24
August 2019 - 12:46 pm IST

Download Our Mobile App

Flash News
Archives

Mollywood

mammootty

ഫാൻസിന്‍റെ സൈബർ ആക്രമണം: ജൂറി ചെയർമാനോട് മാപ്പ് പറഞ്ഞ് മമ്മൂട്ടി

Published:10 August 2019

സംഭവങ്ങളെ കുറിച്ച് തനിക്കറിയില്ലെന്നും എങ്കിലും താൻ മാപ്പ് ചോദിക്കുന്നതായും മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു.

ദേശീയ ചലചിത്ര അവാർഡിൽ നിന്ന് മമ്മൂട്ടിയേയും പേരൻപ് സിനിമയെയും തള്ളിയതിൽ വലിയ സൈബർ പ്രതിഷേധമാണ് നടക്കുന്നത്. എന്നാൽ ഫാൻസ് നടത്തിയ സൈബർ ആക്രമണത്തിന് അവാർഡ് ജൂറി ചെയർമാൻ രാഹുൽ റവെയ്‌ലിനോട് ക്ഷമാപണം നടത്തിയിരിക്കുകയാണ് മമ്മൂട്ടി. സംഭവങ്ങളെ കുറിച്ച് തനിക്കറിയില്ലെന്നും എങ്കിലും താൻ മാപ്പ് ചോദിക്കുന്നതായും മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു. ഫാൻസിന്‍റെ ഭാഗത്തു നിന്നുള്ള സൈബർ ആക്രമണങ്ങളെ കുറിച്ച് രാഹുൽ റവെയ്‌ൽ മമ്മൂട്ടിക്ക് സന്ദേശമയച്ചിരുന്നു.

മമ്മൂട്ടിയ്ക്ക് എന്തുകൊണ്ട് ദേശീയ അവാർഡ് നൽകിയില്ല എന്ന് ചോദിച്ചു കൊണ്ട് ഫാൻസിന്‍റെ ഭാഗത്തു നിന്ന് നിരവധി മോശം കമന്‍റുകളാണ് തനിക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ജൂറിയുടെ തീരുമാനത്തെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല.

താങ്കളുടെ ചിത്രമായ പേരൻപ് പ്രാദേശിക ചിത്രങ്ങളുടെ പട്ടികയിൽ നിന്ന് ആദ്യമേ പുറത്തായിരുന്നു. അവസാന പട്ടികയിൽ അതിനാൽ തന്നെ പേരൻപ് ഉണ്ടായിരുന്നില്ല. ഇത്രയും തരംതാണ പ്രവർത്തനങ്ങൾ നിങ്ങളുടെ ആരാധകർ നിർത്തണമെന്ന് രാഹുൽ റവെയ്‌ൽ ഫെയ്സ്ബുക്കിൽ കുറിച്ചു.


വാർത്തകൾ

Sign up for Newsletter



top