24
August 2019 - 12:25 pm IST

Download Our Mobile App

Flash News
Archives

Bollywood

സഹോയുടെ ട്രെയിലർ പുറത്തിറങ്ങി

Published:10 August 2019

സുജീത് ആണ് ചിത്രം കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ബോളിവുഡ് നടി ശ്രദ്ധ കപൂറാണ് നായിക. 

കൊച്ചി: ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രമായ 'സഹോ' യുടെ ട്രെയിലര്‍ പുറത്തിറങ്ങി.  ഓഗസ്റ്റ് 30ന് സഹോ തിയറ്ററുകളിലെത്തും.

 

സഹോയുടെ റിലീസ് തിയതി കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം ഓഗസ്റ്റ് 15-ന് തീയറ്ററുകളില്‍ എത്തുമെന്നാണ് അറിയിച്ചിരുന്നത്.

സുജീത് ആണ് ചിത്രം കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ബോളിവുഡ് നടി ശ്രദ്ധ കപൂറാണ് നായിക. 

രണ്ടുമിനുറ്റും 46 സെക്കന്‍റും ദൈർഘ്യമുള്ള ട്രെയിലറിൽ ആക്‌ഷൻ രംഗങ്ങൾക്ക് മികച്ച പ്രാധാന്യമാണ് നൽകിയിരിക്കുന്നത്.

ജാക്കി ഷെറഫ്, നെയ്ൽ നിതിൻ മുകേഷ്, മുരളി ശർമ്മ, അരുൺ വിജയ്, മഹേഷ് മഞ്ചരേക്കർ, ലാൽ, ചുങ്കി പാണ്ഡേ, ലാൽ, ടിനു ആനന്ദ് എന്നിവരും സഹോയിൽ താരങ്ങളായെത്തുന്നുണ്ട്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലാണ് സഹോ തിയറ്ററുകളിലെത്തുന്നത്. 


വാർത്തകൾ

Sign up for Newsletter



top