07
December 2019 - 5:27 pm IST

Download Our Mobile App

Flash News
Archives

Religious

ramayana-sita

ദുഃ​ഖ​സാ​ഗ​ര​ത്തി​ൽ അ​ഗ്നി ജ്വ​ലി​പ്പി​ച്ച സീ​ത

Published:13 August 2019

# ധ​ർ​മ ചൈ​ത​ന്യ

രാ​ക്ഷ​സ​രാ​ജാ​വാ​യ രാ​വ​ണ​നാ​ൽ അ​പ​ഹ​രി​ക്ക​പ്പെ​ട്ട് ക​ട​ലി​ന​ക്ക​രെ ക​ഴി​യേ​ണ്ടി​വ​ന്നു. വ​ൻ​യു​ദ്ധ​ത്തി​ലു​ടെ വീ​ണ്ടെ​ടു​ക്ക​പ്പെ​ട്ടെ​ങ്കി​ലും അ​ഗ്നി​ശു​ദ്ധി തെ​ളി​യി​ക്കാ​നാ​യി​രു​ന്നു ഭ​ർ​ത്താ​വ് ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​തു​കേ​ട്ടു ഞെ​ട്ടി​ത്ത​രി​ച്ചെ​ങ്കി​ലും അ​ഗ്നി​ശു​ദ്ധി തെ​ളി​യി​ച്ചാ​ണ് രാ​മ​നോ​ടൊ​പ്പം അ​യോ​ധ്യാ​പു​രി​യി​ലേ​ക്കു പു​റ​പ്പെ​ട്ട​ത്

സീ​ത​യെ​ക്കാ​ൾ വ​ലി​യ ദുഃ​ഖ​പു​ത്രി​യി​ല്ല. ഭൂ​മീ​ദേ​വി​യു​ടെ മ​ക​ളാ​യി ജ​നി​ച്ച്,​ രാ​ജ​കു​മാ​രി​യാ​യി വ​ള​ർ​ന്ന സീ​ത ഏ​റ്റ​വും വീ​ര​നും ഗു​ണ​വാ​നു​മാ​യ ശ്രീ​രാ​മ​ന്‍റെ ജീ​വി​ത​സ​ഖി​യാ​യി,​ ന​ന്നേ ചെ​റു​പ്പ​ത്തി​ൽ​ത്ത​ന്നെ. രാ​മ​നെ​യ​ല്ലാ​തെ മ​റ്റാ​രെ​യും വാ​ക്കു​കൊ​ണ്ടോ,​ മ​ന​സു​കൊ​ണ്ടോ ചി​ന്തി​ക്കാ​ത്ത വൈ​ദേ​ഹി രാ​മ​ന്‍റെ നി​ഴ​ലാ​യി വ​ന​ത്തി​ലേ​ക്കും അ​നു​ഗ​മി​ക്കു​ന്നു. ഘോ​ര​വി​പി​ന​ങ്ങ​ളി​ലൂ​ടെ അ​ല​ഞ്ഞു. രാ​ക്ഷ​സ​രാ​ജാ​വാ​യ രാ​വ​ണ​നാ​ൽ അ​പ​ഹ​രി​ക്ക​പ്പെ​ട്ട് ക​ട​ലി​ന​ക്ക​രെ ക​ഴി​യേ​ണ്ടി​വ​ന്നു. വ​ൻ​യു​ദ്ധ​ത്തി​ലു​ടെ വീ​ണ്ടെ​ടു​ക്ക​പ്പെ​ട്ടെ​ങ്കി​ലും അ​ഗ്നി​ശു​ദ്ധി തെ​ളി​യി​ക്കാ​നാ​യി​രു​ന്നു ഭ​ർ​ത്താ​വ് ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​തു​കേ​ട്ടു ഞെ​ട്ടി​ത്ത​രി​ച്ചെ​ങ്കി​ലും അ​ഗ്നി​ശു​ദ്ധി തെ​ളി​യി​ച്ചാ​ണ് രാ​മ​നോ​ടൊ​പ്പം അ​യോ​ധ്യാ​പു​രി​യി​ലേ​ക്കു പു​റ​പ്പെ​ട്ട​ത്. 

