23
October 2019 - 12:16 am IST

Download Our Mobile App

Flash News
Archives

Wellness

detailed-study-of-kidney-and-its-diseases

വൃ​ക്ക​യെ അ​റി​യാ​ൻ

Published:10 August 2019

മ​​നു​​ഷ്യ​​നെ​​പ്പോ​​ലെ ഉ​​യ​​ര്‍ന്ന പ​​ടി​​യി​​ലു​​ള്ള ജ​​ന്തു​​ക്ക​​ളി​​ല്‍ വി​​സ​​ര്‍ജ​​നം ന​​ട​​ക്കു​​ന്ന​​തു പ്ര​​ധാ​​ന​​മാ​​യും ഒ​​രു​​ജോ​​ഡി വൃ​​ക്ക​​ക​​ള്‍ വ​​ഴി​​യാ​​ണ്. വാ​​രി​​യെ​​ല്ലു​​ക​​ള്‍ക്കു താ​​ഴെ ഉ​​ദ​​രാ​​ശ​​യ​​ത്തി​​നു​​ള്ളി​​ല്‍ ന​​ട്ടെ​​ല്ലി​​നോ​​ടു ചേ​​ര്‍ന്നു പ​​യ​​ര്‍വി​​ത്തി​​ന്‍റെ ആ​​കൃ​​തി​​യി​​ല്‍ ഈ ​​പ്ര​​ധാ​​ന അ​​വ​​യ​​വം സ്ഥി​​തി​​ചെ​​യ്യു​​ന്നു.

വൃ​​ക്ക​​യും വി​​സ​​ര്‍ജ​​ന​​വ്യ​​വ​​സ്ഥ​​യും

മ​​നു​​ഷ്യ​​നെ​​പ്പോ​​ലെ ഉ​​യ​​ര്‍ന്ന പ​​ടി​​യി​​ലു​​ള്ള ജ​​ന്തു​​ക്ക​​ളി​​ല്‍ വി​​സ​​ര്‍ജ​​നം ന​​ട​​ക്കു​​ന്ന​​തു പ്ര​​ധാ​​ന​​മാ​​യും ഒ​​രു​​ജോ​​ഡി വൃ​​ക്ക​​ക​​ള്‍ വ​​ഴി​​യാ​​ണ്. വാ​​രി​​യെ​​ല്ലു​​ക​​ള്‍ക്കു താ​​ഴെ ഉ​​ദ​​രാ​​ശ​​യ​​ത്തി​​നു​​ള്ളി​​ല്‍ ന​​ട്ടെ​​ല്ലി​​നോ​​ടു ചേ​​ര്‍ന്നു പ​​യ​​ര്‍വി​​ത്തി​​ന്‍റെ ആ​​കൃ​​തി​​യി​​ല്‍ ഈ ​​പ്ര​​ധാ​​ന അ​​വ​​യ​​വം സ്ഥി​​തി​​ചെ​​യ്യു​​ന്നു. ശ​​രീ​​ര​​ത്തി​​ലെ അ​​ധി​​ക​​മു​​ള്ള ജ​​ലം, ല​​വ​​ണ​​ങ്ങ​​ള്‍, യൂ​​റി​​യ തു​​ട​​ങ്ങി​​യ​​വ​​യെ ര​​ക്ത​​ത്തി​​ല്‍ നി​​ന്ന് അ​​രി​​ച്ചു​​മാ​​റ്റു​​ക എ​​ന്ന​​താ​​ണു വൃ​​ക്ക​​യു​​ടെ പ്ര​​ധാ​​ന ജോ​​ലി. വൃ​​ക്കാ​​സി​​ര, വൃ​​ക്കാ​​ധ​​മ​​നി, മൂ​​ത്രാ​​ശ​​യം, മൂ​​ത്ര​​നാ​​ളം എ​​ന്നി​​വ​​യു​​ള്‍പ്പെ​​ട്ട വി​​സ​​ര്‍ജ​​ന​​വ്യ​​വ​​സ്ഥ​​യാ​​ണ് ഇ​​തി​​നു വേ​​ണ്ട​​പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ളെ​​ല്ലാം ന​​ട​​ത്തു​​ന്ന​​ത്. വൃ​​ക്കാ​​ധ​​മ​​നി​​യാ​​ണു വൃ​​ക്ക​​യി​​ലേ​​ക്കു ര​​ക്തം എ​​ത്തി​​ക്കു​​ന്ന​​ത്. വൃ​​ക്കാ​​സി​​ര​​യാ​​വ​​ട്ടെ വൃ​​ക്ക​​യി​​ല്‍നി​​ന്നു ര​​ക്തം പു​​റ​​ത്തേ​​ക്കു വ​​ഹി​​ക്കു​​ന്നു. അ​​രി​​ച്ചു​​മാ​​റ്റി​​യ മൂ​​ത്രം താ​​ല്ക്കാ​​ലി​​ക​​മാ​​യി സം​​ഭ​​രി​​ക്ക​​പ്പെ​​ടു​​ന്ന​​തു മൂ​​ത്രാ​​ശ​​യ​​ത്തി​​ലാ​​ണ്. മൂ​​ത്ര​​നാ​​ളം വ​​ഴി ഇ​​തു പു​​റ​​ത്തേ​​ക്കു പോ​​വു​​ക​​യും ചെ​​യ്യു​​ന്നു.

