Flash News
Archives

Food

ഇ​നി എ​ല്ലാ​യി​ട​ത്തും നു​മ്മ ഊ​ണ്

ഇ​നി എ​ല്ലാ​യി​ട​ത്തും നു​മ്മ ഊ​ണ്

Published:12 May 2018

തി​ര​ക്കി​ന്‍റെ ജീ​വി​ത​പ്പാ​ച്ചി​ലി​നി​ട​യി​ൽ ന​മ്മു​ടെ കൂ​ട്ട​ത്തി​ൽ ആ​രെ​ങ്കി​ലും വി​ശ​ന്നി​രി​ക്കു​ന്നു​ണ്ടോ എ​ന്ന​ന്വേ​ഷി​ക്കാ​റി​ല്ല പ​ല​രും. ഒ​രു നേ​ര​ത്തെ ഭ​ക്ഷ​ണ​ത്തി​നു വ​ക​യി​ല്ലാ​തെ വി​ശ​പ്പ​് ​സഹിക്കു​ന്ന എ​ത്ര​യോ പേ​ർ.

എ​ല്ലാ രം​ഗ​ങ്ങ​ളി​ലും വി​ക​സ​ന​ത്തി​ന്‍റെ പു​തി​യ പാ​ത​ക​ൾ വെ​ട്ടി​ത്തു​റ​ക്കു​മ്പോ​ഴും കു​റ​ച്ചു​കാ​ലം മു​മ്പു വ​രെ വി​ശ​ക്കു​ന്ന​വ​ന്‍റെ വി​ശ​പ്പ​ട​ക്കു​ന്ന കാ​ര്യം ആ​രും ചി​ന്തി​ച്ചി​രു​ന്നി​ല്ല.

തി​ര​ക്കി​ന്‍റെ ജീ​വി​ത​പ്പാ​ച്ചി​ലി​നി​ട​യി​ൽ ന​മ്മു​ടെ കൂ​ട്ട​ത്തി​ൽ ആ​രെ​ങ്കി​ലും വി​ശ​ന്നി​രി​ക്കു​ന്നു​ണ്ടോ എ​ന്ന​ന്വേ​ഷി​ക്കാ​റി​ല്ല പ​ല​രും. ഒ​രു നേ​ര​ത്തെ ഭ​ക്ഷ​ണ​ത്തി​നു വ​ക​യി​ല്ലാ​തെ വി​ശ​പ്പ​് ​സഹിക്കു​ന്ന എ​ത്ര​യോ പേ​ർ. എ​ല്ലാ രം​ഗ​ങ്ങ​ളി​ലും വി​ക​സ​ന​ത്തി​ന്‍റെ പു​തി​യ പാ​ത​ക​ൾ വെ​ട്ടി​ത്തു​റ​ക്കു​മ്പോ​ഴും കു​റ​ച്ചു​കാ​ലം മു​മ്പു വ​രെ വി​ശ​ക്കു​ന്ന​വ​ന്‍റെ വി​ശ​പ്പ​ട​ക്കു​ന്ന കാ​ര്യം ആ​രും ചി​ന്തി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ൽ നു​മ്മ ഊ​ണ് പ​ദ്ധ​തി ഫെ​ബ്രു​വ​രി​യി​ൽ ന​ട​പ്പി​ലാ​യ​തോ​ടെ വി​ശ​ന്നു പൊ​രി​യു​ന്ന ഒ​രു വ​യ​റു പോ​ലും ഉ​ണ്ടാ​ക​രു​തെ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്നു. ഇ​പ്പോ​ൾ കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക് നു​മ്മ ഊ​ണ് പ​ദ്ധ​തി വ്യാ​പി​പ്പി​ക്കു​ക​യാ​ണ്.

വി​ശ​പ്പ​ക​റ്റാ​ൻ
വി​ശ​ന്നു പൊ​രി​യു​ന്ന ഒ​രു വ​യ​റു പോ​ലും ഉ​ണ്ടാ​ക​രു​തെ​ന്ന ല​ക്ഷ്യ​വു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​യാ​ണു നു​മ്മ ഊ​ണ്. ഇ​തി​ന്‍റെ ആ​ദ്യ​പ​ടി​യാ​യി നി​ല​വി​ലു​ള്ള ര​ണ്ടു വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഉ​ള്‍പ്പ​ടെ പ​തി​മൂ​ന്നു കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്ന് ഇ​ന്നു​മു​ത​ല്‍ കൂ​പ്പ​ണ്‍ വി​ത​ര​ണം ആ​രം​ഭി​ച്ചു. കൂ​പ്പ​ണ്‍ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളു​ടെ എ​ണ്ണം അ​ടു​ത്ത ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ല്‍ 20 ആ​ക്കി ഉ​യ​ർ​ത്താ​നും പ​ദ്ധ​തി​യു​ണ്ട്. 

