09
December 2019 - 2:04 pm IST

Download Our Mobile App

Flash News
Archives

Football

manchester-vs-chelsea

മാ​ഞ്ച​സ്റ്റ​ർ ചു​വ​ന്നു

Published:12 August 2019

സ്കോ​ർ സൂ​ചി​പ്പി​ക്കു​ന്ന​തു​പോ​ലെ ഏ​ക​പ​ക്ഷീ​യ​മാ​യി​രു​ന്നി​ല്ല മ​ത്സ​രം. ഒ​ന്നാം പ​കു​തി​യി​ൽ ചെ​ൽ​സി​ക്കാ​യി​രു​ന്നു മു​ൻ​തൂ​ക്കം. സു​ന്ദ​ര​മാ​യ ഫു​ട്ബോ​ൾ ത​ന്നെ ഗാ​ല​റി​ക്ക് ല​ഭി​ച്ചു. ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ലും ക​ളി നി​ല​വാ​രം പു​ല​ർ​ത്തി. എ​ന്നാ​ൽ മാ​ഞ്ച​സ്റ്റ​ർ ടീം ​തു​ട​ർ ഗോ​ളു​ക​ൾ​ക്ക് പി​റ​വി​കൊ​ടു​ത്ത​തോ​ടെ  ചെ​ൽ​സി​യു​ടെ താ​ളം പൂ​ർ​ണ​മാ​യി ന​ഷ്ട​പ്പെ​ട്ടു

ല​ണ്ട​ൻ: സ​ർ അ​ല​ക്സ് ഫെ​ർ​ഗ്യൂ​സ​ൻ എ​ന്ന വി​ഖ്യാ​ത കോ​ച്ച് വി​ട​വാ​ങ്ങി​യ​ശേ​ഷം ഓ​ൾ​ഡ് ട്രാ​ഫോ​ർ​ഡി​ലെ ഗാ​ല​റി​ക്ക് വ​ലി​യ സ​ന്തോ​ഷ​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. പ​ക്ഷേ, പു​തി​യ സീ​സ​ണി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഓ​ൾ​ഡ് ട്രാ​ഫോ​ർ​ഡ് ചു​വ​ന്നു​തു​ടു​ത്തു. എ​തി​രി​ല്ലാ​ത്ത നാ​ലു ഗോ​ളു​ക​ൾ​ക്ക് ചെ​ൽ​സി​യെ നാ​ണം​കെ​ടു​ത്തി​യ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് ഏ​റെ​ക്കാ​ല​ത്തി​നു​ശേ​ഷം ആ​രാ​ധ​ക​ർ​ക്ക് ആ​ന​ന്ദ നി​മി​ഷ​ങ്ങ​ൾ സ​മ്മാ​നി​ച്ചു. മാ​ർ​ക്വ​സ് റാ​ഷ്ഫോ​ർ​ഡി​ന്‍റെ (18, 67 മി​നി​റ്റു​ക​ൾ) ഡ​ബി​ളാ​ണ് ചു​വ​ന്ന ചെ​കു​ത്താ​ൻ​മാ​രു​ടെ ജ​യ​ത്തി​ലെ സ​വി​ശേ​ഷ​ത. ആ​ന്‍റ​ണി മാ​ർ​ഷ്യ​ൽ (67), ഡാ​നി​യേ​ൽ ജ​യിം​സ് (81) എ​ന്നി​വ​ർ മാ​ൻ.​യു​വി​ന്‍റെ ഗോ​ൾ പ​ട്ടി​ക പൂ​ർ​ണ​മാ​ക്കി. ഇ​തോ​ടെ ചെ​ൽ​സി കോ​ച്ചെ​ന്ന നി​ല​യി​ൽ മു​ൻ സൂ​പ്പ​ർ താ​രം  ഫ്രാ​ങ്ക് ലം​പാ​ർ​ഡി​ന് തോ​ൽ​വി​യോ​ടെ അ​ര​ങ്ങേ​റേ​ണ്ടി​വ​ന്നു.

സ്കോ​ർ സൂ​ചി​പ്പി​ക്കു​ന്ന​തു​പോ​ലെ ഏ​ക​പ​ക്ഷീ​യ​മാ​യി​രു​ന്നി​ല്ല മ​ത്സ​രം. ഒ​ന്നാം പ​കു​തി​യി​ൽ ചെ​ൽ​സി​ക്കാ​യി​രു​ന്നു മു​ൻ​തൂ​ക്കം. സു​ന്ദ​ര​മാ​യ ഫു​ട്ബോ​ൾ ത​ന്നെ ഗാ​ല​റി​ക്ക് ല​ഭി​ച്ചു. ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ലും ക​ളി നി​ല​വാ​രം പു​ല​ർ​ത്തി. എ​ന്നാ​ൽ മാ​ഞ്ച​സ്റ്റ​ർ ടീം ​തു​ട​ർ ഗോ​ളു​ക​ൾ​ക്ക് പി​റ​വി​കൊ​ടു​ത്ത​തോ​ടെ  ചെ​ൽ​സി​യു​ടെ താ​ളം പൂ​ർ​ണ​മാ​യി ന​ഷ്ട​പ്പെ​ട്ടു. 