വൃ​​ക്ക​​യു​​ടെ ഘ​​ട​​ന

വൃ​​ക്ക​​യു​​ടെ നെ​​ടു​​കെ​​യു​​ള്ള ഛേദം ​​പ​​രി​​ശോ​​ധി​​ച്ചാ​​ല്‍ കോ​​ര്‍ട്ട​​ക്സ്, മെ​​ഡു​​ല, പി​​ര​​മി​​ഡു​​ക​​ള്‍, പെ​​ല്‍വി​​സ്, നെ​​ഫ്രോ​​ണ്‍ എ​​ന്നീ ഭാ​​ഗ​​ങ്ങ​​ള്‍ കാ​​ണാം. ഏ​​റ്റ​​വും പു​​റ​​മെ കാ​​ണ​​പ്പെ​​ടു​​ന്ന ഇ​​രു​​ണ്ടു ചു​​വ​​പ്പു​​നി​​റ​​ത്തോ​​ടു കൂ​​ടി​​യ ഭാ​​ഗ​​മാ​​ണു കോ​​ര്‍ട്ട​​ക്സ്. കോ​​ര്‍ട്ട​​ക്സി​​നു​​ള്ളി​​ല്‍ കാ​​ണ​​പ്പെ​​ടു​​ന്ന മ​​ങ്ങി​​യ ചു​​വ​​പ്പു​​നി​​റ​​ത്തോ​​ടു​​കൂ​​ടി​​യ ഭാ​​ഗ​​മാ​​ണു മെ​​ഡു​​ല. മെ​​ഡു​​ല​​യി​​ല്‍ പെ​​ല്‍വി​​സി​​ലേ​​ക്കു ത​​ള്ളി നി​​ല്‍ക്കു​​ന്ന ഭാ​​ഗ​​ങ്ങ​​ളാ​​ണു പി​​ര​​മി​​ഡു​​ക​​ള്‍. മൂ​​ത്ര​​വാ​​ഹി​​യു​​ടെ മ​​ക​​ള്‍ഭാ​​ഗം പെ​​ല്‍വി​​സ് എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്നു. വൃ​​ക്ക​​യു​​ടെ അ​​ടി​​സ്ഥാ​​ന യൂ​​ണി​​റ്റാ​​ണു നെ​​ഫ്രോ​​ണ്‍. ഒ​​രു വൃ​​ക്ക​​യി​​ല്‍ത​​ന്നെ അ​​നേ​​കാ​​യി​​രം നെ​​ഫ്രോ​​ണു​​ക​​ള്‍ കാ​​ണ​​പ്പെ​​ടു​​ന്നു.

