24
August 2019 - 1:05 pm IST

Download Our Mobile App

Flash News
Archives

Food

taste-time-special-kerala-food-recipe

TASTE TIME

Published:10 August 2019

ച​​ട്ടി​​പ്പ​​ത്തി​​രി

ആ​​വ​​ശ്യ​​മു​​ള്ള സാ​​ധ​​ന​​ങ്ങ​​ൾ

ഇ​​റ​​ച്ചി വേ​​വി​​ച്ചു​​പൊ​​ടി​​ച്ച​​ത് - ഒ​​രു ക​​പ്പ് , 
സ​​വാ​​ള ചെ​​റു​​താ​​യി അ​​രി​​ഞ്ഞ​​ത് - 2 ക​​പ്പ്, 
പ​​ച്ച​​മു​​ള​​ക് - ആ​​റെ​​ണ്ണം,
ഇ​​ഞ്ചി -ചെ​​റി​​യ ക​​ഷ്ണം,
മു​​ള​​കു​​പൊ​​ടി - കാ​​ൽ​​ടീ​​സ്പൂ​​ൺ
മ​​ഞ്ഞ​​ൾ​​പ്പൊ​​ടി - കാ​​ല് ടീ​​സ്പൂ​​ൺ,
ക​​റി​​വേ​​പ്പി​​ല, 
മ​​ല്ലി​​യി​​ല - ആ​​വ​​ശ്യ​​ത്തി​​ന്,
ഗ​​രം​​മ​​സാ​​ല - ഒ​​രു നു​​ള്ള് 
ഉ​​പ്പ് - ആ​​വ​​ശ്യ​​ത്തി​​ന്,
സ​​സ്യ​​എ​​ണ്ണ - ആ​​വ​​ശ്യ​​ത്തി​​ന്,
കോ​​ഴി​​മു​​ട്ട - എ​​ട്ടെ​​ണ്ണം 
ക​​സ്ക​​സ് വ​​റു​​ത്ത​​ത് - 2 ടേ​​ബി​​ൾ​​സ്പൂ​​ൺ,
തേ​​ങ്ങാ​​പ്പാ​​ൽ - കാ​​ൽ ക​​പ്പ്,
കി​​സ്മി​​സ്, അ​​ണ്ടി​​പ്പ​​രി​​പ്പ് - കാ​​ൽ ക​​പ്പ് വീ​​തം,
നെ​​യ്യ് - ര​​ണ്ടു സ്പൂ​​ൺ,  
മൈ​​ദ - ഒ​​രു വ​​ലി​​യ ക​​പ്പ് 
ഏ​​ല​​ക്കാ​​യ പൊ​​ടി​​ച്ച​​ത് - ഒ​​രു ടീ​​സ്പൂ​​ൺ


