Flash News
Archives

Kollywood

വി​സ്മ​യി​പ്പി​ച്ച്  മോ​ഹ​ൻ​ലാ​ൽ

വി​സ്മ​യി​പ്പി​ച്ച് മോ​ഹ​ൻ​ലാ​ൽ

Published:12 May 2018

അ​തി​സ്വ​സ്ഥ​മാ​യ അ​ഭി​ന​യ​ത്തി​ന്‍റെ വ​ഴി​ക​ളി​ലാ​യി​രു​ന്നി​ല്ല മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ സ​ഞ്ചാ​ര​ങ്ങ​ൾ.

എ​ന്നും വി​സ്മ​യി​പ്പി​ക്കാ​നൊ​രു വി​ശേ​ഷം ശേ​ഷി​പ്പി​ച്ചി​രു​ന്നു ലാ​ലേ​ട്ട​ൻ. അ​ഭി​ന​യി​ക്കു​ന്ന സി​നി​മ​ക​ളി​ലും സ​ഹ​ക​രി​ക്കു​ന്ന താ​ര​ങ്ങ​ളി​ലും അ​ഭി​ന​യ​ശൈ​ലി​യി​ലും രൂ​പ​മാ​റ്റ​ങ്ങ​ളി​ലും എ​ന്നും വ്യ​ത്യ​സ്ത​ത​യു​ടെ വ​സ​ന്തം വി​രി​യി​ച്ചു.

അ​തി​സ്വ​സ്ഥ​മാ​യ അ​ഭി​ന​യ​ത്തി​ന്‍റെ വ​ഴി​ക​ളി​ലാ​യി​രു​ന്നി​ല്ല മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ സ​ഞ്ചാ​ര​ങ്ങ​ൾ. എ​ന്നും വി​സ്മ​യി​പ്പി​ക്കാ​നൊ​രു വി​ശേ​ഷം ശേ​ഷി​പ്പി​ച്ചി​രു​ന്നു ലാ​ലേ​ട്ട​ൻ. അ​ഭി​ന​യി​ക്കു​ന്ന സി​നി​മ​ക​ളി​ലും സ​ഹ​ക​രി​ക്കു​ന്ന താ​ര​ങ്ങ​ളി​ലും അ​ഭി​ന​യ​ശൈ​ലി​യി​ലും രൂ​പ​മാ​റ്റ​ങ്ങ​ളി​ലും എ​ന്നും വ്യ​ത്യ​സ്ത​ത​യു​ടെ വ​സ​ന്തം വി​രി​യി​ച്ചു. ഇ​താ​യി​രി​ക്കും മോ​ഹ​ൻ​ലാ​ലി​ന്‍റെ ഏ​റ്റ​വും വ​ലി​യ വി​സ്മ​യ​മെ​ന്നു വി​ല​യി​രു​ത്തു​മ്പോ​ഴേ​ക്കും, അ​തി​നു​മ​പ്പു​റ​മു​ള്ള അ​ത്ഭു​ത​ങ്ങ​ൾ കാ​ണി​ച്ചു കൊ​ണ്ടേ​യി​രു​ന്നു. അ​ഭി​ന​യ​ത്തി​ന്‍റെ അ​ന​വ​ധി ആ​ണ്ടു​ക​ൾ പി​ന്നി​ടു​മ്പോ​ഴും മോ​ഹ​ൻ​ലാ​ൽ ഇ​താ​വ​ർ​ത്തി​ച്ചു കൊ​ണ്ടേ​യി​രി​ക്കു​ന്നു.