നെ​​ഫ്രോ​​ണി​​ന്‍റെ ഘ​​ട​​ന​​യും ധ​​ര്‍മ്മ​​വും

ഒ​​ര​​റ്റം തു​​റ​​ന്ന​​തും മ​​റ്റേ​​യ​​റ്റം അ​​ട​​ഞ്ഞ​​തു​​മാ​​യ നീ​​ണ്ടു ചു​​രു​​ണ്ട കു​​ഴ​​ലാ​​ണു നെ​​ഫ്രോ​​ണു​​ക​​ള്‍. ര​​ക്ത​​ത്തി​​ല്‍നി​​ന്നു മൂ​​ത്രം വേ​​ര്‍തി​​രി​​ച്ചെ​​ടു​​ക്കു​​ക എ​​ന്ന​​താ​​ണു നെ​​ഫ്രോ​​ണു​​ക​​ളു​​ടെ ജോ​​ലി.

ബോ​​മാ​​ന്‍സ് ക്യാ​​പ്സ്യൂ​​ള്‍

നെ​​ഫ്രോ​​ണി​​ന്‍റെ അ​​ട​​ഞ്ഞ അ​​റ്റ​​ത്തു സ്ഥി​​തി​​ചെ​​യ്യു​​ന്ന ക​​പ്പു​​പോ​​ലെ​​യു​​ള്ള ഇ​​ര​​ട്ട ഭി​​ത്തി​​യോ​​ടു​​കൂ​​ടി​​യ ഭാ​​ഗ​​മാ​​ണു ബോ​​മാ​​ന്‍സ് ക്യാ​​പ്സ്യൂ​​ള്‍. ബോ​​മാ​​ന്‍സ് ക്യാ​​പ്സ്യൂ​​ളി​​ന്‍റെ ഉ​​ള്ളി​​ല്‍ കാ​​ണ​​പ്പെ​​ടു​​ന്ന നേ​​ര്‍ത്ത ഭി​​ത്തി​​യു​​ള്ള ര​​ക്ത​​ക്കു​​ഴ​​ലു​​ക​​ളാ​​ണ് ഗ്ലോ​​മ​​റു​​ല​​സ്.

ഗ്ലോ​​മ​​റു​​ലാ​​ര്‍ ഫി​​ല്‍ട്രേ​​റ്റ്

വൃ​​ക്ക ആ​​ദ്യ​​മാ​​യി അ​​രി​​ച്ചെ​​ടു​​ക്കു​​ന്ന ജ​​ലം, ല​​വ​​ണ​​ങ്ങ​​ള്‍, യൂ​​റി​​യ എ​​ന്നി​​വ​​യ​​ട​​ങ്ങു​​ന്ന ദ്രാ​​വ​​ക​​മാ​​ണു ഗ്ലോ​​മ​​റു​​ലാ​​ര്‍ ഫി​​ല്‍ട്രേ​​റ്റ്. ബോ​​മാ​​ന്‍സ് ക്യാ​​പ്സ്യൂ​​ളി​​ന്‍റെ ഇ​​ര​​ട്ട​​ഭി​​ത്തി​​ക​​ള്‍ക്കി​​ട​​യി​​ലേ​​ക്ക് ഇ​​ത് ഊ​​റി​​യി​​റ​​ങ്ങു​​ന്നു. അ​​വി​​ടെ​​നി​​ന്നും ശ​​രീ​​ര​​ത്തി​​നാ​​വ​​ശ്യ​​മാ​​യ ജ​​ലം, ഗ്ലൂ​​ക്കോ​​സ് എ​​ന്നി​​വ ര​​ക്ത​​ക്കു​​ഴ​​ലു​​ക​​ളി​​ലേ​​ക്കു തി​​രി​​കെ ആ​​ഗി​​ര​​ണം ചെ​​യ്യ​​പ്പെ​​ട്ട​​തി​​നു​​ശേ​​ഷം അ​​വ​​ശേ​​ഷി​​ക്കു​​ന്ന ദ്രാ​​വ​​ക​​മാ​​ണു മൂ​​ത്ര​​മാ​​യി പു​​റ​​ത്തു​​പോ​​കു​​ന്ന​​ത്.