ത​​യാ​​റാ​​ക്കു​​ന്ന വി​​ധം

ചൂ​​ടാ​​യ പാ​​നി​​ൽ കു​​റ​​ച്ച് സ​​സ്യ എ​​ണ്ണ ഒ​​ഴി​​ച്ച് സ​​വാ​​ള, പ​​ച്ച​​മു​​ള​​ക്, ഇ​​ഞ്ചി, മു​​ള​​കു​​പ്പൊ​​ടി, മ​​ഞ്ഞ​​ൾ​​പ്പൊ​​ടി, ക​​റി​​വേ​​പ്പി​​ല, മ​​ല്ലി​​യി​​ല, ഉ​​പ്പ്, ഗ​​രം​​മ​​സാ​​ല തു​​ട​​ങ്ങി​​യ​​വ ചേ​​ർ​​ത്ത്  വ​​ഴ​​റ്റി​​യ​​തി​​ന് ശേ​​ഷം വേ​​വി​​ച്ച് പൊ​​ടി​​ച്ച ഇ​​റ​​ച്ചി​​യും ചേ​​ർ​​ത്ത് ന​​ന്നാ​​യി ഇ​​ള​​ക്കി യോ​​ജി​​പ്പി​​ച്ച് വെ​​ക്കു​​ക. നേ​​രി​​യ ചൂ​​ടു​​വെ​​ള്ള​​ത്തി​​ൽ ഒ​​രു നു​​ള​​ള് ഉ​​പ്പ് ചേ​​ര്ത്ത് മൈ​​ദാ​​പ്പൊ​​ടി ന​​ന്നാ​​യി കു​​ഴ​​ച്ച് ചെ​​റി​​യ ഉ​​രു​​ള​​ക​​ളാ​​ക്കു​​ക. ഓ​​രോ ഉ​​രു​​ള​​യും ഉ​​ണ്ടാ​​ക്കു​​ന്ന പാ​​ത്ര​​ത്തി​​ന്‍റെ വ​​ട്ട​​ത്തി​​ൽ നേ​​രി​​യ​​താ​​യി പ​​ര​​ത്തി​​യ​​തി​​ന് ശേ​​ഷം ചെ​​റു​​താ​​യി ഒ​​ന്ന് വ​​ഴ​​റ്റി​​യെ​​ടു​​ക്കു​​ക. പാ​​നി​​ൽ ഒ​​രു സ്പൂ​​ൺ എ​​ണ്ണ ഒ​​ഴി​​ച്ച് നാ​​ലു കോ​​ഴി​​മു​​ട്ട ഒ​​രു​​നു​​ള്ള് ഉ​​പ്പ് ചേ​​ർ​​ത്ത് ചി​​ക്കി​​യെ​​ടു​​ക്കു​​ക.

ബാ​​ക്കി മു​​ട്ട​​യും എ​​ല​​ക്കാ​​യ പൊ​​ടി​​ച്ച​​തും മൂ​​ന്ന് പ​​ച്ച​​മു​​ള​​ക് ചെ​​റു​​താ​​യി അ​​രി​​ഞ്ഞ​​തും തേ​​ങ്ങാ​​പ്പാ​​ലും ക​​റി​​വേ​​പ്പി​​ല നു​​റു​​ക്കി​​യ​​തും പാ​​ക​​ത്തി​​ന് ഉ​​പ്പും ചേ​​ര്ത്ത് ന​​ന്നാ​​യി ക​​ല​​ക്കി​​വെ​​ക്കു​​ക. ഇ​​റ​​ച്ചി​​ക്കൂ​​ട്ടി​​ൽ കു​​റ​​ച്ച് ക​​സ്ക​​സും മു​​ട്ട ചി​​ക്കി​​യ​​തും ചേ​​ർ​​ത്തി​​ള​​ക്കു​​ക. ഒ​​രു പ​​ര​​ന്ന കു​​ഴി​​യു​​ള്ള പാ​​ത്ര​​ത്തി​​ൽ നെ​​യ്യ് തൂ​​വി​​യ​​ശേ​​ഷം വ​​ഴ​​റ്റി​​വെ​​ച്ചി​​രി​​ക്കു​​ന്ന പ​​ത്തി​​രി ഒ​​രോ​​ന്നാ​​യി ക​​ല​​ക്കി​​വെ​​ച്ചി​​രി​​ക്കു​​ന്ന മു​​ട്ട​​ക്കൂ​​ട്ടി​​ൽ മു​​ക്കി​​വെ​​ക്കു​​ക. പ​​ത്തി​​രി​​ക​​ൾ​​ക്കി​​ട​​യി​​ൽ ഇ​​റ​​ച്ചി​​ക്കൂ​​ട്ട് നി​​ര​​ത്താ​​ൻ മ​​റ​​ക്ക​​രു​​ത്. മൂ​​ഴു​​വ​​ൻ പ​​ത്തി​​രി​​യും ഇ​​തു​​പോ​​ലെ അ​​ണി​​യാ​​യി നി​​ര​​ത്തു​​ക. പാ​​ത്ര​​ത്തി​​ൽ ആ​​ദ്യം വെ​​ക്കു​​ന്ന പ​​ത്തി​​രി മു​​ട്ട​​ക്കൂ​​ട്ടി​​ൽ മു​​ക്ക​​രു​​ത്.

