24
August 2019 - 12:33 pm IST

Download Our Mobile App

Flash News
Archives

Market

trivandrum-airport

കൊ​ച്ചി​യു​ടെ ന​ഷ്ടം അ​ന​ന്ത​പു​രി​ക്ക് നേ​ട്ടം

Published:12 August 2019

റ​ണ്‍വേ​യി​ല്‍ വെ​ള്ള​ക്കെ​ട്ടു രൂ​പ​പ്പെ​ട്ട​തു​മൂ​ലം മൂ​ന്ന് ദി​വ​സം അ​ട​ച്ചി​ട്ട കൊ​ച്ചി രാ​ജ്യാ​ന്ത വി​മാ​ന​ത്താ​വ​ള​ത്തി​ന് വെ​ള്ള​ക്കെ​ടു​തി​ക​ള്‍ നേ​രി​ടാ​ന്‍ ചെ​ല​വ​ഴി​ച്ച​തു​ള്‍പ്പ​ടെ പ്ര​തി​ദി​നം 10 കോ​ടി​യോ​ളം രൂ​പ ന​ഷ്ട​മാ​യ​താ​യി റി​പ്പോ​ര്‍ട്ട്.    

കൊ​ച്ചി: മ​ഴ​മൂ​ലം കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ന് കൈ ​പൊ​ള്ളി​യ​പ്പോ​ള്‍ തി​രു​വ​ന​ന്ത​പു​ര​ത്തി​ന് നേ​ട്ടം. തു​ട​ര്‍ച്ച​യാ​യി ര​ണ്ടാം വ​ര്‍ഷ​വും മ​ഴ കൊ​ച്ചി​യി​ല്‍ വി​ല്ല​നാ​യ​താ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തി​ന് സാ​ധ്യ​ത ന​ല്‍കു​ന്ന​ത്. റ​ണ്‍വേ​യി​ല്‍ വെ​ള്ള​ക്കെ​ട്ടു രൂ​പ​പ്പെ​ട്ട​തു​മൂ​ലം മൂ​ന്ന് ദി​വ​സം അ​ട​ച്ചി​ട്ട കൊ​ച്ചി രാ​ജ്യാ​ന്ത വി​മാ​ന​ത്താ​വ​ള​ത്തി​ന് വെ​ള്ള​ക്കെ​ടു​തി​ക​ള്‍ നേ​രി​ടാ​ന്‍ ചെ​ല​വ​ഴി​ച്ച​തു​ള്‍പ്പ​ടെ പ്ര​തി​ദി​നം 10 കോ​ടി​യോ​ളം രൂ​പ ന​ഷ്ട​മാ​യ​താ​യി റി​പ്പോ​ര്‍ട്ട്.    

ന​ശി​ച്ചു​പോ​യ വ​സ്തു​ക്ക​ളു​ടെ ക​ണ​ക്ക് ഉ​ള്‍പ്പെ​ടു​ത്താ​തെ​യാ​ണി​ത്. ക​ഴി​ഞ്ഞ ത​വ​ണ സ​മാ​ന പ്ര​തി​സ​ന്ധി ഉ​ണ്ടാ​യ​പ്പോ​ള്‍ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ച്ചു എ​ന്നു പ​റ​ഞ്ഞി​ട്ടും വീ​ണ്ടും അ​ട​ച്ചി​ടേ​ണ്ടി വ​ന്ന​താ​ണ് നെ​ടു​മ്പാ​ശേ​രി​ക്ക് വ്യോ​മ​യാ​ന​മേ​ഖ​ല​യി​ല്‍ ചെ​റി​യ പ്ര​തി​സ​ന്ധി തീ​ര്‍ക്കു​ന്ന​ത്. പ്ര​ധാ​ന വി​മാ​ന​ക​മ്പ​നി​ക​ളു​ടെ വി​ശ്വാ​സ്യ​ത നേ​ടി​യെ​ടു​ക്കാ​ന്‍ കൂ​ടു​ത​ല്‍ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും, അ​ടി​യ​ന്ത​ര ന​ക​ര്‍മാ​ന്‍ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും സി​യാ​ല്‍ ന​ട​ത്തേ​ണ്ടി​വ​രും. എ​ന്നാ​ല്‍ സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തി​ന്‍റെ പേ​രി​ല്‍ വി​വാ​ദ​ത്തി​ലാ​യി​രി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം എ​യ​ര്‍പോ​ര്‍ട്ടി​ന് പെ​രു​മ​ഴ അ​നു​ഗ്ര​ഹ​മാ​വു​ക​യാ​യി​രു​ന്നു.