പൂ​ർ​ണ​ഗ​ർ​ഭി​ണി​യാ​യി​രി​ക്കെ,​ ആ​ശ്ര​മ​ങ്ങ​ൾ കാ​ണാ​ൻ താ​ത്പ​ര്യം കാ​ണി​ച്ച സീ​ത​യെ നാ​ട്ടു​കാ​രു​ടെ വാ​ക്കു​ക​ൾ കേ​ട്ട് ഉ​പേ​ക്ഷി​ക്കു​ക​യാ​ണ് രാ​മ​ൻ. സീ​ത​യോ​ട് അ​ക്കാ​ര്യം പ​റ​യാ​തെ ല​ക്ഷ്മ​ണ​നെ പ​റ​ഞ്ഞു ച​ട്ടം​കെ​ട്ടി ത​മ​സാ​ന​ദി​ക്ക​ര​യി​ൽ വാ​ല്മീ​കി​യു​ടെ ആ​ശ്ര​മ​ത്തി​ലെ​ത്തി​ക്കു​ന്നു. ഭ​ർ​ത്താ​വി​നാ​ൽ പ​രി​ത്യ​ക്ത​യാ​യി ആ​ശ്ര​മ​ത്തി​ൽ ക​ഴി​യു​ന്ന സീ​ത ആ​രോ​ടും പ​രി​ഭ​വ​മി​ല്ലാ​തെ മ​ക്ക​ളാ​യ ല​വ​കു​ശ​ന്മാ​രെ​യും വ​ള​ർ​ത്തി അ​വി​ടെ ക​ഴി​യു​ക​യാ​ണ്. പ​ന്ത്ര​ണ്ടു വ​ർ​ഷം ക​ഴി​ഞ്ഞ് വാ​ല്മീ​കി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം വീ​ണ്ടും രാ​മ​സ​ന്നി​ധി​യി​ലെ​ത്തു​ക​യാ​ണ് സീ​ത. രാ​ജ​സൂ​യ വേ​ള​യി​ൽ രാ​മ​ക​ഥ പാ​ടി​ക്കേ​ൾ​പ്പി​ച്ച മു​നി​കു​മാ​ര​ന്മാ​ർ മ​ക്ക​ളാ​യ ല​വ​കു​ശ​ന്മാ​രാ​ണെ​ന്നു മ​ന​സി​ലാ​ക്കി​യ രാ​മ​ൻ സീ​ത​യെ കാ​ണാ​ൻ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ക്കു​ക​യും ചി​ല മ​ന്ത്രി​മാ​രെ വാ​ല്മീ​കി​യു​ടെ അ​ടു​ത്തേ​ക്ക് അ​യ​യ്ക്കു​ക​യും ചെ​യ്യു​ന്നു.

സീ​ത സ​ദ് വൃ​ത്ത​യും ക​ള​ങ്ക​ര​ഹി​ത​യു​മാ​ണെ​ങ്കി​ൽ വാ​ല്മീ​കി​യു​ടെ അ​നു​വാ​ദ​ത്തോ​ടെ ആ​ത്മ​ശു​ദ്ധി തെ​ളി​യി​ക്ക​ണ​മെ​ന്നാ​ണ് രാ​മ​ൻ അ​പ്പോ​ഴും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. സീ​ത​യ്ക്ക് സ​മ്മ​ത​മു​ള്ള പ​ക്ഷം ത​ന്‍റെ ചീ​ത്ത​പ്പേ​രു മാ​റാ​ൻ സീ​ത ശ​പ​ഥം ചെ​യ്യ​ണം. രാ​മ​ൻ പ​റ​യു​ന്ന​തു​പോ​ലെ സീ​ത ചെ​യ്യു​മെ​ന്നാ​ണ് ഇ​തി​നു വാ​ല്മീ​കി ന​ൽ​കു​ന്ന  മ​റു​പ​ടി.