തി​ര​ഞ്ഞെ​ടു​ത്ത ഹോ​ട്ട​ലു​ക​ളി​ല്‍ നി​ന്നും ആ​വ​ശ്യ​ക്കാ​ര്‍ക്കു സൗ​ജ​ന്യ​മാ​യി ഉ​ച്ച​യൂ​ണ് ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി​ക്കു​ള്ള ഭ​ക്ഷ​ണ​കൂ​പ്പ​ണു​ക​ള്‍ നി​ല​വി​ല്‍ ജി​ല്ലാ ക​ള​ക്ട​റേ​റ്റി​ലും എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ല്‍വെ സ്‌​റ്റേ​ഷ​നി​ല്‍ നി​ന്നു​മാ​ണ് ല​ഭി​ച്ചി​രു​ന്ന​ത്. ജി​ല്ല​യി​ല്‍ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി 11 കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നു​കൂ​ടി കൂ​പ്പ​ണു​ക​ള്‍ വി​ത​ര​ണം ചെ​യ്യും. ജി​ല്ലാ ക​ള​ക്ട​ര്‍ കെ. ​മു​ഹ​മ്മ​ദ് വൈ ​സ​ഫി​റു​ള്ള ആ​വി​ഷ്‌​ക​രി​ച്ച പ​ദ്ധ​തി​ക്കു പെ​ട്രോ​നെ​റ്റ് എ​ല്‍.​എ​ന്‍.​ജി ഫൗ​ണ്ടേ​ഷ​നും കേ​ര​ള ഹോ​ട്ട​ല്‍ ആ​ന്‍റ് റ​സ്‌​റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ എ​റ​ണാ​കു​ളം ജി​ല്ലാ​ക​മ്മി​റ്റി​യു​മാ​ണു പി​ന്തു​ണ ന​ല്‍കു​ന്ന​ത്. 

ന​ല്ല പ്ര​തി​ക​ര​ണം. 
കൗ​ണ്ട​റു​ക​ളി​ല്‍ നി​ന്നും ല​ഭി​ക്കു​ന്ന കൂ​പ്പ​ണു​ക​ള്‍ ന​ല്‍കി​യാ​ല്‍ തി​ര​ഞ്ഞെ​ടു​ത്ത ഹോ​ട്ട​ലു​ക​ളി​ല്‍ നി​ന്നു സൗ​ജ​ന്യ​മാ​യി മി​ക​ച്ച നി​ല​വാ​ര​ത്തി​ലു​ള്ള ഭ​ക്ഷ​ണം ക​ഴി​ക്കാം. ഓ​രോ കൗ​ണ്ട​റി​നു സ​മീ​പ​ത്തു​മു​ള്ള ര​ണ്ടോ അ​തി​ല​ധി​ക​മോ ഹോ​ട്ട​ലു​ക​ള്‍ ഇ​തി​നാ​യി ഹോ​ട്ട​ല്‍ ആ​ന്‍റ് റ​സ്‌​റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ആ​ദ്യ​മാ​സ​ത്തി​ൽ ത​ന്നെ നു​മ്മ ഊ​ണ് പ​ദ്ധ​തി​ക്ക് ന​ല്ല പ്ര​തി​ക​ര​ണം കി​ട്ടി​യി​രു​ന്നു. 900 കൂ​പ്പ​ണു​ക​ളാ​ണ് ആ​ദ്യ​മാ​സ​ത്തി​ൽ വി​ത​ര​ണം ചെ​യ്ത​ത്. പ്ര​തി​ദി​നം നാ​ൽ​പ്പ​ത്ത​ഞ്ചോ​ളം പേ​ർ പ​ദ്ധ​തി​പ്ര​കാ​രം ഭ​ക്ഷ​ണം ക​ഴി​കു​ന്നു​ണ്ട്. കൂ​ടു​ത​ൽ ഹോ​ട്ട​ലു​ക​ൾ തു​റ​ക്കു​ന്ന​തോ​ടെ ഈ ​പ​ദ്ധ​തി നി​ര​വ​ധി പേ​ർ​ക്കു പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കും. 

