09
December 2019 - 2:04 pm IST

Download Our Mobile App

Flash News
Archives

Football

griezmann-opened-account-in-barca

ഗ്രി​സ്മാ​ൻ ബാ​ഴ്സ​യി​ൽ അ​ക്കൗ​ണ്ട് തു​റ​ന്നു

Published:11 August 2019

സ്പാ​നി​ഷ് ക്ല​ബ് ബാ​ഴ്സ​ലോ​ണ​യു​ടെ കു​പ്പാ​യ​ത്തി​ൽ ഫ്ര​ഞ്ച് ഫോ​ർ​വേ​ഡ് അ​ന്‍റോ​യ്ൻ ഗ്രി​സ്മാ​ൻ ഗോ​ള​ടി തു​ട​ങ്ങി. അ​മെ​രി​ക്ക​യി​ലെ മി​ഷി​ഗ​ൺ വേ​ദി​യൊ​രു​ക്കി​യ സൗ​ഹൃ​ദ ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ ഇ​റ്റാ​ലി​യ​ൻ ക്ല​ബ് നാ​പ്പോ​ളി​യു​ടെ വ​ല​യി​ലാ​ണ് ഗ്രി​സ്മാ​ൻ ബാ​ഴ്സ​യ്ക്കു​വേ​ണ്ടി ആ​ദ്യ​മാ​യി പ​ന്തു ക​യ​റ്റി​യ​ത്.

മി​ഷി​ഗ​ൺ: സ്പാ​നി​ഷ് ക്ല​ബ് ബാ​ഴ്സ​ലോ​ണ​യു​ടെ കു​പ്പാ​യ​ത്തി​ൽ ഫ്ര​ഞ്ച് ഫോ​ർ​വേ​ഡ് അ​ന്‍റോ​യ്ൻ ഗ്രി​സ്മാ​ൻ ഗോ​ള​ടി തു​ട​ങ്ങി. അ​മെ​രി​ക്ക​യി​ലെ മി​ഷി​ഗ​ൺ വേ​ദി​യൊ​രു​ക്കി​യ സൗ​ഹൃ​ദ ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ ഇ​റ്റാ​ലി​യ​ൻ ക്ല​ബ് നാ​പ്പോ​ളി​യു​ടെ വ​ല​യി​ലാ​ണ് ഗ്രി​സ്മാ​ൻ ബാ​ഴ്സ​യ്ക്കു​വേ​ണ്ടി ആ​ദ്യ​മാ​യി പ​ന്തു ക​യ​റ്റി​യ​ത്. ക​ളി​യു​ടെ  56ാം മി​നി​റ്റി​ൽ ഗ്രി​സ്മാ​ന്‍റെ സ്ട്രൈ​ക്ക്. ലൂ​യി​സ് സു​വാ​ര​സ് (48, 58 മി​നി​റ്റു​ക​ൾ) ബാ​ഴ്സ​യ്ക്കു​വേ​ണ്ടി ഡ​ബി​ൾ കു​റി​ച്ചു. ഔ​സ്മാ​നെ ഡെം​ബെ​ലെ (63) ബാ​ഴ്സ​യു​ടെ മ​റ്റൊ​രു സ്കോ​റ​ർ. 

ഒ​ന്നാം പ​കു​തി​യി​ലെ ഗോ​ൾ​വ​ര​ൾ​ച്ച​യ്ക്കു​ശേ​ഷ​മാ​ണ് ബാ​ഴ്സ നാ​പ്പോ​ളി​യെ പി​ച്ചു​ചീ​ന്തി​യ​ത്. ല​യ​ണ​ൽ മെ​സി​യി​ല്ലാ​തെ ഇ​റ​ങ്ങി​യ ബാ​ഴ്സ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ത​നി​നി​റം കാ​ട്ടി​യ​പ്പോ​ൾ നാ​പ്പോ​ളി​ക്ക് പി​ടി​ച്ചു​നി​ൽ​ക്കാ​ൻ സാ​ധി​ച്ചി​ല്ല. ഗ്രി​സ്മാ​ന്‍റെ ഷോ​ട്ടി​ൽ നി​ന്നു വീ​ണു കി​ട്ടി​യ റീ​ബൗ​ണ്ട് പി​ടി​ച്ച് സു​വാ​ര​സ് ഗോ​ൾ വേ​ട്ട​യ്ക്ക് തു​ട​ക്കം കു​റി​ച്ചു. പി​ന്നെ ഗ്രി​സ്മാ​നും സ്കോ​ർ ഷീ​റ്റി​ലെ​ത്തി. സു​വാ​ര​സി​ന്‍റെ ര​ണ്ടാം ഗോ​ളും ഡെം​ബെ​ലെ​യു​ടെ സ്ട്രൈ​ക്കും ചേ​ർ​ന്ന​പ്പോ​ൾ നാ​പ്പോ​ളി ചി​ത്ര​ത്തി​ൽ നി​ന്ന് പൂ​ർ​ണ​മാ​യും തു​ട​ച്ചു​നീ​ക്ക​പ്പെ​ട്ടു. 


വാർത്തകൾ

Sign up for Newsletter



top