സീ​ത​യു​ടെ സം​ശു​ദ്ധി​യി​ൽ രാ​മ​നു​ള്ള സം​ശ​യ​വും വാ​ല്മീ​കി​ക്കു​ള്ള ഉ​റ​പ്പും ശ്ര​ദ്ധേ​യ​മാ​ണ്. ശ​രീ​ര​ത്തി​നോ,​ മ​ന​സി​നോ യാ​തൊ​രു മാ​ലി​ന്യ​വും ബാ​ധി​ക്കാ​ത്ത​വ​ളാ​ണ് സീ​ത​യെ​ന്നാ​ണ് വാ​ല്മീ​കി രാ​മ​നു ന​ൽ​കു​ന്ന ഉ​റ​പ്പ്. വാ​ല്മീ​കി​യു​ടെ ആ​ശ്ര​മ​ത്തി​ൽ ഉ​പേ​ക്ഷി​ക്കു​ന്ന അ​വ​സ​ര​ത്തി​ൽ സീ​ത ല​ക്ഷ്മ​ണ​നോ​ടു പ​റ​യു​ന്ന വാ​ക്കു​ക​ൾ ഹൃ​ദ​യ​ഭേ​ദ​ക​മാ​ണ്. ദ​ണ്ഡ​കാ​ര​ണ്യ​ത്തി​ലും മ​റ്റു പ​ർ​ണ​ശാ​ല​ക​ളി​ലും താ​മ​സി​ക്കു​മ്പോ​ൾ രാ​മ​നെ മാ​ത്രം ഭ​ജി​ച്ചാ​ണു താ​ൻ ക​ഴി​ഞ്ഞി​രു​ന്ന​ത്. ആ ​ക​ഷ്ട​പ്പാ​ടു​ക​ളി​ലും ദുഃ​ഖം തോ​ന്നി​യി​ല്ല. ഇ​പ്പോ​ൾ പ​രി​ത്യ​ക്ത​യാ​യ താ​ൻ ഒ​റ്റ​യ്ക്ക് എ​ങ്ങ​നെ​യാ​ണ് ആ​ശ്ര​മ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​ത്? ആ​രോ​ടാ​ണ് ത​ന്‍റെ സ​ങ്ക​ട​ങ്ങ​ൾ പ​റ​യു​ന്ന​ത്? എ​ന്തു​തെ​റ്റാ​ണു താ​ൻ ചെ​യ്ത​ത്? രാ​മ​ൻ ഉ​പേ​ക്ഷി​ക്കാ​ൻ കാ​ര​ണ​മെ​ന്തെ​ന്നു ചോ​ദി​ക്കു​ന്ന​വ​രോ​ട് എ​ന്തു​പ​റ​യും? ഗ​ർ​ഭി​ണി​യാ​യ​തി​നാ​ൽ ജീ​വ​ൻ അ​വ​സാ​നി​പ്പി​ക്കാ​നും സ്വാ​ത​ന്ത്ര്യ​മി​ല്ല​ശ​ന്നും സീ​ത വി​ല​പി​ക്കു​ന്നു. 

ല​ക്ഷ്മ​ണ​ൻ പോ​യ​തി​നു​ശേ​ഷം കാ​ട്ടി​ൽ ക​ര​ഞ്ഞു​ക​ഴി​യു​ന്ന സീ​ത​യെ മു​നി​കു​മാ​ര​ന്മാ​ർ ക​ണ്ട് ആ ​വി​വ​രം അ​റി​യി​ക്കു​മ്പോ​ൾ സീ​ത​യെ വ​ര​വേ​ൽ​ക്കാ​ൻ വ​രു​ന്ന വാ​ല്മീ​കി ന​ൽ​കു​ന്ന അ​ഭി​സം​ബോ​ധ​ന​യി​ൽ​ത്ത​ന്നെ​യു​ണ്ട് ആ​ദ​രം. ""ശ്രീ​രാ​മ​ന്‍റെ പ്രി​യ പ​ട്ട​മ​ഹി​ഷീ,​ രാ​ജാ ദ​ശ​ര​ഥ​ന്‍റെ പു​ത്ര​ഭാ​ര്യേ,​ ജ​ന​ക രാ​ജ​ർ​ഷി​യു​ടെ പു​ത്രീ,​ പ​തി​വ്ര​ത​യാ​യ സീ​തേ'' എ​ന്നാ​ണ് ആ ​സ്വാ​ഗ​തം. തി​ക​ച്ചും നി​ർ​ദോ​ഷ​യെ​ന്നു താ​ൻ ത​പഃ​ശ​ക്തി​യ​ലൂ​ടെ ക​ണ്ടെ​ത്തി​യ കാ​ര്യ​വും വാ​ല്മീ​കി പ​റ​യു​ന്ന​ണ്ട്. തു​ട​ർ​ന്നാ​ണ് സീ​ത​യെ പ​രി​പാ​ലി​ക്കാ​ൻ ത​ന്‍റെ ശി​ഷ്യ​ക​ളെ ഏ​ൽ​പ്പി​ക്കു​ന്ന​ത്.

