23
October 2019 - 8:37 am IST

Download Our Mobile App

Comment

rebuild-kerala

നു​ണ​പ്ര​ചാ​ര​ണ​ത്തി​ന്‍റെ പ്ര​ള​യം

Published:12 August 2019

# ഡോ. ​വി. വേ​ണു ഐ​എ​എ​സ് സി​ഇ​ഒ,​ ആ​ർ​കെ​ഐ

സ​ർ​ക്കാ​രി​ന്‍റെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലെ പ​ണം ധൂ​ർ​ത്ത​ടി​ച്ചു/​വി​ദേ​ശ​യാ​ത്ര​ക​ൾ ന​ട​ത്തി,​ ദു​രു​പ​യോ​ഗി​ച്ചു,​ രാ​ഷ്ട്രീ​യ​ക്കാ​ർ​ക്ക് ന​ൽ​കി,​ ചെ​ല​വാ​ക്കി​യി​ല്ല എ​ന്നി​ങ്ങ​നെ മി​ക​ച്ച നു​ണ​ക​ളാ​ണു കേ​ര​ള​ത്തി​ൽ  അ​ങ്ങോ​ള​മി​ങ്ങോ​ളം ന​ന്നാ​യി പ​ട​ർ​ന്ന​ത്.

പ്ര​ള​യ​ദു​രി​ത​ത്തി​ൽ ഒ​രു​മി​ച്ച് നി​ന്നെ​ങ്കി​ൽ മാ​ത്ര​മേ ന​മു​ക്ക് കേ​ര​ള​ത്തെ പു​ന​ർ​നി​ർ​മി​ക്കാ​നാ​കൂ. ദു​രി​ത​ത്തെ​ക്കാ​ൾ വ​ലി​യ ദു​ര​ന്ത​മാ​യി നു​ണ​പ്ര​ള​യം ന​മു​ക്കു ചു​റ്റും വ്യാ​പി​ച്ചി​രി​ക്കു​ന്നു. അ​ത്യ​ധി​കം തെ​റ്റി​ദ്ധാ​ര​ണാ​ജ​ന​ക​മാ​യ​തും അ​വാ​സ്ത​വു​മാ​യ നു​ണ​പ്ര​ചാ​ര​ണ​ങ്ങ​ളാ​ണ് ന​മ്മ​ൾ നേ​രി​ടേ​ണ്ട​ത്. സ​ർ​ക്കാ​രി​ന്‍റെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലെ പ​ണം ധൂ​ർ​ത്ത​ടി​ച്ചു/​വി​ദേ​ശ​യാ​ത്ര​ക​ൾ ന​ട​ത്തി,​ ദു​രു​പ​യോ​ഗി​ച്ചു,​ രാ​ഷ്ട്രീ​യ​ക്കാ​ർ​ക്ക് ന​ൽ​കി,​ ചെ​ല​വാ​ക്കി​യി​ല്ല എ​ന്നി​ങ്ങ​നെ മി​ക​ച്ച നു​ണ​ക​ളാ​ണു കേ​ര​ള​ത്തി​ൽ  അ​ങ്ങോ​ള​മി​ങ്ങോ​ളം ന​ന്നാ​യി പ​ട​ർ​ന്ന​ത്.

ആ​രോ​പ​ണം 1. 
ഫ​ണ്ട് വ​ക​മാ​റ്റി ചെ​ല​വ​ഴി​ച്ചു.

തെ​റ്റാ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി എ​ന്ന​ത് പ​ല അ​ട​രു​ക​ളു​ള്ള ഫ​ണ്ട് ആ​ണ്. ഏ​തു ദു​ര​ന്ത​ത്തി​നും ദു​രി​ത​ത്തി​നും ജ​ന​സ​ഹാ​യം ന​ൽ​കു​വാ​നു​ള്ള​താ​ണ​ത്. എ​ന്തു ത​രം ദു​രി​ത,​ ദു​ര​ന്ത​ങ്ങ​ൾ​ക്കും അ​പേ​ക്ഷ​യു​ടെ യോ​ഗ്യ​ത​യ​നു​സ​രി​ച്ച്,​ അ​ർ​ഹ​ത​പ്പെ​ട്ട​താ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി  സ​ഹാ​യ​ധ​നം ന​ൽ​കും. ഏ​തു കേ​ര​ളീ​യ​നും അ​തി​ൽ അ​പേ​ക്ഷ വ​യ്ക്കാം. ക​ഴി​ഞ്ഞ വ​ർ​ഷം പ്ര​ള​യ​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​രം​ഭി​ച്ച​ത​ല്ല അ​ത്.

