Subpage Banner
Subpage Banner
22
August 2018 - 2:40 am IST
Flash News
Archives

Football

ഇംഗ്ലിഷ് പ്രീമിയർ ലീഗ് : ചെ​​ൽ​​സി​​ക്ക് നാ​​ളെ വി​​ധി ദി​​നം

Published:12 May 2018

പ്രീമിയർ ലീഗിൽ നാളെ ന്യൂകാസിൽ യുനൈറ്റഡിനെ നേരിടും.ചാംപ്യൻസ് ലീഗ് യോഗ്യതയ്ക്ക് ജയത്തിനൊപ്പം ലിവർപൂളിന്‍റെ തോൽവിയും അനിവാര്യം

അ​​വ​​സാ​​ന​​ത്തെ അ​​ഞ്ചി​​ൽ നാ​​ലു ക​​ളി​​ക​​ളും ജ​​യി​​ച്ച​​ാണ് ചെൽസിയുടെ വരവ്

ല​​ണ്ട​​ൻ: പ്രീ​​മി​​യ​​ർ ലീ​​ഗി​​ലെ അ​​വ​​സാ​​ന സൂ​​പ്പ​​ർ സ​​ൺ​​ഡേ​​യി​​ൽ നെ​​ഞ്ചി​​ടി​​ക്കു​​ന്ന​​ത് ചെ​​ൽ​​സി​​ക്കാ​​ണ്. ലീ​​ഗ് കി​​രീ​​ടം ന​​ഷ്ട​​മാ​​യി. ചാം​​പ്യ​​ൻ​​സ് ലീ​​ഗ് യോ​​ഗ്യ​​ത​​യെ​​ങ്കി​​ലും അ​​വ​​ർ​​ക്ക് സ്വ​​ന്ത​​മാ​​ക്കി​​യേ തീ​​രു. അ​​ല്ലെ​​ങ്കി​​ൽ ആ​​രാ​​ധ​​ക​​ർ പൊ​​റു​​ക്കി​​ല്ലെ​​ന്ന് ബ്ലൂ​​സി​​ന് ന​​ന്നാ​​യ​​റി​​യാം.

പ​​ക്ഷേ, പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യി​​ൽ അ​​ഞ്ചാ​​മ​​തു​​ള്ള ചെ​​ൽ​​സി​​ക്ക് (70) ചാം​​പ്യ​​ൻ​​സ് ലീ​​ഗ് ക​​ളി​​ക്ക​​ണ​​മെ​​ങ്കി​​ൽ ലി​​വ​​ർ​​പൂ​​ൾ (72) തോ​​ൽ​​ക്ക​​ണം. റെ​​ഡ്സി​​ന്‍റെ സ​​മ​​നി​​ല പോ​​ലും ചെ​​ൽ​​സി​​യെ പു​​റ​​ത്തേ​​ക്കു ന​​യി​​ക്കും. സ്വ​​ന്തം ത​​ട്ട​​ക​​മാ​​യ ആ​​ൻ​​ഫീ​​ൽ​​ഡി​​ൽ ദു​​ർ​​ബ​​ല​​രാ​​യ ബ്രൈ​​റ്റ​​ൻ ഹോ​​വ് ആ​​ൽ​​ബി​​യ​​നെ എ​​തി​​രാ​​ളി​​ക​​ളാ​​യി കി​​ട്ടി​​യ ലി​​വ​​റി​​ന് വ്യ​​ക്ത​​മാ​​യ മു​​ൻ​​തൂ​​ക്ക​​മു​​ണ്ട്. മ​​റു​​വ​​ശ​​ത്ത് ചെ​​ൽ​​സി​​ക്ക് അ​​ത്ര മോ​​ശ​​ക്കാ​​ര​​ല്ലാ​​ത്ത ന്യൂ​​കാ​​സി​​ൽ യു​​നൈ​​റ്റ​​ഡാ​​ണ് പ്ര​​തി​​യോ​​ഗി​​ക​​ൾ. 