ഇ​പ്പോ​ഴി​താ പു​തി​യ വാ​ർ​ത്ത​യും എ​ത്തി​യി​രി​ക്കു​ന്നു. ത​മി​ഴി​ലെ സൂ​പ്പ​ർ​സ്റ്റാ​ർ സൂ​ര്യ​ക്കൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് മോ​ഹ​ൻ​ലാ​ൽ.  ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ആ ​ചി​ത്ര​ത്തി​ന്‍റെ പ്ര​ഖ്യാ​പ​നം ന​ട​ന്ന​ത്. വി​ജ​യ്ക്കൊ​പ്പം അ​ഭി​ന​യി​ച്ച ജി​ല്ല​യ്ക്കു ശേ​ഷം മോ​ഹ​ൻ​ലാ​ൽ അ​ഭി​ന​യി​ക്കു​ന്ന ത​മി​ഴ് സി​നി​മ. ലൈ​ക്ക പ്രൊ​ഡ​ക്ഷ​ൻ​സ് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​പ്പെ​ട്ട ക​ഥാ​പാ​ത്ര​തത്തെയാ​ണു മോ​ഹ​ൻ​ലാ​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. കെ. ​വി. ആ​ന​ന്ദാ​ണു ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​നം. 
മ​റ്റൊ​രു വി​ശേ​ഷം കൂ​ടി ഈ ​ചി​ത്ര​ത്തി​ന്‍റേ​താ​യി പു​റ​ത്തു​വ​രു​ന്നു. ഉ​ല​കം ചു​റ്റു​ന്ന സി​നി​മ​യാ​യി​രി​ക്കു​മി​ത്. ലോ​ക​ത്തി​ലെ വ്യ​ത്യ​സ്ത​മാ​യ പ​ത്തു ലൊ​ക്കേ​ഷ​നു​ക​ളി​ലാ​യി​രി​ക്കും സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ന​ട​ക്കു​ക. മോ​ഹ​ൻ​ലാ​ലും വി​ജ​യും ഒ​രു​മി​ച്ച ജി​ല്ല സൂ​പ്പ​ർ​ഹി​റ്റാ​യി​രു​ന്നു. അ​തു​കൊ​ണ്ടു ത​ന്നെ സൂ​ര്യ​ക്കൊ​പ്പ​മു​ള്ള ചി​ത്ര​ത്തി​നു വ​ൻ സ്വീ​കാ​ര്യ​ത​യാ​ണ് പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ത​ന്നെ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. 

ഒ​ടി​യ​ൻ, നീ​രാ​ളി എ​ന്നി​ങ്ങ​നെ വ്യ​ത്യ​സ്ത​ത​യാ​ർ​ന്ന സി​നി​മ​ക​ൾ അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​മ്പോ​ൾ, പു​തി​യൊ​രു വേ​ഷ​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ എ​ത്തു​ക​യാ​ണ്. ഇ​ത്ത​വ​ണ സി​നി​മ​യി​ല​ല്ല. ബി​ഗ് ബോ​സ് ഷോ​യു​ടെ അ​വ​താ​ര​ക​നാ​കു​ന്നു മോ​ഹ​ൻ​ലാ​ൽ. ഹി​ന്ദി​യി​ൽ സ​ൽ​മാ​ൻ ഖാ​നാ​യി​രു​ന്നു ബി​ഗ് ബോ​സ് ഷോ​യു​ടെ അ​വ​താ​ര​ക​ൻ. 

തെ​ലു​ങ്കി​ൽ ജൂ​നി​യ​ർ എ​ൻ​ടി​ആ​റും, ത​മി​ഴി​ൽ ക​മ​ൽ​ഹാ​സ​നും അ​വ​താ​ര​ക​രാ​യി.  ആ​ദ്യ​മാ​യി മ​ല​യാ​ള​ത്തി​ൽ എ​ത്തു​മ്പോ​ൾ മോ​ഹ​ൻ​ലാ​ൽ ത​ന്നെ അ​വ​താ​ര​ക​നാ​കു​ന്നു. ആ​ദ്യ​മാ​യി​ട്ട് ഇ​ത്ത​ര​മൊ​രു ഷോ ​അ​വ​ത​രി​പ്പി​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കു​മ്പോ​ൾ വ​ള​രെ​യ​ധി​കം എ​ക്സൈ​റ്റ​ഡാ​ണെ​ന്നു മോ​ഹ​ൻ​ലാ​ൽ ത​ന്നെ പ​റ​യു​ന്നു. മ​ല​യാ​ള​ത്തി​ലെ ആ​ദ്യ  ബി​ഗ് ബോ​സ് ഷോ​യു​ടെ ചി​ത്രീ​ക​ര​ണം അ​ധി​കം താ​മ​സി​യാ​തെ ത​ന്നെ ആ​രം​ഭി​ക്കും. 


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top