പ്ര​ള​യ​ദു​രി​ത​ങ്ങ​ൾ​ക്കാ​യി സ​മാ​ഹ​രി​ച്ച ഫ​ണ്ട് പ്ര​ത്യേ​ക​മാ​യി ക​ണ​ക്കാ​ക്കി വ​യ്ക്കു​ന്നു. അ​തി​ന​ർ​ഥം മ​റ്റു ദു​രി​ത​ങ്ങ​ൾ​ക്കു​ള്ള ഫ​ണ്ടു​ക​ൾ ഇ​ല്ലാ​താ​യി എ​ന്ന​ല്ല. ഓ​ർ​ക്ക​ണം. കേ​ര​ള​ത്തി​ൽ പ്ര​ള​യ​ത്തി​നു മു​മ്പും നി​ര​വ​ധി ദു​രി​ത​ങ്ങ​ൾ ന​മു​ക്കു നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. അ​വ​യ്ക്ക് അ​തി​നാ​യി വ​ക​യി​രു​ത്തി​യ അ​ട​രി​ൽ നി​ന്നും പ​ണം ന​ൽ​കി​യി​ട്ടു​ണ്ട്. പ്ര​ള​യ​ത്തി​നാ​യി വ​ന്ന തു​ക മ​റ്റൊ​ന്നി​നും വ​ക​മാ​റ്റി  ചെ​ല​വ​ഴി​ച്ചി​ട്ടി​ല്ല.

ആ​രോ​പ​ണം 2. 

ഫ​ണ്ടി​നെ​ക്കു​റി​ച്ചു​ള്ള  വി​വ​ര​ങ്ങ​ൾ ര​ഹ​സ്യ​മാ​ണ്.

തെ​റ്റാ​യ അ​രോ​പ​ണം. അ​തീ​വ സു​താ​ര്യ​മാ​ണ് ഇ​തി​ലെ ഓ​രോ രൂ​പ​യു​ടെ​യും വി​നി​മ​യം. https://donation.cmdrf.kerala.gov.in/ വെ​ബ്സൈ​റ്റ് പ​രി​ശോ​ധി​ക്കു​ക. ദു​രി​താ​ശ്വാ​സ​നി​ധി​യി​ലെ എ​ല്ലാ ചെ​ല​വു​ക​ളു​ടെ​യും വി​നി​യോ​ഗ​ത്തി​ന്‍റെ പൂ​ർ​ണ​വി​വ​ര​ങ്ങ​ൾ സ​ർ​ക്കാ​ർ വെ​ബ്സൈ​റ്റി​ലു​ണ്ട്. ആ​ർ​ക്കും പ​രി​ശോ​ധി​ക്കാം. സു​താ​ര്യ​മാ​ണ​ത്.

നി​യ​മ​സ​ഭാ രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കു​ക. പ​ണ​ത്തി​ന്‍റെ വ​ര​വ് ചെ​ല​വ് രേ​ഖ​ക​ൾ നി​യ​മ​സ​ഭ​യി​ൽ പ​ല​കു​റി അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. പ​രി​ശോ​ധി​ക്കാം. വി​വ​രാ​വ​കാ​ശ നി​യ​മം ഉ​പ​യോ​ഗി​ക്കു​ക. 10 രൂ​പ​യ്ക്ക്  വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കും.

ആ​രോ​പ​ണം 3. 

ദു​രി​താ​ശ്വാ​സ​നി​ധി തോ​ന്നി​യ  പോ​ലെ ചെ​ല​വ​ഴി​ക്കാം.