അ​​ടി​​വ​​ശം പെ​​ട്ടെ​​ന്ന് ക​​രി​​ഞ്ഞു​​പോ​​കാ​​നു​​ള്ള സാ​​ധ്യ​​ത​​യു​​ണ്ട്. ബാ​​ക്കി വ​​രു​​ന്ന മു​​ട്ട​​ക്കൂ​​ട്ട് പ​​ത്തി​​രി​​ക​​ളു​​ടെ മു​​ക​​ളി​​ൽ ഒ​​ഴി​​ച്ച് കൈ​​കൊ​​ണ്ട് ന​​ന്നാ​​യി അ​​മ​​ർ​​ത്തു​​ക. ഏ​​റ്റ​​വും മു​​ക​​ളി​​ലാ​​യി അ​​ണ്ടി​​പ​​രി​​പ്പും കി​​സ്മി​​സും ക​​സ്ക​​സും വി​​ത​​റു​​ക. ശേ​​ഷം പാ​​ത്രം അ​​ട​​ച്ചു​​വെ​​ച്ച് ചെ​​റു​​തീ​​യി​​ൽ ന​​ന്നാ​​യി വേ​​വി​​ച്ച​​ടെു​​ക്കു​​ക. ന​​ല്ല​​പോ​​ലെ വെ​​ന്ത​​തി​​ന് ശേ​​ഷം പാ​​നി​​ലേ​​ക്ക് മ​​റി​​ച്ചി​​ട്ട് നേ​​രി​​യ തീ​​യി​​ൽ കു​​റ​​ച്ചു​​സ​​മ​​യം കൂ​​ടി അ​​ടു​​പ്പി​​ൽ വെ​​ക്കു​​ക. ഇ​​റ​​ച്ചി ച​​ട്ടി​​പ്പ​​ത്തി​​രി റെ​​ഡി.

ഉ​​ന്ന​​ക്കാ​​യ

ആ​​വ​​ശ്യ​​മു​​ള്ള സാ​​ധ​​ന​​ങ്ങ​​ൾ

മു​​ട്ട- എ​​ട്ട് എ​​ണ്ണം,
പാ​​കം കു​​റ​​ഞ്ഞ പ​​ഴം - ഒ​​രു കി​​ലോ 
പ​​ഞ്ച​​സാ​​ര - അ​​ര​​ക​​പ്പ്, 
വെ​​ള്ള ക​​സ്ക​​സ് - 50 ഗ്രാം 
​​അ​​ണ്ടി​​പ​​രി​​പ്പ്, കി​​സ്മി​​സ് - 100 ഗ്രാം, ​​
എ​​ല​​ക്ക പൊ​​ടി​​ച്ച​​ത് - അ​​ര സ്പൂ​​ൺ
നെ​​യ്യ്- ഒ​​രു ടീ​​സ്പൂ​​ൺ, 
എ​​ണ്ണ - ആ​​വ​​ശ്യ​​ത്തി​​ന് 