പ്ര​വ​ർ​ത്ത​ന​രീ​തി
പെ​ട്രോ​നെ​റ്റ് എ​ല്‍.​എ​ന്‍.​ജി ഫൗ​ണ്ടേ​ഷ​ന്‍ പ്രി​ന്‍റ് ചെ​യ്ത് ക​ള​ക്ട​റേ​റ്റി​ല്‍ ന​ല്കു​ന്ന ഭ​ക്ഷ​ണ​കൂ​പ്പ​ണു​ക​ള്‍ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ക്കും. ഇ​വി​ടെ നി​ന്നു രാ​വി​ലെ 11.30 മു​ത​ല്‍ 2 വ​രെ ആ​ളു​ക​ള്‍ക്കു ഭ​ക്ഷ​ണ​കൂ​പ്പ​ണു​ക​ള്‍ സ്വീ​ക​രി​ച്ച് തി​ര​ഞ്ഞെ​ടു​ത്ത ഹോ​ട്ട​ലു​ക​ളി​ല്‍ നി​ന്നു നി​ന്നു വി​ശ​പ്പ​ക​റ്റാം. 12 മു​ത​ല്‍ 2.30 വ​രെ​യാ​ണു ഹോ​ട്ട​ലു​ക​ളി​ല്‍ ഭ​ക്ഷ​ണം ന​ല്കു​ക. 
ഉ​പ​യോ​ഗി​ച്ച കൂ​പ്പ​ണു​ക​ള്‍ ക​ണ​ക്കാ​ക്കി കേ​ര​ള ഹോ​ട്ട​ല്‍ ആ​ന്‍റ് റ​സ്‌​റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ ന​ൽ​കു​ന്ന ക​ണ​ക്ക​നു​സ​രി​ച്ച് എ​ല്‍എ​ന്‍ജി പെ​ട്രോ​നെ​റ്റ് ഫൗ​ണ്ടേ​ഷ​ന്‍റ് സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​താ ഫ​ണ്ടി​ല്‍ (സി​എ​സ്ആ​ര്‍) നി​ന്നു തു​ക കൈ​മാ​റും. ഭ​ക്ഷ​ണ​കൂ​പ്പ​ണു​ക​ള്‍ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ക്കാ​നും ഉ​പ​യോ​ഗി​ച്ച​വ​ വി​വി​ധ ഹോ​ട്ട​ലു​ക​ളി​ല്‍ നി​ന്നു ശേ​ഖ​രി​ക്കാ​നും സ​ന്ന​ദ്ധ​പ്ര​വ​ര്‍ത്ത​ക​രെ നി​യോ​ഗി​ക്കും. റി​പ്പ​ബ്ലി​ക്ക് ദി​ന​ത്തി​ല്‍ വ്യ​വ​സാ​യ വ​കു​പ്പ് മ​ന്ത്രി എ.​സി. മൊ​യ്തീ​ന്‍ തു​ട​ക്കം കു​റി​ച്ച​താ​ണു നു​മ്മ ഊ​ണ് പ​ദ്ധ​തി. ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ലാ​ണു കാ​ക്ക​നാ​ട് ക​ള​ക്ട​റേ​റ്റി​ലും എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ല്‍വെ സ്‌​റ്റേ​ഷ​നി​ലും നു​മ്മ ഊ​ണി​ന്‍റെ കൗ​ണ്ട​റു​ക​ള്‍ പ്ര​വ​ര്‍ത്തി​ച്ചു തു​ട​ങ്ങി​യ​ത്.

ഭ​ക്ഷ​ണം ല​ഭി​ക്കു​ന്ന ഹോ​ട്ട​ലു​ക​ൾ

എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ​യാ​ണു നു​മ്മ ഊ​ണ് പ​ദ്ധ​തി​യി​ലൂ​ടെ​യു​ള്ള കൂ​പ്പ​ണു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഭ​ക്ഷ​ണം ല​ഭി​ക്കു​ന്ന ഹോ​ട്ട​ലു​ക​ളു​മു​ണ്ട്. കൂ​പ്പ​ൺ ല​ഭി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളും, ഭ​ക്ഷ​ണം ല​ഭി​ക്കു​ന്ന ഹോ​ട്ട​ലു​ക​ളും അ​റി​യാം.

