Published:12 August 2019
അശ്വതി : സല്‍കർമങ്ങള്‍ക്ക് പണം ചെലവാക്കും. സ്വപ്നസാക്ഷാത്കാരത്താല്‍ ആ ത്മനിര്‍വൃതിയുണ്ടാകും. ഊഹക്കച്ചവടത്തില്‍ ലാഭമുണ്ടാകും.
ഭരണി : ആരോഗ്യം കുറയും. മേലധികാരിയുടെ ജോലികൂടി ചെയ്തുതീര്‍ക്കേണ്ടതായി വരും. സമൂഹത്തില്‍ ഉന്നതരെ പരിചയപ്പെടും. പ്രവര്‍ത്തനരംഗം മെച്ചപ്പെടും.
കാര്‍ത്തിക : സംസർഗഗുണത്താല്‍ സദ്ചിന്തകള്‍ വർധിക്കും. മനസിലുദ്ദേശിക്കുന്ന കാര്യങ്ങള്‍ സാധിക്കും. സ്വപ്നസാക്ഷാല്‍ക്കാരമുണ്ടാകും.
രോഹിണി : കീഴ്ജീവനക്കാരുടെ ജോലികൂടി ചെയ്തുതീര്‍ക്കും. യാത്രാക്ലേശത്താല്‍ ദേ ഹക്ഷീണമനുഭവപ്പെടും. പാര്‍ശ്വഫലങ്ങളുളള ഔഷധങ്ങള്‍ ഉപേക്ഷിക്കും.
മകയിരം : വസ്തുവിൽപ്പനയ്ക്ക് ധാരണയാകും.പദ്ധതിക്ക് രൂപകൽപ്പന തയാറാകും. വ്യവസ്ഥകള്‍ പാലിക്കും. സാമ്പത്തികവരുമാനം വർധിക്കും.
തിരുവാതിര : ദേഹക്ഷീണം വർധിക്കും. ഉറക്കക്കുറവ് അനുഭവപ്പെടും. അനാഥര്‍ക്ക് വസ്ത്രദാനത്തിനു സാധ്യതയുണ്ട്. അനാവശ്യചിന്തകള്‍ ഉപേക്ഷിക്കണം.
പുണര്‍തം : യാത്രാക്ലേശത്താല്‍ അസ്വാസ്ഥ്യമനുഭവപ്പെടും. പണം കടം കൊടുക്കരുത്. നിസ്സാരകാര്യങ്ങള്‍ക്കുപോലും തടസമനുഭവപ്പെടും.
പൂയം : പുത്രപൗത്രാദികളോടൊപ്പം ആഹ്ലാദങ്ങള്‍ പങ്കിടും. മംഗളകർമങ്ങള്‍ക്ക് നേ തൃത്വം നല്‍കും.വസ്ത്രാഭരണങ്ങള്‍ ദാനം നല്‍കും. പിതൃസ്വത്ത് നിലനിര്‍ത്തുവാന്‍ ഏര്‍പ്പാടുകള്‍ ചെയ്യും.
ആയില്യം : മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കും. ബന്ധുക്കള്‍ വിരുന്നുവ രും. വസ്ത്രാഭരണങ്ങള്‍ വാങ്ങും. വ്യവസ്ഥകള്‍ പാലിക്കും.
മകം : പുതിയ വ്യാപാരം തുടങ്ങുവാന്‍ തീരുമാനിക്കും. മംഗളകർമങ്ങളില് പങ്കെടു ക്കും. ആരാധനാലയദര്‍ശനം നടത്തും. പ്രായോഗികവശം ചിന്തിച്ചു പ്രവര്‍ത്തിക്കും.
പൂരം : ക്രയവിക്രയങ്ങളില്‍ ലാഭമുണ്ടാകും. ഗൌരവമുളള വിഷയങ്ങള്‍ ലാഘവത്തോ ടുകൂടി കൈകാര്യം ചെയ്യാന്‍ സാധിക്കും.
ഉത്രം : പുതിയ തൊഴിലിന് ആശയമുദിക്കും. ആത്മവിശ്വാസം വർധിക്കും. ഉത്തര വാദിത്ത്വം വർധിക്കും. സാമ്പത്തിക പ്രതിസന്ധികള്‍ തരണം ചെയ്യും.
അത്തം : കുടുംബാംഗങ്ങളുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കും. ഏറ്റെടുത്ത ദൌത്യം വി ജയിക്കും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും.