128 അ​ധി​ക സ​ര്‍വീ​സു​ക​ളാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന് ന​ട​ത്തി​യ​ത്. എ​ട്ടി​ന് അ​ര്‍ധ​രാ​ത്രി​യോ​ടെ​യാ​ണ് കൊ​ച്ചി​യി​ല്‍ നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു വി​മാ​ന​ങ്ങ​ള്‍ വ​ഴി​തി​രി​ച്ചു വി​ടാ​ന്‍ തു​ട​ങ്ങി​യ​ത്. ഇ​ത് വി​ജ​യ​ക​ര​മാ​യി എ​യ​ര്‍ പോ​ര്‍ട്ട് കൈ​കാ​ര്യം ചെ​യ്തു. സാ​ധാ​ര​ണ 50 വി​മാ​ന​ങ്ങ​ള്‍ വ​ന്നു മ​ട​ങ്ങു​ന്ന വി​മാ​ന​ത്താ​വ​ള​മാ​ണു തി​രു​വ​ന​ന്ത​പു​രം. എ​യ​ര്‍ ബ​സ്, ജം​ബോ വി​മാ​ന​ങ്ങ​ളും ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ അ​ധി​ക​മാ​യി വ​ന്നു​പോ​യ​വ​യി​ല്‍ ഉ​ള്‍പ്പെ​ടു​ന്നു. എ​മി​റേ​റ്റ്സ്, എ​ത്തി​ഹാ​ദ്, ഖ​ത്ത​ര്‍ എ​യ​ര്‍വേ​യ്സ്, എ​യ​ര്‍ ഇ​ന്ത്യ, എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ്, ശ്രീ​ല​ങ്ക​ന്‍ എ​യ​ര്‍വേ​യ്സ്, ഇ​ന്‍ഡി​ഗോ, സ്പൈ​സ് അ​ട​ക്ക​മു​ള്ള ക​മ്പ​നി​ക​ളു​ടെ സ​ര്‍വീ​സ് ഇ​ങ്ങ​നെ അ​ധി​ക​മാ​യി വ​ന്നു പോ​യി. കൂ​ടു​ത​ല്‍ വി​ദേ​ശ ക​മ്പ​നി​ക​ള്‍ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് എ​ത്താ​ന്‍ നി​ല​വി​ലെ സാ​ഹ​ച​ര്യം അ​വ​സ​രം ഒ​രു​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.

കൊ​ച്ചി​യി​ല്‍ നി​ന്നെ​ത്തി​യ ആ​ഭ്യ​ന്ത​ര, രാ​ജ്യാ​ന്ത​ര വി​മാ​ന​ങ്ങ​ള്‍ പാ​ര്‍ക്ക് ചെ​യ്യാ​നും പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തി​യി​രു​ന്നു.  ക​ഴി​ഞ്ഞ വ​ര്‍ഷം പ്ര​ള​യ​കാ​ല​ത്തും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു വി​മാ​ന​ങ്ങ​ള്‍ തി​രി​ച്ചു​വി​ട്ടി​രു​ന്നു. അ​തി​നേ​ക്കാ​ള്‍ ശാ​സ്ത്രീ​യ​മാ​യി​ട്ടാ​യി​രു​ന്നു ഇ​ത്ത​വ​ണ​ത്തെ ഓ​പ്പ​റേ​ഷ​ന്‍.


വാർത്തകൾ

Sign up for Newsletter



top