ഭ​ക്ഷ​ണം ല​ഭി​ക്കു​ന്ന ഹോ​ട്ട​ലു​ക​ൾ
1. കൊ​ച്ചി താ​ലൂ​ക്ക് ഓ​ഫീ​സി​നു സ​മീ​പം 
റ​ഹ്മ​ത്തു​ള്ള ക​ഫേ (കാ​യീ​സ്),
2. സം​സം ഹോ​ട്ട​ല്‍, 
3. വൈ​പ്പി​ൻ മാ​ലി​പ്പു​റം ടോ​പ് ഹോം, 
4. ​ആ​ല്‍വി​ന്‍ ഹോ​ട്ട​ലു​ക​ള്‍, 
5. കു​ന്ന​ത്തു​നാ​ട് ഓം​കൃ​ഷ്ണ, 
6. ട്രീ​റ്റ് ഹൗ​സ്, 
7. പ​റ​വൂ​ര്‍ ഹോ​ട്ട​ല്‍ ഉ​ഡു​പ്പി, 
8. ഷി​നോ​യീ​സ് ല​ഞ്ച് ഹോം,
9. ​ആ​ലു​വ ഹോ​ട്ട​ല്‍ സാ​ഗ​ര്‍, 
10. ഹോ​ട്ട​ല്‍ താ​ഹൂ​ര്‍, 
11. എ​റ​ണാ​കു​ളം കെ​എ​സ്ആ​ര്‍ടി​സി സ്റ്റാ​ന്‍റി​നു സ​മീ​പ​മു​ള്ള അ​മ്പാ​ടി, 
12. ഡീ​ല​ക്‌​സ് ഹോ​ട്ട​ലു​ക​ള്‍, 
13. മൂ​വാ​റ്റു​പു​ഴ സി​റ്റി ഹോ​ട്ട​ല്‍, 
14. നാ​നോ ഹോ​ട്ട​ല്‍, 
15. കോ​ത​മം​ഗ​ലം മേ​ളം, 
16. ശ്രീ​കൃ​ഷ്ണ, കാ​ക്ക​നാ​ട് ക​ള​ക്ട​റേ​റ്റ് കാ​ന്‍റീ​ന്‍, 
17. അ​ള​കാ​പു​രി, 
18. എ​റ​ണാ​കു​ളം സൗ​ത്തി​ലെ ഹോ​ട്ട​ല്‍ മു​ഗ​ള്‍, 
19. ആ​ര്യാ​സ്, 
20. ആ​ര്യ​ഭ​വ​ന്‍, 
21. എ​റ​ണാ​കു​ളം നോ​ര്‍ത്തി​ലെ രാം ​നി​വാ​സ,
22. ബ്‌​ളു സ്റ്റാ​ര്‍, 
23. അ​ങ്ക​മാ​ലി നെ​ല്‍വ​യ​ല്‍ ഹോ​ട്ട​ൽ, 
24. ഈ​ഡ​ന്‍ പാ​ര്‍ക്ക് ഹോ​ട്ട​ൽ 
25. വൈ​റ്റി​ല ഹ​ബ്ബി​ലെ മു​രു​ക ഹോ​ട്ട​ൽ, 
26. നാ​ലു​കെ​ട്ട് ഹോ​ട്ട​ൽ

കൂ​പ്പ​ണു​ക​ൾ ല​ഭി​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ
1.കൊ​ച്ചി താ​ലൂ​ക്ക് ഓ​ഫീ​സ്
2. വൈ​പ്പി​ൻ മാ​ലി​പ്പു​റം സാ​മൂ​ഹ്യാ​രോ​ഗ്യ​കേ​ന്ദ്രം 
3. കു​ന്ന​ത്തു​നാ​ട് താ​ലൂ​ക്ക് ഓ​ഫീ​സ് 
4.പ​റ​വൂ​ര്‍ താ​ലൂ​ക്ക് ഓ​ഫീ​സ് 
5. ആ​ലു​വ കെ​എ​സ്ആ​ര്‍ടി​സി സ്റ്റാ​ന്‍റ് 
6. എ​റ​ണാ​കു​ളം കെ ​എ​സ് ആ​ര്‍ടി​സി സ്റ്റാ​ന്‍റ് 
(പോ​ലീ​സ് എ​യ്ഡ്‌​പോ​സ​റ്റ്)
7. മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് എ​യ്ഡ്‌​ പോ​സ്റ്റ്
ക​ച്ചേ​രി​ത്താ​ഴം)
8. കോ​ത​മം​ഗ​ലം സ്വ​കാ​ര്യ​ബ​സ് സ്റ്റാ​ന്‍റ്
9. എ​റ​ണാ​കു​ളം നോ​ര്‍ത്ത് റ​യി​ല്‍വെ സ്‌​റ്റേ​ഷ​ന്‍
10. അ​ങ്ക​മാ​ലി റെ​യി​ല്‍വെ സ്‌​റ്റേ​ഷ​ന്‍ 
11. വൈ​റ്റി​ല ഹ​ബ്


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top