ളി'​യാ​ണ് സ്വ​ത​ന്ത്ര ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ച്ച ആ​ദ്യ സി​നി​മ​യെ​ങ്കി​ലും വെളിച്ചം ക​ണ്ട​ത് അ​ലി അ​ക്ബ​റി​ന്‍റെ "മാ​മ​ല​ക​ൾ​ക്ക​പ്പു​റ​ത്താ'​ണ്. പി​ന്നീ​ട്, ജ​യ​രാ​ജി​ന്‍റെ "ദേ​ശാ​ട​നം' 1996ൽ ​ആ​ദ്യ​മാ​യി സം​സ്ഥാ​ന അ​വാ​ർ​ഡ് നേ​ടി​ക്കൊ​ടു​ത്തു. ഇ​തേ സം​വി​ധാ​യ​ക​ന്‍റെ "ക​രു​ണ"​ത്തി​ന് (1999) വീ​ണ്ടും ഛായാ​ഗ്ര​ഹ​ണ അ​വാ​ർ​ഡ് സ്വ​ന്ത​മാ​ക്കി​യ രാ​ധാ​കൃ​ഷ്ണ​ൻ അ​ട​യാ​ള​ങ്ങ​ൾ (2007), ബ​യോ​സ്കോ​പ്പ് (2008), വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി (2010), ആ​കാ​ശ​ത്തി​ന്‍റെ നി​റം (2011), കാ​ട് പൂ​ക്കും​നേ​രം (2017) എ​ന്നി​വ​യി​ലൂ​ടെ സം​സ്ഥാ​ന ഛായാ​ഗ്ര​ഹ​ണ അ​വാ​ർ​ഡ് ഏ​ഴു​ത​വ​ണ നേ​ടി​യ മ​ങ്ക​ട​ര​വി​വ​ർ​മ്മ​യു​ടെ റെ​ക്കോ​ർ​ഡി​നൊ​പ്പ​മെ​ത്തി.

അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ, ടി.​വി. ച​ന്ദ്ര​ൻ, ജ​യ​രാ​ജ്, ര​ഞ്ജി​ത്, മ​ധു​പാ​ൽ, ഡോ. ​ബി​ജു എ​ന്നി​വ​രോ​ടൊ​പ്പം സ​മാ​ന്ത​ര സി​നി​മ​യു​ടെ മു​ഖ്യ​പ്ര​ചാ​ര​ക​നാ​യി നി​ൽ​ക്കു​മ്പോ​ഴും വ്യാ​പാ​ര സി​നി​മ​യെ കൈ​വെ​ടി​ഞ്ഞി​ല്ല. നൂ​റു​ദി​നം ഓ​ടി​യ പ​ല വാ​ണി​ജ്യ​സി​നി​മ​ക​ൾ​ക്കു​വേ​ണ്ടി​യും ക്യാ​മ​റ ച​ലി​പ്പി​ച്ച അ​ദ്ദേ​ഹം അ​തി​ൽ അ​ഭി​മാ​നി​ച്ച​തേ​യു​ള്ളൂ. ക​ളി​യാ​ട്ടം, ദേ​ശാ​ട​നം, ക​രു​ണം, തീ​ർ​ത്ഥാ​ട​നം, ക​ണ്ണ​കി, പ​രി​ണാ​മം, കൂ​ട്ട്, മ​ക​ൾ​ക്ക്, നാ​ല് പെ​ണ്ണു​ങ്ങ​ൾ, ഗു​ൽ​മോ​ഹ​ർ, വി​ലാ​പ​ങ്ങ​ൾ​ക്ക​പ്പു​റം, പേ​ര​റി​യാ​ത്ത​വ​ർ, കാ​ട് പൂ​ക്കു​ന്ന നേ​രം, ഓ​ള് തു​ട​ങ്ങി നൂ​റോ​ളം ചി​ത്ര​ങ്ങ​ൾ​ക്ക് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ച്ചി​ട്ടു​ണ്ട്.

മ​ല​യാ​ള​ത്തി​ൽ ഇ​ത്ര​യേ​റെ സം​സ്ഥാ​ന, ദേ​ശീ​യ, അ​ന്ത​ർ ദേ​ശീ​യ പ്ര​സി​ദ്ധ​മാ​യ സി​നി​മ​ക​ളി​ൽ ഭാ​ഗ​മാ​യ മ​റ്റൊ​രു സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​നും ഇ​ല്ലെ​ന്ന് സം​വി​ധാ​യ​ക​ൻ ഡോ. ​ബി​ജു നേ​ര​ത്തെ ഫേ​സ്ബു​ക്കി​ൽ എ​ഴു​തി​യ കു​റി​പ്പി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. പ​ത്തി​ലേ​റെ ചി​ത്ര​ങ്ങ​ൾ​ക്ക് ദേ​ശീ​യ പു​ര​സ്കാ​ര​ങ്ങ​ൾ , ഇ​രു​പ​ത്തി അ​ഞ്ചി​ല​ധി​കം ചി​ത്ര​ങ്ങ​ൾ​ക്ക് ഇ​ന്ത്യ​ൻ പ​നോ​ര​മ സെ​ല​ക്​​ഷ​ൻ, മ​ല​യാ​ള സി​നി​മ​യി​ൽ മു​പ്പ​തി​ൽ​പ​രം പു​തു​മു​ഖ സം​വി​ധാ​യ​ക​രെ സം​ഭാ​വ​ന ചെ​യ്യു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു വ​ഹി​ച്ചു.

ക​ലാ​മൂ​ല്യ​വും സം​സ്കാ​ര പൂ​ർ​ണ്ണ​വു​മാ​യ മ​ല​യാ​ള സി​നി​മ​യു​ടെ കൊ​ടി​ക്കൂ​റ ലോ​ക​മെ​മ്പാ​ടും മൂ​ന്ന് പ​തി​റ്റാ​ണ്ടി​ലേ​റെ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച​തി​ൽ എം.​ജെ. രാ​ധാ​കൃ​ഷ്ണ​ൻ എ​ന്ന ഛായാ​ഗ്രാ​ഹ​ക​നു​ള്ള പ​ങ്ക് വ​ള​രെ വ​ലു​താ​ണെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മ്മി​ച്ചു. 

രാ​ധാ​കൃ​ഷ്ണ​ൻ എ​ന്ന പ്ര​തി​ഭ​യു​ടെ തി​ള​ക്കം ഉ​ച്ച​സ്ഥാ​യി​യി​ൽ നി​ൽ​ക്കു​മ്പോ​ഴു​ള്ള ന​ഷ്ടം ഭാ​ര്യ ശ്രീ​ല​ത​യ്ക്കോ മ​ക്ക​ളാ​യ യ​ദു​വി​നോ നീ​ര​ജ​യ്ക്കോ മാ​ത്ര​മ​ല്ല, മ​ല​യാ​ള സി​നി​മ​യ്ക്കു​ കൂ​ടി​യാ​ണെ​ന്ന് ഇ​ത്ത​വ​ണ​ത്തെ ദേ​ശീ​യ ച​ല​ച്ചി​ത്ര​പു​ര​സ്കാ​രം വി​ളി​ച്ചു​പ​റ​യു​ന്നു.


വാർത്തകൾ

Sign up for Newsletter



top