ത​​യാ​​റാ​​ക്കു​​ന്ന വി​​ധം 

പ​ഴം പു​​ഴു​​ങ്ങി എ​​ടു​​ക്കു​​ക. തൊ​​ലി​​ക​​ള​​ഞ്ഞ​​ശേ​​ഷം ചൂ​​ടോ​​ടെ മി​​ക്സി​​യി​​ലി​​ട്ട് അ​​ൽ​​പ്പം പ​​ഞ്ഞ​​സാ​​ര ചേ​​ർ​​ത്തു അ​​ര​​ച്ച​​ടെു​​ക്കു​​ക. ഒ​​രു പാ​​ത്ര​​ത്തി​​ൽ മു​​ട്ട പൊ​​ട്ടി​​ച്ച് പ​​ഞ്ച​​സാ​​ര ചേ​​ർ​​ത്ത് ന​​ന്നാ​​യി അ​​ടി​​ച്ചെ​​ടു​​ക്കു​​ക. ഒ​​രു പാ​​ൻ അ​​ടു​​പ്പി​​ൽ വെ​​ച്ച് ചൂ​​ടാ​​കു​​മ്പോ​​ൾ അ​​ല്പ്പം നെ​​യ്യ് ഒ​​ഴി​​ച്ച് മു​​ട്ട​​ക്കൂ​​ട്ട് ന​​ന്നാ​​യി ചി​​ക്കി എ​​ടു​​ക്കു​​ക. ഇ​​തി​​ലേ​​ക്ക് അ​​ണ്ടി​​പ​​രി​​പ്പ്, കി​​സ്മി​​സ്, ഏ​​ല​​ക്ക, ക​​സ്ക​​സ് എ​​ന്നി​​വ ചേ​​ർ​​ത്തു ന​​ന്നാ​​യി യോ​​ജി​​പ്പി​​ക്കു​​ക. അ​​ര​​ച്ച് വെ​​ച്ച പ​​ഴം എ​​ടു​​ത്തു നാ​​ര​​ങ്ങാ വ​​ലു​​പ്പ​​ത്തി​​ൽ ഉ​​രു​​ട്ടി അ​​ൽ​​പ്പം എ​​ണ്ണ തൊ​​ട്ട് കൈ​​പ​​ത്തി​​യി​​ൽ വെ​​ച്ച് പ​​ര​​ത്തു​​ക. ഇ​​തി​​ന് ന​​ടു​​വി​​ലേ​​ക്ക് അ​​ൽ​​പ്പം മു​​ട്ട​​ക്കൂ​​ട്ടു വെ​​ച്ച് അ​​ത് ന​​ന്നാ​​യി മൂ​​ടി ഉ​​ന്ന​​ക്കാ​​യ​​യു​​ടെ രൂ​​പ​​ത്തി​​ല് ഉ​​രു​​ട്ടി​​യെ​​ടു​​ക്കു​​ക. ശേ​​ഷം ചീ​​ന​​ച്ച​​ട്ടി​​യി​​ൽ എ​​ണ്ണ​​യൊ​​ഴി​​ച്ച് ചൂ​​ടാ​​കു​​മ്പോ​​ളി​​ട്ട് പൊ​​രി​​ച്ച​​ടെു​​ക്കാം. മു​​ട്ട​​യ്ക്ക് പ​​ക​​രം തേ​​ങ്ങ ചി​​ര​​വി​​യ​​ത് വെ​​ച്ചും ഉ​​ന്ന​​ക്കാ​​യ ഉ​​ണ്ടാ​​ക്കി​​യെ​​ടു​​ക്കാം. 