മു​ൻ​പ് അ​ഗ്നി​ശു​ദ്ധി തെ​ളി​യി​ച്ച സീ​ത​യി​ൽ രാ​മ​നു​മി​ല്ല സം​ശ​യം. അ​തു​കൊ​ണ്ടാ​ണ് സ​സ​ന്തോ​ഷം സ്വീ​ക​രി​ച്ച് അ​യോ​ധ്യ​യി​ലേ​ക്കു കൊ​ണ്ടു​വ​ന്ന​ത്. എ​ന്നാ​ൽ വ​ലി​യ ലോ​കാ​പ​വാ​ദം ഉ​ള്ള​തി​നാ​ൽ ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​ന്നു. ല​വ​കു​ശ​ന്മാ​ർ അ​വ​ളി​ലു​ണ്ടാ​യ മ​ക്ക​ളാ​ണെ​ന്നും അ​റി​യാം. ജ​ന​മ​ധ്യ​ത്തി​ൽ സീ​ത വി​ശു​ദ്ധി തെ​ളി​യി​ച്ച് ഏ​വ​ർ​ക്കും ആ​ന​ന്ദം ന​ൽ​ക​ണ​മെ​ന്നാ​ണ് രാ​മ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ആ​ശ്ര​മ​വാ​സി​യു​ടെ കാ​വി​വ​സ്ത്ര​മ​ണി​ഞ്ഞ സീ​ത അ​തി​നു മ​റു​പ​ടി ന​ൽ​കു​ന്ന​ത് ഒ​രു പ്രാ​ർ​ഥ​ന​യി​ലൂ​ടെ​യാ​ണ്.

രാ​മ​നെ​യ​ല്ലാ​തെ മ​റ്റാ​രെ​യും താ​ൻ സ്മ​രി​ച്ചി​ട്ടി​ല്ലെ​ങ്കി​ൽ,​ മ​ന​സാ വാ​ചാ ക​ർ​മ​ണാ താ​ൻ രാ​മ​നു മാ​ത്രം അ​ർ​പ്പി​ച്ച​വ​ളാ​ണെ​ങ്കി​ൽ,​ ഈ ​പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ സ​ത്യ​മാ​ണെ​ങ്കി​ൽ ഹേ,​ ​ഭൂ​മി​മാ​താ​വേ,​ എ​നി​ക്കൊ​രു മാ​ർ​ഗം ന​ൽ​കൂ എ​ന്നാ​യി​രു​ന്നു സീ​താ​വി​ലാ​പം. ഭൂ​മി​ദേ​വി പ്ര​ത്യ​ക്ഷ​യാ​യി സീ​ത​യെ മാ​റോ​ട​ണ​ച്ച് പാ​താ​ള​ത്തി​ൽ മ​റ​യു​ന്നു. 

രാ​മാ​യ​ണ​ത്തി​ലു​ടെ ക​ട​ന്നു​പോ​കു​ന്ന ഏ​വ​രു​ടെ​യും മ​ന​സു​ക​ളി​ൽ സീ​ത ദി​വ്യ​ദുഃ​ഖ​മാ​യി നി​റ​യു​ന്ന​തി​ൽ അ​ദ്ഭു​ത​മി​ല്ല. ശ്രീ​രാ​മ​ൻ എ​ല്ലാ ഗു​ണ​ങ്ങ​ളാ​ലും സ​മ്പ​ന്ന​നെ​ങ്കി​ൽ അ​തി​നോ​ടു കി​ട​പി​ടി​ക്കു​ന്ന​താ​ണ് സീ​ത​യു​ടെ വി​ശു​ദ്ധി. ദുഃ​ഖി​ക്കാ​ൻ വേ​ണ്ടി മാ​ത്ര​മാ​ണ് ത​ന്നെ ബ്ര​ഹ്മാ​വു സൃ​ഷ്ടി​ച്ച​തെ​ന്ന സീ​ത​യു​ടെ വാ​ക്കു​ക​ൾ എ​ത്ര ശ​രി​യ​ശ​ന്ന് ആ​ദി​കാ​വ്യ​ത്തി​ലെ നാ​യി​ക​യെ നി​വീ​ക്ഷി​ക്കു​മ്പോ​ൾ മ​ന​സി​ലാ​കും. സീ​ത​യു​ടെ അ​ന്ത​ർ​ധാ​ന​ത്തി​നു വ്യാ​ഖ്യാ​ന​ങ്ങ​ൾ പ​ല​തു​ണ്ട്. എ​ങ്കി​ലും എ​ല്ലാ വ്യാ​ഖ്യാ​ന​ങ്ങ​ൾ​ക്കും മീ​തെ​യാ​ണ് ആ ​പ​രി​ശു​ദ്ധി​യു​ടെ സ്ഥാ​നം. 


വാർത്തകൾ

Sign up for Newsletter



top