അ​​ള​​വ് നി​​യ​​ന്ത്രി​​ക്കു​​ന്ന​​ത്

ശ​​രീ​​ര​​ത്തി​​ലു​​ള്ള ജ​​ല​​ത്തി​​ന്‍റെ അ​​ള​​വ​​നു​​സ​​രി​​ച്ച് ഗ്ലോ​​മ​​റു​​ലാ​​ര്‍ ഫി​​ല്‍ട്രേ​​റ്റി​​ല്‍നി​​ന്ന് എ​​ത്ര​​ത്തോ​​ളം ജ​​ലം പു​​ന​​രാ​​ഗി​​ര​​ണം ചെ​​യ്യ​​ണ​​മെ​​ന്നു നെ​​ഫ്രോ​​ണി​​ന് ആ​​വ​​ശ്യ​​മാ​​യ നി​​ര്‍ദ്ദേ​​ശ​​ങ്ങ​​ള്‍ ന​​ല്കു​​ന്ന​​തു പി​​റ്റ്യൂ​​റ്റ​​റി ഗ്ര​​ന്ഥി ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന ആ​​ന്‍റി​​ഡൈ യു​​റെ​​റ്റി​​ക് ഹോ​​ര്‍മോ​​ണ്‍ ആ​​ണ്.​​വൃ​​ക്ക​​രോ​​ഗ​​ങ്ങ​​ള്‍. ഇ​​തി​​ന്‍റെ ര​​ണ്ടു ഭി​​ത്തി​​ക​​ള്‍ക്കി​​ട​​യി​​ലു​​ള്ള സ്ഥ​​ലം ക്യാ​​പ്സ്യു​​ലാ​​ര്‍ സ്പെ​​യ്സ് എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്നു. 

1800 ലി​​റ്റ​​ര്‍ ര​​ക്തം അ​​രി​​ച്ച് ഒ​​ന്ന​​ര​​ലി​​റ്റ​​ര്‍ മൂ​​ത്രം

ഒ​​രു ദി​​വ​​സം 1800 ലി​​റ്റ​​ര്‍ ര​​ക്തം 25 ല​​ക്ഷം നെ​​ഫ്രോ​​ണു​​ക​​ള്‍ എ​​ന്ന അ​​രി​​പ്പ​​യി​​ലൂ​​ടെ ക​​ട​​ന്നു​​പോ​​കു​​ന്നു. ശ​​രീ​​ര​​ത്തി​​ലു​​ള്ള ര​​ക്തം മു​​ഴു​​വ​​നും 24 മ​​ണി​​ക്കൂ​​റി​​നു​​ള്ളി​​ല്‍ 350 ത​​വ​​ണ ഇ​​ങ്ങ​​നെ വൃ​​ക്ക​​ക​​ളി​​ലൂ​​ടെ ക​​ട​​ന്നു പോ​​കു​​ന്നു​​ണ്ട്. ഒ​​രാ​​ളി​​ല്‍ ശ​​രാ​​ശ​​രി ഒ​​രു ദി​​വ​​സം ഒ​​ന്ന​​ര ലി​​റ്റ​​ര്‍ മൂ​​ത്രം ഉ​​ണ്ടാ​​കു​​ന്നു​​ണ്ട്. ഈ 1800 ​​ലി​​റ്റ​​ര്‍ ര​​ക്തം അ​​രി​​ച്ചെ​​ടു​​ത്തു 170 ലി​​റ്റ​​ര്‍ ഫി​​ല്‍ട്രേ​​റ്റ് ദ്രാ​​വ​​ക​​വും അ​​തി​​ല്‍ നി​​ന്നു 11/2 ലി​​റ്റ​​ര്‍ യ​​ഥാ​​ര്‍ത്ഥ മൂ​​ത്ര​​വും ഉ​​ണ്ടാ​​കു​​ന്നു.