ചിത്ര : ആരോഗ്യം തൃപ്തികരമായിരിക്കും. മംഗളകർമങ്ങളില് പങ്കെടുക്കും. യാത്രാ ക്ലേശം വർധിക്കും. വസ്ത്രദാനത്താല്‍ മനസ്സമാധാനമുണ്ടാകും.വിശിഷ്ടവ്യക്തികളെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കും.
ചോതി : സുരക്ഷിത പദ്ധതികള്‍ക്ക് പണം മുടക്കും.മംഗളകർമങ്ങളില് പങ്കെടുക്കും. കുടുംബസംരക്ഷണചുമതല ഏറ്റെടുക്കും. കാര്യതടസങ്ങള്‍ നീങ്ങും.
വിശാഖം : ആഗ്രഹിച്ച ഭൂമിവിൽപ്പന സാധിക്കും.യാത്രാക്ലേശം വർധിക്കും. വാഹന ഉപയോഗം ഉപേക്ഷിക്കണം. സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്വയംപര്യാപ്തത ആർജി യ്ക്കും.
അനിഴം : സുഹൃത്തിന്റെ ഗൃഹത്തിലേയ്ക്ക് വിരുന്നുപോകും. യാത്രാക്ലേശത്താല്‍ അ സ്വാസ്ഥ്യമനുഭവപ്പെടും. നിർണായക തീരുമാനങ്ങള്‍ക്ക് സുഹൃത്സഹായം തേടും.
തൃക്കേട്ട : വാക്കുകളും പ്രവൃത്തികളും ഫലപ്രദമായിത്തീരും. പുതിയ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. മംഗളകർമങ്ങള്‍ക്ക് നേതൃത്വം നല്‍കും.
മൂലം : ജോലികൂടുതലുളളതിനാല് വളരെ വൈകി മാത്രമെ ഗൃഹത്തിലെത്തിച്ചേരൂ. സ ന്ധിവേദന വർധിക്കും. അനാവശ്യമായ ആധി ഉപേക്ഷിക്കണം.
പൂരാടം : സ്ഥാപിത വ്യക്തിതാത്പര്യങ്ങള്‍ സമന്വയിപ്പിച്ചു പ്രവര്‍ത്തിക്കും. വസ്ത്രാ ഭരണങ്ങള്‍ ദാനമായി നല്‍കും. മംഗളർമങ്ങളില് പങ്കെടുക്കും.
ഉത്രാടം : ദുർമാർഗപ്രവണതയില് നിന്നും ഒഴിഞ്ഞുമാറും. ജാമ്യം നില്ക്കുവാനുളള സാഹചര്യത്തില്‍ നിന്നും പിന്മാറും. അവധിയാണെങ്കിലും തൊഴില്‍ ചെയ്യേണ്ടതായി വരും.
തിരുവോണം : ബന്ധുവിന് സാമ്പത്തികസഹായം ചെയ്യും. ഉത്സവലഹരിയില്‍ ആഹ്ലാദ മുണ്ടാകും. സുഖഭക്ഷണവും സുഖസുഷുപ്തിയും അനുഭവപ്പെടും.
അവിട്ടം : കുടുംബമേളയില്‍ പങ്കെടുക്കും. അമിതവേഗം ഉപേക്ഷിക്കണം. അതിഥി സല്‍ക്കാരത്തില്‍ ആത്മസംതൃപ്തിതോന്നും.
ചതയം : ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സഫലമാകും. ആരോഗ്യം തൃപ്തികരമായിരി യ്ക്കും.സുഖഭക്ഷണവും സുഖസുഷുപ്തിയും ഉണ്ടാകും.
പൂരോരുട്ടാതി : തൃപ്തിയുളള വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. ആത്മവിശ്വാ സം വർധിക്കും. അനുബന്ധവ്യാപാരം തുടങ്ങുന്നതിനെപ്പറ്റി പുനരാലോചിക്കും.
ഉത്രട്ടാതി : കഴിവുകള്‍ പരമാവധി പ്രകടിപ്പിക്കും. ശുഭസൂചകങ്ങളായ പ്രവൃത്തികളില്‍ ഏര്‍പ്പെടും. ഉത്സാഹവും ഉന്മേഷവും വർധിക്കും.
രേവതി : പുതിയ വ്യാപാരവ്യവസായങ്ങള്‍ തുടങ്ങും. കുടുംബസംഗമത്തില്‍ ആശ്വാസം തോന്നും. മംഗളകർമങ്ങളില് പങ്കെടുക്കും.