24
August 2019 - 12:33 pm IST

Download Our Mobile App

Flash News
Archives

Special

kingsnake

വേറെയൊന്നും കിട്ടിയില്ല; സ്വന്തം വാല് തന്നെ വിഴുങ്ങി പാമ്പ്

Published:13 August 2019

വാലിന്‍റെ മുക്കാൽ ഭാഗത്തോളം വായിലാക്കിയ പാമ്പിനെ ഏറെ പാടുപ്പെട്ടാണ് രക്ഷപ്പെടുത്തിയതെന്നും ഇദ്ദേഹം പറഞ്ഞു.

സ്വന്തം വാല് തന്നെ വിഴുങ്ങാൻ ശ്രമിക്കുന്ന പാമ്പിന്‍റെ വിഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. പെൻസിൽവാനിയായിലെ ഫൊർഗൊറ്റൻ ഫ്രണ്ട് എന്ന പാമ്പ് വളർത്തൽ സങ്കേതത്തിലെ പാമ്പാണ് തന്‍റെ സ്വന്തം വാല് ഭക്ഷണമാക്കാൻ ശ്രമിച്ചത്. പാമ്പ് പിടുത്തക്കാരനായ ജെസെ റൊഥാക്കറാണ് പാമ്പിനെ രക്ഷിച്ചത്.

കിംഗ് സ്നേക്ക് എന്ന ഇനം പാമ്പാണ് ഇത്. ഈ പാമ്പുവളര്‍ത്തല്‍ കേന്ദ്രത്തില്‍ 15 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇത്തരമൊരു സംഭവം ഉണ്ടായതെന്നും റൊഥാക്കർ പറയുന്നു. വാലിന്‍റെ മുക്കാൽ ഭാഗത്തോളം വായിലാക്കിയ പാമ്പിനെ ഏറെ പാടുപ്പെട്ടാണ് രക്ഷപ്പെടുത്തിയതെന്നും ഇദ്ദേഹം പറഞ്ഞു. പതിവുപോലെ ഭക്ഷണവും വെള്ളവും പാമ്പ് കഴിച്ചിരുന്നുവെന്നും റൊഥാർ പറഞ്ഞു.

അതുകൊണ്ടു തന്നെ ഭക്ഷണം ലഭിക്കാത്തതു കൊണ്ടല്ല ഇങ്ങനെയുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. വിഷപാമ്പുകളെ ആഹാരമാക്കാറുള്ളവയാണ് കിംഗ് സ്നേക്കുകൾ. 


വാർത്തകൾ

Sign up for Newsletter



top