തെ​റ്റ്. മ​റ്റെ​ല്ലാ സ​ർ​ക്കാ​ർ ഫ​ണ്ടു​ക​ൾ പോ​ലെ ത​ന്നെ ഈ ​റി​ലീ​ഫ് ഫ​ണ്ടു​ക​ൾ സി​എ​ജി ഓ​ഡി​റ്റി​ന് വി​ധേ​യ​മാ​ണ്. ചെ​റി​യ വി​ജി​ല​ൻ​സ് പ​രി​പാ​ടി​യ​ല്ല  സി​എ​ജി ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട്. അ​തി​നു സ​ർ​ക്കാ​ർ നി​യ​മ​സ​ഭ​യി​ൽ മ​റു​പ​ടി ന​ൽ​കേ​ണ്ട​തു​ണ്ട്. ഈ ​പ​ണം കൃ​ത്യ​മാ​യ ഓ​ഡി​റ്റി​ങ്ങി​നു വി​ധേ​യ​മാ​ണ്.

ആ​രോ​പ​ണം 4

മു​ഖ്യ​മ​ന്ത്രി​ക്ക് ഒ​പ്പി​ട്ട് പ്ര​ള​യ​ഫ​ണ്ട് ചെ​ല​വ​ഴി​ക്കാം

ശ​രി​യ​ല്ല. ഇ​തി​ൽ വ​ന്ന ഓ​രോ തു​ക​യും ട്ര​ഷ​റി മു​ഖാ​ന്ത​ര​മാ​ണു. വ​ന്നി​രി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ വ്യ​ക്തി​പ​ര​മാ​യ അ​ക്കൗ​ണ്ടി​ല​ല്ല. മ​റി​ച്ച് ഫി​നാ​ൻ​സ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യു​ടെ അ​ക്കൗ​ണ്ടി​ലാ​ണ്. എ​ന്നാ​ൽ ചെ​ല​വാ​ക്കു​ന്ന​ത് റ​വ​ന്യൂ വ​കു​പ്പാ​ണ്. സു​താ​ര്യ​മാ​യ പ്ര​ക്രി​യ​യി​ലൂ​ടെ മാ​ത്ര​മേ ഓ​രോ രൂ​പ​യും ചെ​ല​വ​ഴി​ക്കാ​നാ​കൂ.

ആ​രോ​പ​ണം 5. 

റീ​ബി​ൽ​ഡ് കേ​ര​ള  ഓ​ഫീ​സിനായി ആ​ഡം​ബ​ര കെ​ട്ടി​ടം വാ​ട​ക​യ്ക്കെ​ടു​ത്തു.

അ​വാ​സ്ത​വും തെ​റ്റി​ദ്ധാ​ര​ണാ​ജ​ന​ക​വു​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് ആ​രോ​പി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ (CMDRF) നി​ന്നും ഒ​രു രൂ​പ പോ​ലും ഓ​ഫീ​സ് സ​ജ്ജീ​ക​രി​ക്കു​ന്ന​തി​ന് ചെ​ല​വ​ഴി​ക്കു​ന്നി​ല്ല. ഇ​തി​നാ​യു​ള്ള തു​ക പ്ര​ത്യേ​ക head of account ൽ ​നി​ന്നും ചെ​ല​വ​ഴി​ക്കു​ന്നു. സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്കാ​വു​ന്ന​താ​ണ്. ഇ​തൊ​രു ആ​ഡം​ബ​ര​ക്കെ​ട്ടി​ട​മ​ല്ല. സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ ഏ​റ്റ​വും അ​ടു​ത്തു സ്ഥി​തി ചെ​യ്യു​ന്ന ന​ഗ​ര​മ​ധ്യ​ത്തി​ലെ സാ​ധാ​ര​ണ കെ​ട്ടി​ട​മാ​ണി​ത്. Calsar Heather കെ​ട്ടി​ട​ത്തി​ലെ നി​ല​വി​ലെ വി​പ​ണി വാ​ട​ക​യി​ൽ നി​ന്നും അ​ര​പ്പൈ​സ അ​ധി​കം ന​ൽ​കി​യി​ട്ടി​ല്ല

ആ​രോ​പ​ണം 6. 