നി​​റം കൊ​​ടു​​ക്കു​​ന്ന​​തു യൂ​​റോ​​ക്രോം

മൂ​​ത്ര​​ത്തി​​ന്‍റെ യ​​ഥാ​​ര്‍ത്ഥ നി​​റം ഒ​​രി​​രു​​ണ്ട ഇ​​ളം​​മ​​ഞ്ഞ നി​​റ​​മാ​​ണ്. വെ​​ള്ളം ധാ​​രാ​​ളം കു​​ടി​​ച്ചാ​​ല്‍ അ​​തി​​ന്‍റെ നി​​റം കു​​റ​​യും. യൂ​​റോ​​ക്രോം എ​​ന്ന വ​​ര്‍ണ​​ക​​മാ​​ണു മൂ​​ത്ര​​ത്തി​​ന് ഈ ​​നി​​റം ന​​ല്‍കു​​ന്ന​​ത്. മാം​​സ്യ​​ത്തി​​ന്‍റെ വി​​ഘ​​ട​​ന​​ഫ​​ല​​മാ​​യാ​​ണു യൂ​​റോ​​ക്രോം ഉ​​ണ്ടാ​​കു​​ന്ന​​ത്. വേ​​ന​​ല്‍ക്കാ​​ല​​ത്തു ത്വ​​ക്കി​​ലൂ​​ടെ വി​​യ​​ര്‍പ്പാ​​യും ശ്വാ​​സ​​കോ​​ശ​​ത്തി​​ലൂ​​ടെ​​യും ധാ​​രാ​​ളം ജ​​ലം ന​​ഷ്ട​​പ്പെ​​ടു​​ന്ന​​തി​​നാ​​ല്‍ മൂ​​ത്ര​​ത്തി​​ലെ ജ​​ലാം​​ശം കു​​റ​​യു​​ന്നു. അ​​തു​​മൂ​​ലം അ​​തി​​ല്‍ അ​​ലി​​ഞ്ഞ യൂ​​റോ​​ക്രോ​​മി​​ന്‍റെ സാ​​ന്ദ്ര​​ത കൂ​​ടു​​ന്നു. അ​​തി​​ന്‍റെ ഫ​​ല​​മാ​​യി മൂ​​ത്ര​​ത്തി​​ന്‍റെ മ​​ഞ്ഞ​​നി​​റം കൂ​​ടു​​ക​​യും ചെ​​യ്യു​​ന്നു. പ​​നി​​യു​​ണ്ടാ​​കു​​മ്പോ​​ഴും ഈ ​​അ​​വ​​സ്ഥ​​യു​​ണ്ടാ​​ക്കാം.

മൂ​​ത്ര​​മു​​ണ്ടാ​​വാ​​ന്‍ വെ​​ള്ളം കു​​ടി​​ക്ക​​ണ്ട 

വെ​​ള്ളം ഒ​​ട്ടും കു​​ടി​​ച്ചി​​ല്ലെ​​ങ്കി​​ലും ശ​​രീ​​രം മൂ​​ത്രം ഉ​​ല്പാ​​ദി​​പ്പി​​ക്കും. ര​​ക്ത​​ത്തി​​ല്‍ അ​​ലി​​ഞ്ഞു കൊ​​ണ്ടി​​രി​​ക്കു​​ന്ന വി​​ഷ​​വ​​സ്തു​​ക്ക​​ളെ നീ​​ക്കം ചെ​​യ്യു​​ക എ​​ന്ന​​തു മ​​നു​​ഷ്യ​​ശ​​രീ​​ര​​ത്തി​​ന്‍റെ ഒ​​രു പ്ര​​ധാ​​ന ധ​​ര്‍മ്മ​​മാ​​ണ്. അ​​തു ന​​ട​​ന്നി​​ല്ലെ​​ങ്കി​​ല്‍ മ​​ര​​ണം ഉ​​റ​​പ്പാ​​ണ്. വെ​​ള്ളം കു​​ടി​​ച്ചി​​ല്ലെ​​ങ്കി​​ലും ഉ​​പാ​​പ​​ച​​യ പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ളി​​ലൂ​​ടെ ഉ​​ണ്ടാ​​കു​​ന്ന കു​​റ​​ച്ചു വെ​​ള്ള​​മാ​​ണ് ഇ​​തി​​നു സ​​ഹാ​​യ​​ക​​ര​​മാ​​കു​​ന്ന​​ത്. ര​​ക്ത​​ത്തി​​ല്‍ വി​​ഷ​​വ​​സ്തു​​ക്ക​​ള്‍ കൂ​​ടു​​ന്ന​​ത​​നു​​സ​​രി​​ച്ച് ദാ​​ഹ​​വും കൂ​​ടും. 2 ലി​​റ്റ​​റി​​നും ഇ​​ട​​യ്ക്കു മൂ​​ത്ര​​മാ​​ണ് ഉ​​ല്പാ​​ദി​​പ്പി​​ക്ക​​പ്പ​​ടു​​ന്ന​​ത്. മ​​ഴ​​ക്കാ​​ല​​ത്തും ത​​ണു​​പ്പു​​കാ​​ല​​ത്തും മൂ​​ത്ര​​ത്തി​​ന്‍റെ അ​​ള​​വു​​കൂ​​ടു​​ന്നു. 