കി​​ളി​​ക്കൂ​​ട്‌

ആ​​വ​​ശ്യ​​മു​​ള്ള സാ​​ധ​​ന​​ങ്ങ​​ൾ

ഉ​​രു​​ള​​ക്കി​​ഴ​​ങ്ങ്‌ -3എ​​ണ്ണം
സ​​വാ​​ള -2 എ​​ണ്ണം
ച​​ത​​ച്ച ഇ​​ഞ്ചി -ചെ​​റി​​യ ക​​ഷ്‌​​ണം
ചെ​​റു​​താ​​യി അ​​രി​​ഞ്ഞ വെ​​ളു​​ത്തു​​ള്ളി -2അ​​ല്ലി
ചെ​​റു​​താ​​യി അ​​രി​​ഞ്ഞ ഇ​​ഞ്ചി - ചെ​​റി​​യ ക​​ഷ്ണം 
വേ​​പ്പി​​ല-  1 ത​​ണ്ട്
മു​​ള​​കു​​പ്പൊ​​ടി-​​ഒ​​രു ടീ​​സ്പൂ​​ൺ
മ​​ഞ്ഞ​​ൾ​​പ്പൊ​​ടി- അ​​ര ടീ​​സ്പൂ​​ൺ
ഗ​​രം മ​​സാ​​ല​​പ്പൊ​​ടി -അ​​ര ടീ​​സ്പൂ​​ൺ
ഉ​​പ്പ്‌ -ആ​​വ​​ശ്യ​​ത്തി​​ന്
പ​​ച്ച​​മു​​ള​​ക് -3 എ​​ണ്ണം, മു​​ട്ട -ഒ​​ന്ന്
നു​​റു​​ക്കി​​യ സേ​​മി​​യ - ആ​​വ​​ശ്യ​​ത്തി​​ന്
വെ​​ളി​​ച്ചെ​​ണ്ണ -2 ടേ​​ബി​​ൾ സ്പൂ​​ൺ
എ​​ല്ല് നീ​​ക്കി​​യ ചി​​ക്ക​​ൻ -250 ഗ്രാം
​​ചി​​ക്ക​​ൻ മ​​സാ​​ല -ഒ​​രു ടീ​​സ്പൂ​​ൺ

ത​​യാ​​റാ​​ക്കു​​ന്ന വി​​ധം

ഒ​​രു പാ​​ൻ ചൂ​​ടാ​​ക്കി എ​​ണ്ണ​​യൊ​​ഴി​​ക്കു​​ക. സ​​വാ​​ള, വെ​​ളു​​ത്തു​​ള്ളി, ഇ​​ഞ്ചി, ഉ​​പ്പ്‌ എ​​ന്നി​​വ ഇ​​ട്ട്‌ ന​​ന്നാ​​യി വ​​യ​​റ്റി​​യ​​തി​​നു ശേ​​ഷം മ​​സാ​​ല പ്പൊ​​ടി​​ക​​ളി​​ട്ട് ഇ​​ള​​ക്കി​​യ​​തി​​നു ശേ​​ഷം ഉ​​പ്പും മ​​ഞ്ഞ​​ൾ​​പ്പൊ​​ടി​​യും മു​​ള​​കു​​പ്പൊ​​ടി​​യും ചേ​​ർ​​ത്ത് വേ​​വി​​ച്ച് ന​​ന്നാ​​യി ഉ​​ട​​ച്ച ഉ​​രു​​ള​​ക്കി​​ഴ​​ങ്ങും മ​​ഞ്ഞ​​ൾ​​പൊ​​ടി​​യും ഉ​​പ്പു​​മി​​ട്ട് ന​​ന്നാ​​യി വേ​​വി​​ച്ച ചെ​​റു​​താ​​യി ക​​ട്ട്‌ ചെ​​യ്ത ചി​​ക്ക​​നും ചേ​​ർ​​ത്തി​​ള​​ക്കു​​ക. ഇ​​തി​​ലേ​​ക്ക് വേ​​പ്പി​​ല ചേ​​ർ​​ത്ത് തീ ​​അ​​ണ​​യ്ക്കു​​ക. ആ​​റി​​യ​​തി​​ന് ശേ​​ഷം ന​​ന്നാ​​യി കു​​ഴ​​ച്ച് കി​​ളി​​ക്കൂ​​ട്‌ രൂ​​പ​​ത്തി​​ലാ​​ക്കി മു​​ട്ട​​യി​​ൽ മു​​ക്കി പൊ​​ടി​​ച്ചു വെ​​ച്ച സേ​​മി​​യ​​യി​​ൽ പൊ​​തി​​ഞ്ഞ്‌ എ​​ണ്ണ​​യി​​ൽ പൊ​​രി​​ച്ചു കോ​​രാം. 