കെട്ടിടം ല​ക്ഷ്മീ നാ​യ​രുടേത് 

തെ​റ്റ്. വാ​ട​ക​യ്ക്ക് സ​ർ​ക്കാ​ർ എ​ടു​ത്ത ഒ​ന്നാം നി​ല​യു​ടെ ഉ​ട​മ​സ്ഥ​ൻ ഒ​രു ല​ക്ഷ്മീ നാ​യ​രു​മ​ല്ല. മു​ട്ട​ട സ്വ​ദേ​ശി​യാ​യ കെ.​വി. മാ​ത്യു​വാ​ണ് ഉ​ട​മ​സ്ഥ​ൻ. ഉ​ട​മ​സ്ഥാ​വ​കാ​ശം, വാ​ട​ക​നി​ര​ക്ക്, അ​നു​ബ​ന്ധ ചാ​ർ​ജു​ക​ൾ എ​ന്നി​വ​യി​ന്മേ​ൽ ധാ​ര​ണ​യി​ലെ​ത്തി ഉ​ട​മ്പ​ടി വ​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ സു​താ​ര്യ​ത​യും വി​വ​രാ​വ​കാ​ശ​ത്തി​ലൂ​ടെ പ​രി​ശോ​ധി​ക്കാം. ഈ ​സ്ഥ​ല​ത്തി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം, കൈ​വ​ശാ​വ​കാ​ശം തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ച രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച് എ​ല്ലാം ഉ​റ​പ്പ് വ​രു​ത്തി​യ​താ​ണു. ഈ ​സ്ഥ​ലം സ്വ​കാ​ര്യ ഭൂ​മി​യാ​ണ്. സ​ർ​ക്കാ​രി​ന്‍റെ പാ​ട്ട​ഭൂ​മി​യാ​ണ് വ​സ്തു എ​ന്ന​തും  നു​ണ​പ്ര​ചാ​ര​ണ​മാ​ണ്.

ആ​രോ​പ​ണം 7

ആ​ർ​കെ​ഐ ഓ​ഫീ​സി​നാ​യി 88 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ക്കു​ന്നു. 

തെ​റ്റാ​യ ആ​രോ​പ​ണം. ഒ​ട്ടും ആ​ർ​ഭാ​ട​മി​ല്ലാ​തെ​യാ​ണു പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള​ത്. വി​ശ​പ്പി​ന്‍റെ​യും വി​ക​സ​ന​ത്തി​ന്‍റെ​യും മീ​തെ​യ​ല്ല ആ​ർ​ഭാ​ട​ങ്ങ​ൾ വ​യ്ക്കേ​ണ്ട​ത് എ​ന്ന ഉ​ത്ത​മ​ബോ​ധ്യം റീ ​ബി​ൽ​ഡ് കേ​ര​ള​യ്ക്കു​ണ്ട്. ആ​ർ​കെ​ഐ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ട് 8 മാ​സ​ങ്ങ​ളാ​യി. ഇ​തി​നി​ട​യി​ൽ ആ​ർ​കെ​ഐ ക​മ്മി​റ്റി​യു​ടെ നാ​ൽ​പ്പ​തി​ലേ​റേ യോ​ഗ​ങ്ങ​ൾ ന​ട​ന്നു. ലോ​ക​ബാ​ങ്കി​ന്‍റെ​യും മ​റ്റു അ​ന്താ​രാ​ഷ്ട്ര ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും അ​ൻ​പ​തോ​ളം വി​ദ​ഗ്ധ​ർ കേ​ര​ളം സ​ന്ദ​ർ​ശി​ക്കു​ക​യും സെ​ക്ര​ട്ട​റി​മാ​ർ, വ​കു​പ്പ​ധ്യ​ക്ഷ​ന്മാ​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​മാ​യി നാ​നൂ​റോ​ളം യോ​ഗ​ങ്ങ​ളും ച​ർ​ച്ച​ക​ളും ന​ട​ത്തു​ക​യും ചെ​യ്തു.  ഇ​തി​നെ​ല്ലാം സ്ഥ​ല​സൗ​ക​ര്യ​മൊ​രു​ക്കു​വാ​ൻ റീ ​ബി​ൽ​ഡ് കേ​ര​ള പ​ണം ചെ​ല​വ​ഴി​ച്ചി​ട്ടേ​യി​ല്ല. ഒ​രു ചെ​ല​വും ചെ​യ്യാ​തെ പ​രി​മി​ത​മാ​യ സൗ​ക​ര്യ​ത്തി​ൽ ഈ ​ച​ർ​ച്ച​ക​ളെ​ല്ലാം വി​ജ​യ​ക​ര​മാ​യി ന​ട​ത്തി.

