09
December 2019 - 12:47 pm IST

Download Our Mobile App

Flash News
Archives

Analysis

fpi-s-withdrawed-9000-rcrore-in-past-months

എ​ഫ്പി​ഐ​ക​ള്‍ ഓ​ഗ​സ്റ്റി​ല്‍ പി​ന്‍വ​ലി​ച്ച​ത് 9,197 കോ​ടി

Published:11 August 2019

അ​ഞ്ചു മാ​സം രാ​ജ്യ​ത്തെ ഇ​ക്വി​റ്റി വി​പ​ണി​യി​ല്‍ അ​റ്റ വാ​ങ്ങ​ലു​കാ​രാ​യി​രു​ന്ന വി​ദേ​ശ പോ​ര്‍ട്ട്ഫോ​ളി​യോ നി​ക്ഷേ​പ​ക​ര്‍ ജൂ​ലൈ​യി​ല്‍ വ​ലി​യ തോ​തി​ലു​ള്ള വി​റ്റ​ഴി​ക്ക​ലി​ലേ​ക്ക് നീ​ങ്ങി​യ​ത്.

ന്യൂ​ഡ​ല്‍ഹി: തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം മാ​സ​ത്തി​ലും വി​ദേ​ശ പോ​ര്‍ട്ട്ഫോ​ളി​യോ നി​ക്ഷേ​പ​ക​ര്‍ ഇ​ന്ത്യ​ന്‍ മൂ​ല​ധ​ന വി​പ​ണി​ക​ളി​ല്‍ വി​റ്റ​ഴി​ക്ക​ൽ തു​ട​രു​ക​യാ​ണ്. ഓ​ഗ​സ്റ്റ് ഒ​ന്നു മു​ത​ല്‍ ഒ​ൻ​പ​ത് വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ ഇ​ക്വി​റ്റി​ക​ളി​ല്‍ 11,134.60 കോ​ടി രൂ​പ​യു​ടെ അ​റ്റ പി​ന്‍വ​ലി​ക്ക​ലും ഡെ​റ്റ് വി​പ​ണി​യി​ല്‍ 1,937.54 കോ​ടി രൂ​പ​യു​ടെ അ​റ്റ നി​ക്ഷേ​പ​വു​മാ​ണ് എ​ഫ്പി​ഐ​ക​ള്‍ ന​ട​ത്തി​യി​ട്ടു​ള്ള​ത്. മൂ​ല​ധ​ന വി​പ​ണി​ക​ളി​ലെ മൊ​ത്ത​ത്തി​ലു​ള്ള അ​റ്റ നി​ക്ഷേ​പം ഓ​ഗ​സ്റ്റി​ല്‍ ഇ​തു​വ​രെ 9,197 കോ​ടി രൂ​പ​യാ​ണ്.

അ​ഞ്ചു മാ​സം രാ​ജ്യ​ത്തെ ഇ​ക്വി​റ്റി വി​പ​ണി​യി​ല്‍ അ​റ്റ വാ​ങ്ങ​ലു​കാ​രാ​യി​രു​ന്ന വി​ദേ​ശ പോ​ര്‍ട്ട്ഫോ​ളി​യോ നി​ക്ഷേ​പ​ക​ര്‍ ജൂ​ലൈ​യി​ല്‍ വ​ലി​യ തോ​തി​ലു​ള്ള വി​റ്റ​ഴി​ക്ക​ലി​ലേ​ക്ക് നീ​ങ്ങി​യ​ത്. എ​ഫ്പി​ഐ നി​ക്ഷേ​പ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വ​ലി​യ നേ​ട്ട​ങ്ങ​ള്‍ക്ക് ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പി​ച്ച നി​കു​തി​യാ​ണ് നി​ക്ഷേ​പ​ക​രു​ടെ മ​നോ​ഭാ​വ​ത്തെ പ്ര​ധാ​ന​മാ​യും സ്വാ​ധീ​നി​ച്ച​ത്. ബ​ജ​റ്റ് നി​ര്‍ദേ​ശ​ങ്ങ​ളി​ല്‍ ഇ​ള​വു​ണ്ടാ​കി​ല്ല എ​ന്ന് ധ​ന​മ​ന്ത്രി ആ​വ​ര്‍ത്തി​ച്ചു​റ​പ്പി​ച്ച​ത് എ​ഫ്പി ഐ​ക​ളു​ടെ പി​ന്‍മാ​റ്റ​ത്തി​ന് ആ​ക്കം കൂ​ട്ടി. ജൂ​ലൈ​യി​ല്‍ മൊ​ത്തം 2,985.88 കോ​ടി രൂ​പ​യു​ടെ അ​റ്റ പി​ന്‍വ​ലി​ക്ക​ലാ​ണ് എ​ഫ്പി​ഐ​ക​ള്‍ ന​ട​ത്തി​യ​ത്. 
   
കോ​ര്‍പ്പ​റേ​റ്റ് വ​രു​മാ​ന​ങ്ങ​ളി​ലെ വീ​ഴ്ച, യു​എ​സ്-​ചൈ​ന വ്യാ​പാ​ര യു​ദ്ധം, ചൈ​ന​യു​ടെ​യും യൂ​റോ​പ്യ​ന്‍ സ​മ്പ​ദ് വ്യ​വ​സ്ഥ​ക​ളു​ടെ​യും ജി​ഡി​പി വ​ള​ര്‍ച്ച പ​രി​മി​ത​പ്പെ​ടു​ന്ന​ത്, ബ്രെ​ക്സി​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ള്‍ എ​ന്നി​വ​യെ​ല്ലാം നി​ക്ഷേ​പ​ക​രു​ടെ മ​നോ​ഭാ​വ​ത്തെ ബാ​ധി​ക്കു​ന്നു​ണ്ടെ​ന്ന് അ​ന​ലി​സ്റ്റു​ക​ള്‍ വി​ല​യി​രു​ത്തു​ന്നു. വ​രു​മാ​ന നേ​ട്ടം കു​റ​യു​ക​യും വി​ല ഉ​യ​ര്‍ന്നു നി​ല്‍ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ക്വി​റ്റി​ക​ള്‍ക്ക് ആ​ക​ര്‍ഷ​ണീ​യ​ത ന​ഷ്ട​മാ​കു​ന്നു​വെ​ന്നും ബോ​ണ്ടു​ക​ള്‍, സ്വ​ര്‍ണം തു​ട​ങ്ങി​യ സു​ര​ക്ഷി​ത നി​ക്ഷേ​പ​ങ്ങ​ളി​ലേ​ക്ക് ഫ​ണ്ട് പോ​കു​ക​യാ​ണെ​ന്നും ജി​യോ​ജി​ത് ഫി​നാ​ന്‍ഷ്യ​ല്‍ സ​ര്‍വീ​സ​സി​ന്‍റെ റി​സ​ര്‍ച്ച് ഹെ​ഡാ​യ വി​നോ​ദ് നാ​യ​ര്‍ വി​ല​യി​രു​ത്തു​ന്നു. 


വാർത്തകൾ

Sign up for Newsletter



top