24
August 2019 - 1:07 pm IST

Download Our Mobile App

Flash News
Archives

Cricket

ഇന്ത്യക്കെതിരെ വിൻഡീസിന് 280 റണ്‍സ് വിജയലക്ഷ്യം

Published:11 August 2019

42-ാം ഏകദിന സെഞ്ചുറി നേടിയ വിരാട് കോഹ്‌ലിയാണ്(120 റണ്‍സ്) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ശ്രേയാസ് അയ്യര്‍ 71 റണ്‍സെടുത്തു. വിന്‍ഡീസിനായി ബ്രാത്ത്‌വെയ്റ്റ് മൂന്ന് വിക്കറ്റ് വീഴ്ത്തി. 

പോര്‍ട്ട് ഒഫ് സ്‌പെയ്‌ന്‍: വിന്‍ഡീസിനെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 279 റണ്‍സെടുത്തു. 

വിരാട് കോഹ‌്‌ലിയുടെ സെഞ്ചുറിയാണ് ഇന്ത്യയെ മികച്ച നിലയിലാക്കിയത്. ഇടയ്ക്ക് മഴ കളിയുടെ രസംകെടുത്തി. രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്കെതിരെ വിന്‍ഡീസിന് 280 റണ്‍സാണ് വിജയലക്ഷ്യം.

42-ാം ഏകദിന സെഞ്ചുറി നേടിയ വിരാട് കോഹ്‌ലിയാണ്(120 റണ്‍സ്) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ശ്രേയാസ് അയ്യര്‍ 71 റണ്‍സെടുത്തു. വിന്‍ഡീസിനായി ബ്രാത്ത്‌വെയ്റ്റ് മൂന്ന് വിക്കറ്റ് വീഴ്ത്തി. 

ബാറ്റിങ്ങിന്‍റെ തുടക്കത്തിൽ തന്നെ വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയെ  ഞെട്ടിച്ചു. രണ്ട് റണ്‍സില്‍ നില്‍ക്കേ ശിഖര്‍ ധവാനെ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ കോട്രല്‍ എല്‍ബിയില്‍ പുറത്താക്കി.

16-ാം ഓവറില്‍ രോഹിതിനെ(18 റണ്‍സ്) പൂരാന്‍റെ കൈകളിലെത്തിച്ച് ചേസ് അടുത്ത മുന്നേറ്റം നടത്തി. നാലാമാനെയത്തിയ ഋഷഭ് പന്ത് 20 റണ്‍സിലും പുറത്തായി. ഇതിന് ശേഷം കോഹ്‌ലി- ശ്രേയാസ് സഖ്യം ടീം ഇന്ത്യയുടെ മുന്നേറ്റം ഏറ്റെടുക്കേണ്ടി വന്നു.  

അമ്പത്തിയ‌ഞ്ചാം ഏകദിന അര്‍ധ സെഞ്ചുറിയുമായി കുതിച്ച കോഹ‌‌്‌ലി 112 പന്തില്‍ 42-ാം സെഞ്ചുറിയെടുത്തത്. ഇന്ത്യ 42.2 ഓവറില്‍ നാല് വിക്കറ്റിന് 233 റണ്‍സിൽ നില്‍ക്കവേയാണ് മഴയെത്തിയത്. ശ്രേയാസ് അയ്യരും(58 റണ്‍സ്), കേദാര്‍ ജാദവും(6 റണ്‍സ്) ആയിരുന്നു അപ്പോൾ ക്രീസില്‍. 

ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുമെന്ന് തോന്നിച്ചാണ് മത്സരം പുനരാരംഭിച്ചത്. എന്നാല്‍ 71 റണ്‍സെടുത്ത ശ്രേയാസ് അയ്യരെ 46-ാം ഓവറില്‍ ഹോള്‍ഡര്‍ വീഴ്‌ത്തി.

കേദാര്‍ ജാദവ്(16), ഭുവനേശ്വര്‍ കുമാര്‍(1) എന്നിവരും മഴയ്‌ക്ക് ശേഷം കാര്യമായി ഒന്നും ചെയ്യാനാകാതെ മടങ്ങി. ഇതോടെ ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 279-എന്ന സ്‌കോറിലെത്തി. രവീന്ദ്ര ജഡേജയും(16 റണ്‍സ്) മുഹമ്മദ് ഷമിയും(മൂന്ന് റണ്‍സ്) പുറത്തായില്ല.


വാർത്തകൾ

Sign up for Newsletter



top