ഇ​തി​ന്‍റെ ഫ​ല​മാ​യി ലോ​ക ബാ​ങ്ക്, ജ​ർ​മ​ൻ അ​ന്താ​രാ​ഷ്ട്ര ധ​ന​സ​ഹാ​യ സ്ഥാ​പ​നം (KFW) എ​ന്നി​വ​യി​ൽ നി​ന്നും 3,150 കോ​ടി രൂ​പ​യു​ടെ വാ​യ്പ ല​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്നു. സൗ​ജ​ന്യ​മാ​യി ഒ​രു അ​ന്താ​രാ​ഷ്ട്ര ഏ​ജ​ൻ​സി​യും കേ​ര​ള​ത്തെ നി​ർ​മി​ക്കാ​ൻ പ​ണം ക​ടം ന​ൽ​കി​ല്ല. അ​വ​ർ​ക്ക് ബോ​ധ്യ​പ്പെ​ട​ണം. 

വാ​യ്പ ല​ഭ്യ​മാ​ക്കു​ന്ന സ​മ​യം മു​ത​ൽ നി​ര​വ​ധി വി​ദ​ഗ്ധ​രു​ടെ​യും കോ​ൺ​സ​ൾ​റ്റ​ന്‍റു​മാ​രു​ടെ​യും സേ​വ​നം അ​നി​വാ​ര്യ​മാ​ണ്. ഏ​ക​ദേ​ശം മു​പ്പ​തോ​ളം പേ​ർ​ക്ക്പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള സൗ​ക​ര്യ​വും, യോ​ഗ​ങ്ങ​ളും ച​ർ​ച്ച​ക​ളും വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് എ​ന്നി​വ​യും ന​ട​ത്താ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കേ​ണ്ട​തു​ണ്ട്. പ​തി​നാ​യി​രം കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ക്കേ​ണ്ട സ്ഥാ​പ​ന​ത്തി​നു വേ​ണ്ട സാ​ങ്കേ​തി​ക പാ​രി​സ്ഥി​തി​ക സൗ​ക​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട ഓ​ഫീ​സ് ആ​ണ് സ​ജ്ജീ​ക​രി​ക്കു​ന്ന​ത്. ഇ​തി​നു ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ ചെ​ല​വാ​ക്കാ​വു​ന്ന ഏ​റ്റ​വും കു​റ​ഞ്ഞ തു​ക​യാ​ണു ചെ​ല​വ​ഴി​ച്ച​ത്.

കേ​ര​ള​ത്തി​ന്‍റെ ഭാ​വി വി​ക​സ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട സ്ഥാ​പ​ന​മാ​ണ് ആ​ർ​കെ​ഐ. ന​ശി​ച്ചു​പോ​യ റോ​ഡു​ക​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ,​ ആ​ശു​പ​ത്രി​ക​ൾ, വീ​ടു​ക​ൾ,​ പൊ​തു ഇ​ട​ങ്ങ​ൾ എ​ന്നി​വ  നി​ർ​മി​ക്കു​ന്ന​ത് ന​മു​ക്കും അ​ന​ന്ത​ര ത​ല​മു​റ​ക​ൾ​ക്കും വേ​ണ്ടി​യാ​ണ്. രാ​ഷ്ട്രീ​യ,​ ജാ​തീ​യ,​ പ്രാ​ദേ​ശി​ക,​ മ​ത വാ​ദ​ങ്ങ​ൾ​ക്കും വാ​ഗ്വാ​ദ​ങ്ങ​ൾ​ക്കും ഉ​ള്ള സ​മ​യ​മ​ല്ല ഇ​ത്. നാം ​ഒ​ന്നി​ച്ച് ഒ​റ്റ​ക്കെ​ട്ടാ​യി നീ​ങ്ങി​യാ​ൽ മാ​ത്ര​മേ ഈ ​ദു​ര​ന്ത​ത്തോ​ട്  പൊ​രു​തി ജ​യി​ക്കാ​നാ​കൂ.


വാർത്തകൾ

Sign up for Newsletter



top