ഹോം ​​ഗ്രൗ​​ണ്ടി​​ന്‍റെ ആ​​നു​​കൂ​​ല്യ​​വും ചെ​​ൽ​​സി​​ക്കി​​ല്ല. സ്വ​​ന്തം ക​​ള​​ത്തി​​ൽ ന​​ല്ല ഫോ​​മി​​ൽ ക​​ളി​​ക്കു​​ന്ന ലി​​വ​​ർ​​പൂ​​ളി​​ന്‍റെ റെ​​ക്കോ​​ർ​​ഡും ചെ​​ൽ​​സി​​യെ ആ​​ശ​​ങ്ക​​പ്പെ​​ടു​​ത്തു​​ന്ന കാ​​ര്യ​​മാ​​ണ്. സീ​​സ​​ണി​​ൽ ആ​​ൻ​​ഫീ​​ൽ​​ഡി​​ലെ ഒ​​റ്റ മ​​ത്സ​​ര​​ത്തി​​ൽ പോ​​ലും ലി​​വ​​ർ തോ​​റ്റി​​ട്ടി​​ല്ല. പ​​തി​​നൊ​​ന്ന്  ജ​​യ​​ങ്ങ​​ൾ അ​​വ​​ർ ഇ​​തി​​ന​​കം കു​​റി​​ച്ചു​​ക​​ഴി​​ഞ്ഞു. ലി​​വ​​ർ​​പൂ​​ളി​​നെ നേ​​രി​​ടു​​ന്ന ബ്രൈ​​റ്റ​​നാ​​ക​​ട്ടെ എ​​വേ മ​​ത്സ​​ര​​ങ്ങ​​ളി​​ൽ പാ​​ടേ നി​​റം മ​​ങ്ങി​​യ​​വ​​രാ​​ണ്. ലീ​​ഗി​​ന്‍റെ ച​​രി​​ത്ര​​ത്തി​​ലെ ത​​ന്നെ ഏ​​റ്റ​​വും മോ​​ശം റെ​​ക്കോ​​ർ​​ഡാ​​ണ് എ​​തി​​രാ​​ളി​​യു​​ടെ ത​​ട്ട​​ക​​ത്തി​​ൽ ബ്രൈ​​റ്റ​​ൻ കാ​​ഴ്ച​​വ​​യ്ക്കു​​ന്ന​​ത്. എ​​തി​​ർ ഗ്രൗ​​ണ്ടി​​ൽ വെ​​റും ര​​ണ്ടു മ​​ത്സ​​ര​​ങ്ങ​​ളി​​ൽ മാ​​ത്ര​​മേ അ​​വ​​ർ​​ക്കു ജ​​യി​​ക്കാ​​ൻ സാ​​ധി​​ച്ചി​​ട്ടു​​ള്ളു. എ​​ല്ലാ ടൂ​​ർ​​ണ​​മെ​​ന്‍റു​​ക​​ളി​​ലു​​മാ​​യി 26 ത​​വ​​ണ​​യാ​​ണ് ബ്രൈ​​റ്റ​​നും ലി​​വ​​ർ​​പൂ​​ളും ഏ​​റ്റു​​മു​​ട്ടി​​യ​​ത്. ബ്രൈ​​റ്റ​​ൻ ജ​​യി​​ച്ച​​ത് നാ​​ലു വ​​ട്ടം മാ​​ത്രം. റെ​​ഡ്സി​​നു​​മേ​​ലു​​ള്ള ബ്രൈ​​റ്റ​​ന്‍റെ ഏ​​റ്റ​​വും ഒ​​ടു​​വി​​ല​​ത്തെ വി​​ജ​​യം 34 വ​​ർ​​ഷ​​ങ്ങ​​ൾ​​ക്ക് മു​​ൻ​​പ്  എ​​ഫ്എ ക​​പ്പി​​ൽ നേ​​ടി​​യ​​തും. മു​​ഖാ​​മു​​ഖ​​ങ്ങ​​ളി​​ലെ ക​​ണ​​ക്കു​​ക​​ളും ലി​​വ​​ർ​​പൂ​​ളി​​ന് ഏ​​റെ അ​​നു​​കൂ​​ല​​മെ​​ന്ന് സാ​​രം. 

ന്യൂ​​കാ​​സി​​ലി​​ന്‍റെ ക​​ളം സെ​​യി​​ന്‍റ് ജെ​​യിം​​സ് പാ​​ർ​​ക്കി​​ൽ അ​​ടു​​ത്തി​​ടെ ചെ​​ൽ​​സി​​യു​​ടെ പ്ര​​ക​​ട​​നം പ്ര​​തീ​​ക്ഷാ​​നി​​ർ​​ഭ​​ര​​മ​​ല്ല. 2011 ഡി​​സം​​ബ​​റി​​നു ശേ​​ഷം നാ​​ലു ത​​വ​​ണ ന്യൂ​​കാ​​സി​​ലി​​ൽ വി​​രു​​ന്നി​​നു ചെ​​ന്ന ചെ​​ൽ​​സി​​ക്ക് ഒ​​രി​​ക്ക​​ൽ പോ​​ലും വി​​ജ​​യ​​മ​​ധു​​രം ല​​ഭി​​ച്ചി​​ല്ല. ഇ​​ക്കു​​റി എ​​വേ മ​​ത്സ​​ര​​ങ്ങ​​ളി​​ൽ നി​​ന്ന് 33 പോ​​യി​​ന്‍റാ​​ണ് ചെ​​ൽ​​സി സ്വ​​രു​​ക്കൂ​​ട്ടി​​യ​​ത്. അ​​ത് 36ൽ ​​എ​​ത്തി​​ക്കാ​​നാ​​വും നീ​​ല​​പ്പ​​ട​​യു​​ടെ യ​​ത്നം. അ​​വ​​സാ​​ന​​ത്തെ അ​​ഞ്ചി​​ൽ നാ​​ലു ക​​ളി​​ക​​ളും ജ​​യി​​ച്ച​​ത് ചെ​​ൽ​​സി​​യു​​ടെ ആ​​ത്മ​​വി​​ശ്വാ​​സം ഉ​​യ​​ർ​​ത്തി​​യി​​ട്ടു​​ണ്ട്.


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top