09
December 2019 - 12:38 pm IST

Download Our Mobile App

Flash News
Archives

Special

പ്രളയത്തിൽ രണ്ടുകുട്ടികളെ തോളിലെടുത്ത് പൊലീസുകാരന്‍ നടന്നത് ഒന്നരകിലോമീറ്റർ (വീഡിയോ)

Published:11 August 2019

പ്രളയബാധിത ഗുജറാത്തിലെ ഈ കാഴ്ച സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. അഹമ്മദാബാദില്‍നിന്ന് 200 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മോര്‍ബി എന്ന ഗ്രാമത്തില്‍നിന്നുള്ള വീഡിയോയാണ് ശ്രദ്ധേയമായത്. ഇരുകുഞ്ഞുങ്ങളെയും തോളിലെടുത്ത് ഒന്നര കിലോമീറ്ററോളമാണ് ജഡേജ വെള്ളത്തിലൂടെ നടന്നത്.

ഗാന്ധിനഗര്‍: പ്രളയജലത്തിലൂടെ രണ്ട് കുട്ടികളെ തോളിലെടുത്ത് സുരക്ഷിതസ്ഥാനത്തേക്ക് പൊലീസുകാരന്‍ പൃഥ്വിരാജ് സിങ് ജഡേജ നടന്നത് ഒന്നര കിലോമീറ്റർ‌.

പ്രളയബാധിത ഗുജറാത്തിലെ ഈ കാഴ്ച സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. അഹമ്മദാബാദില്‍നിന്ന് 200 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മോര്‍ബി എന്ന ഗ്രാമത്തില്‍നിന്നുള്ള വീഡിയോയാണ് ശ്രദ്ധേയമായത്. ഇരുകുഞ്ഞുങ്ങളെയും തോളിലെടുത്ത് ഒന്നര കിലോമീറ്ററോളമാണ് ജഡേജ വെള്ളത്തിലൂടെ നടന്നത്.

ഈ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ് ഇപ്പോൾ. ഗുജറാത്ത് പൊലീസിലെ കോണ്‍സ്റ്റബിളാണ് പൃഥ്വിരാജ്.

മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെടെയുള്ളവര്‍ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ്.  24 മണിക്കൂറായി തുടരുന്ന മഴയില്‍ ഗുജറാത്തില്‍ ഇതിനോടകം 11 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 

 

 


വാർത്തകൾ

Sign up for Newsletter



top