Flash News
Archives

Analysis

പ​ന്ത് ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ന്‍റെ ഭാ​വി: ഗാം​ഗു​ലി

പ​ന്ത് ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ന്‍റെ ഭാ​വി: ഗാം​ഗു​ലി

Published:12 May 2018

റാഷിദ് ഖാ​നെ​യും ഭു​വ​നേ​ശ്വ​ര്‍ കു​മാ​റി​നെ​യും പോ​ലു​ള്ള ചാം​പ്യ​ന്‍ ബൗ​ള​ര്‍മാ​രെ അ​ടി​ച്ച് പ​റ​ത്തി​യ ഋ​ഷ​ഭ് പ​ന്ത് ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റി​ന്‍റെ ഭാ​വി​യാ​ണെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട് മു​ന്‍ ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ സൗ​ര​വ് ഗാം​ഗു​ലി. 

കോ​ൽ​ക്ക​ത്ത: റാഷിദ് ഖാ​നെ​യും ഭു​വ​നേ​ശ്വ​ര്‍ കു​മാ​റി​നെ​യും പോ​ലു​ള്ള ചാം​പ്യ​ന്‍ ബൗ​ള​ര്‍മാ​രെ അ​ടി​ച്ച് പ​റ​ത്തി​യ ഋ​ഷ​ഭ് പ​ന്ത് ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റി​ന്‍റെ ഭാ​വി​യാ​ണെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട് മു​ന്‍ ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ സൗ​ര​വ് ഗാം​ഗു​ലി. 

പ​ന്ത് ഇ​ന്ത്യ​ന്‍ ടീ​മി​ലെ സ്ഥി​ര​സാ​ന്നി​ധ്യ​മാ​യി മാ​റു​വാ​ന്‍ അ​ധി​കം താ​മ​സ​മി​ല്ലെ​ന്നാ​ണ് ഋ​ഷ​ഭ് പ​ന്തി​ന്‍റെ ബാ​റ്റി​ങ് ക​ണ്ട് സൗ​ര​വ് ഗാം​ഗു​ലി പ​റ​ഞ്ഞ​ത്. അ​യ​ര്‍ല​ണ്ട്-​ഇം​ഗ്ല​ണ്ട് പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച​പ്പോ​ള്‍ പ​ന്തി​നു ഇ​ടം ല​ഭി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ല്‍ ഇ​ന്ത്യ എ ​ടീ​മി​ല്‍ പ​ന്തി​നെ ഉ​ള്‍പ്പെ​ടു​ത്തു​ക​യും ചെ​യ്തു. പ​ന്ത്, ഇ​ഷാ​ന്‍ കി​ഷ​ന്‍ എ​ന്നി​വ​രെ​ല്ലാം ചെ​റു​പ്പ​മാ​ണ്, അ​തി​നാ​ല്‍ ധൃ​തി വേ​ണ്ടാ​യെ​ന്നും ഗാം​ഗു​ലി പ​റ​ഞ്ഞു. പ്രാ​യം എ​ന്ന ഘ​ട​കം ഈ ​യു​വ വി​ക്ക​റ്റ് കീ​പ്പ​ര്‍മാ​ര്‍ക്ക് ഗു​ണ​ക​ര​മാ​കു​മെ​ന്ന് ഗാം​ഗു​ലി അ​ഭി​പ്രാ​യ​പ്പെ​ട്ടു. 


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top