മു​ട്ട​മാ​ല

ആ​​വ​​ശ്യ​​മു​​ള്ള സാ​​ധ​​ന​​ങ്ങ​​ൾ

മു​​ട്ട- 10 എ​​ണ്ണം,
പ​​ഞ്ച​​സാ​​ര- ഒ​​രു ക​​പ്പ്
പാ​​ല്‍പ്പൊ​​ടി- നാ​​ല് ടീ​​സ്പൂ​​ണ്‍, 
ഏ​​ല​​ക്കാ​​യ- 5 എ​​ണ്ണം
നെ​​യ്യ്- ആ​​വ​​ശ്യ​​ത്തി​​ന്, 
വെ​​ള്ളം- ആ​​വ​​ശ്യ​​ത്തി​​ന്

ത​​യാ​​റാ​​ക്കു​​ന്ന വി​​ധം

മു​​ട്ട പൊ​​ട്ടി​​ച്ച് വെ​​ള്ള​​യും മ​​ഞ്ഞ​​യും വേ​​ര്‍തി​​രി​​ച്ചു​​വെ​​യ്ക്കു​​ക. മു​​ട്ട​​യു​​ടെ മ​​ഞ്ഞ ഒ​​രു സ്പൂ​​ണ്‍കൊ​​ണ്ട് ന​​ന്നാ​​യി ഉ​​ട​​ച്ച് അ​​രി​​ച്ചെ​​ടു​​ക്കു​​ക. ഒ​​രു പാ​​നി​​ല്‍ മു​​ക്കാ​​ല്‍ ക​​പ്പ് വെ​​ള്ള​​ത്തി​​ല്‍ പ​​ഞ്ച​​സാ​​ര ചെ​​റി​​യ ചൂ​​ടി​​ല്‍ ഉ​​രു​​ക്കി​​യെ​​ടു​​ക്കു​​ക. പ​​ഞ്ച​​സാ​​ര ന​​ന്നാ​​യി അ​​ലി​​ഞ്ഞു ക​​ഴി​​ഞ്ഞാ​​ല്‍ മു​​ട്ട​​യു​​ടെ മ​​ഞ്ഞ നൂ​​ല് പോ​​ലെ പ​​ഞ്ച​​സാ​​ര ലാ​​യി​​നി​​യി​​ല്‍ ചു​​റ്റി​​യൊ​​ഴി​​ക്കു​​ക. ശേ​​ഷം ഒ​​രു ടീ​​സ്പൂ​​ണ്‍ വെ​​ള്ളം ത​​ളി​​ച്ച് മു​​ട്ട​​മാ​​ല കോ​​രി​​യെ​​ടു​​ക്കാം. മു​​ട്ട​​യു​​ടെ മ​​ഞ്ഞ മു​​ഴു​​വ​​ന്‍ ഇ​​ങ്ങ​​നെ ത​​യാ​​റാ​​ക്കാം. ശേ​​ഷം ബാ​​ക്കി​​വ​​രു​​ന്ന പ​​ഞ്ച​​സാ​​ര സി​​റ​​പ്പ് ത​​ണു​​പ്പി​​ക്കു​​ക.  പാ​​ല്‍പ്പൊ​​ടി​​യും മു​​ട്ട​​വെ​​ള്ള​​യും ഏ​​ല​​ക്ക​​യും പ​​ഞ്ച​​സാ​​ര സി​​റ​​പ്പും ചേ​​ര്‍ത്ത് മി​​ക്‌​​സി​​യി​​ല​​ടി​​ച്ചെ​​ടു​​ക്കു​​ക. ഇ​​ത് നെ​​യ്യ് പു​​ര​​ട്ടി​​യ പാ​​ത്ര​​ത്തി​​ലൊ​​ഴി​​ച്ച് ആ​​വി​​യി​​ല്‍ വേ​​വി​​ച്ചെ​​ടു​​ക്കു​​ക. മ​​ഞ്ഞ കൊ​​ണ്ടു​​ള്ള ആ ​​മാ​​ല​​യും വേ​​വി​​ച്ചെ​​ടു​​ത്ത വെ​​ള്ള​​യും ഒ​​രു​​മി​​ച്ച് ക​​ഴി​​ക്കാം.


വാർത്തകൾ

Sign up for Newsletter



top