  • വൃ​​ക്ക​​ക​​ള്‍ ഓ​​രോ മ​​ണി​​ക്കൂ​​റി​​ലും 12ത​​വ​​ണ ര​​ക്തം ശു​​ചീ​​ക​​രി​​ക്കു​​ന്നു.
  • 100ഗ്രാം ​​വൃ​​ക്ക​​ക​​ല​​ക​​ളി​​ലേ​​ക്ക് ഒ​​രു​​മി​​നി​​റ്റി​​ല്‍ 400മി.​​ലി ര​​ക്ത​​മാ​​ണ് ഒ​​ഴു​​കി​​യെ​​ത്തു​​ന്ന​​ത്.
  • ഓ​​രോ വൃ​​ക്ക​​യി​​ലും ഏ​​ക​​ദേ​​ശം 12ല​​ക്ഷം നെ​​ഫ്രോ​​ണു​​ക​​ള്‍ എ​​ന്ന അ​​രി​​പ്പ​​ക​​ളു​​ണ്ട് . ഇ​​വ ഒ​​ന്നി​​നു​​പു​​റ​​കി​​ല്‍ ഒ​​ന്നാ​​യി ചേ​​ര്‍ത്തു​​വ​​ച്ചാ​​ല്‍ 8 കി.​​മീ നീ​​ളം വ​​രും.
  • ഒ​​രു​​വൃ​​ക്ക​​ദാ​​നം ചെ​​യ്തു​​ക​​ഴി​​യു​​മ്പോ​​ള്‍ ഏ​​താ​​നും മാ​​സ​​ങ്ങ​​ള്‍ക്കു​​ള്ളി​​ല്‍ വൃ​​ക്ക​​യു​​ടെ 50%വ​​ലു​​താ​​കു​​ന്നു.​​ഈ​​വ​​ലി​​പ്പം അ​​ധി​​ക​​മു​​ള്ള ജോ​​ലി​​ചെ​​യ്യാ​​ന്‍ പ​​ര്യാ​​പ്ത​​മാ​​ക്കു​​ന്നു.
  • ഒ​​രു​​ദി​​വ​​സം 1ലി​​റ്റ​​റി​​നും 2 ലി​​റ്റ​​റി​​നും ഇ​​ട​​യ്ക്കു മൂ​​ത്ര​​മാ​​ണ് ഉ​​ല്പാ​​ദി​​പ്പി​​ക്ക​​പ്പ​​ടു​​ന്ന​​ത്. മ​​ഴ​​ക്കാ​​ല​​ത്തും ത​​ണു​​പ്പു​​കാ​​ല​​ത്തും മൂ​​ത്ര​​ത്തി​​ന്‍റെ അ​​ള​​വു​​കൂ​​ടു​​ന്നു. 

വാർത്തകൾ

Sign up for Newsletter



top