 പു​തു​താ​യി ടീ​മി​ലെ​ത്തി​യ ഹാ​രി മ​ഗ്വ​യ​റെ​യും ആ​രോ​ൺ വാ​ൻ ബി​സി​ക്ക​യെ​യും പ്ര​തി​രോ​ധ​ത്തി​ൽ  അ​ണി​നി​ര​ത്തി പ​ന്തു ത​ട്ടി​ത്തു​ട​ങ്ങി​യ മാ​ഞ്ച​സ്റ്റ​ർ യ‌ു​ണൈ​റ്റ​ഡി​ന് ആ​രം​ഭ​ത്തി​ൽ കാ​ര്യ​ങ്ങ​ൾ പ​ന്തി​യാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ ക​ളി​യു​ടെ ഒ​ഴു​ക്കി​ന് വി​രു​ദ്ധ​മാ​യി മാ​ൻ.​യു മു​ന്നി​ലെ​ത്തി. പെ​ന​ൽ​റ്റി​യി​ൽ നി​ന്ന് റാ​ഷ്ഫോ​ർ​ഡ് ല​ക്ഷ്യം ക​ണ്ടു (1-0). എ​ന്നി​ട്ടും യു​ണൈ​റ്റ​ഡ് ടീ​മി​ന് സ​മ്മ​ർ​ദ​ത്തെ വ​ക​ഞ്ഞു​മാ​റാ​ൻ സാ​ധി​ച്ചി​ല്ല. ചെ​ൽ​സി ആ​ധി​പ​ത്യം കാ​ത്തു​സൂ​ക്ഷി​ച്ചു.  ഇ​ട​വേ​ള​യ്ക്ക് തൊ​ട്ടു മു​ൻ​പ് റോ​സ് ബാ​ർ​ക്കി​ലി​യു​ടെ ഗോ​ൾ ശ്ര​മം ഡേ​വി​ഡ് ഗി​യ ത​ട​ഞ്ഞു. ചെ​ൽ​സി​ക്കാ​യി എ​മേ​ഴ്സ​ൺ തൊ​ടു​ത്ത ക്ലോ​സ് റേ​ഞ്ച് പോ​സ്റ്റി​ൽ ത​ട്ടി​ത്തെ​റി​ക്കു​ക​യും ചെ​യ്തു. 

 ര​ണ്ടാം പ​കു​തി അ​ര മ​ണി​ക്കൂ​റി​ലേ​ക്ക് ക​ട​ക്ക​വെ മാ​ൻ.​യു ചെ​ൽ​സി​ക്കു​മേ​ൽ പി​ടി​മു​റു​ക്കി. കൗ​ണ്ട​ർ അ​റ്റാ​ക്കി​നൊ​ടു​വി​ൽ ആ​ന്ദ്രെ പെ​രേ​ര ന​ൽ​കി ക്രോ​സ് മാ​ർ​ഷ്യ​ൽ ചെ​ൽ​സി​യു​ടെ വ​ല​യി​ൽ ക​യ​റ്റി (2-0).  പി​ന്നാ​ലെ പോ​ൾ പോ​ഗ്ബ​യു​ടെ അ​സി​സ്റ്റി​ൽ റാ​ഷ്ഫോ​ർ​ഡി​ന്‍റെ ര​ണ്ടാം പ്ര​ഹ​രം (3-0). മാ​ൻ.​യു​വി​ന്‍റെ നാ​ലാം ഗോ​ളി​നു പി​ന്നി​ലും പോ​ഗ്ബ ത​ന്നെ​യാ​യി​രു​ന്നു. പ​ന്തു​മാ​യി കു​തി​ച്ച പോ​ഗ്ബ​യു​ടെ നീ​ക്ക​ത്തി​ന് ജ​യിം​സ് പൂ​ർ​ണ​ത​യേ​കി​യ​തോ​ടെ ചെ​ൽ​സി​യു​ടെ ഗോ​ൾ​വ​ല നാ​ലാം​വ​ട്ട​വും ച​ലി​ച്ചു (4-0). വി​ശ്വ​സ്ത പ്ര​തി​രോ​ധ​ഭ​ട​ൻ സെ​സാ​ർ ആ​സ്പി​ലി​ക്യൂ​റ്റ നി​റം​മ​ങ്ങി​യ​തും ചെ​ൽ​സി​യു​ടെ പ​രാ​ജ​യ കാ​ര​ണ​ങ്ങ​ളി​ൽ​പ്പെ​ടു​ന്നു. 


വാർത്തകൾ

Sign up for Newsletter



top