ISL-2018-219
15
December 2018 - 10:53 am IST
Flash News
Archives

Travel

ന​ഗ​ര​മ​ധ്യ​ത്തി​ലെ കാ​ട്

Published:12 May 2018

കൊ​ച്ചി​യി​ൽ എ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ളെ കാ​ത്തു വി​വി​ധ വ​ന​മേ​ഖ​ല​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ജം​ഗി​ള്‍ ക്യാ​മ്പിം​ഗ്, ഏ​റു​മാ​ട​ങ്ങ​ളി​ല്‍ താ​മ​സം, ജ​ല​യാ​ത്ര, ഹ്ര​സ്വ​ദൂ​ര- ദീ​ര്‍ഘ​ദൂ​ര ട്ര​ക്കിം​ഗ്, വ​ന്യ​ജീ​വി നി​രീ​ക്ഷ​ണം, ജം​ഗി​ള്‍ ട്ര​ക്കിം​ഗ്, പ​ക്ഷി​നി​രീ​ക്ഷ​ണം, പ്ര​കൃ​തി പ​ഠ​നം, ട്രൈ​ബ​ല്‍ ഹാം​ലെ​റ്റു​ക​ള്‍ സ​ന്ദ​ര്‍ശ​നം, സു​ഗ​ന്ധ​വ്യ​ഞ്ജ​ന പ്ലാ​ന്‍റേ​ഷ​ന്‍ സ​ന്ദ​ര്‍ശ​നം, മ​ല​ക​യ​റ്റം എ​ന്നീ ഏ​റെ ര​സ​ക​ര​മാ​യ അ​നു​ഭ​വ​ങ്ങ​ൾ കാ​ത്തി​രി​ക്കു​ന്നു.

കൊ​ച്ചി​യി​ൽ എ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ളെ കാ​ത്തു വി​വി​ധ വ​ന​മേ​ഖ​ല​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ജം​ഗി​ള്‍ ക്യാ​മ്പിം​ഗ്, ഏ​റു​മാ​ട​ങ്ങ​ളി​ല്‍ താ​മ​സം, ജ​ല​യാ​ത്ര, ഹ്ര​സ്വ​ദൂ​ര- ദീ​ര്‍ഘ​ദൂ​ര ട്ര​ക്കിം​ഗ്, വ​ന്യ​ജീ​വി നി​രീ​ക്ഷ​ണം, ജം​ഗി​ള്‍ ട്ര​ക്കിം​ഗ്, പ​ക്ഷി​നി​രീ​ക്ഷ​ണം, പ്ര​കൃ​തി പ​ഠ​നം, ട്രൈ​ബ​ല്‍ ഹാം​ലെ​റ്റു​ക​ള്‍ സ​ന്ദ​ര്‍ശ​നം, സു​ഗ​ന്ധ​വ്യ​ഞ്ജ​ന പ്ലാ​ന്‍റേ​ഷ​ന്‍ സ​ന്ദ​ര്‍ശ​നം, മ​ല​ക​യ​റ്റം എ​ന്നീ ഏ​റെ ര​സ​ക​ര​മാ​യ അ​നു​ഭ​വ​ങ്ങ​ൾ കാ​ത്തി​രി​ക്കു​ന്നു.

ഇ​ടു​ക്കി​യി​ല്‍ കു​ട്ടി​ക്കാ​നം, കോ​ലാ​ഹ​ല​മേ​ട്, തേ​ക്ക​ടി, മൂ​ന്നാ​ര്‍, ഇ​ര​വി​കു​ളം, ചി​ന്നാ​ര്‍, തൊ​മ്മ​ന്‍കു​ത്ത് എ​ന്നി​വ​യും എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ ഭൂ​ത​ത്താ​ന്‍കെ​ട്ട്, ത​ട്ടേ​ക്കാ​ട്, മം​ഗ​ള​വ​നം, കോ​ട​നാ​ട്, മു​ളം​കു​ഴി, പാ​ണി​യേ​ലി പോ​ര്. തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ അ​തി​ര​പ്പി​ള്ളി, ചി​മ്മി​ണി, പീ​ച്ചി- വാ​ഴാ​നി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു ടൂ​റി​സം വ​കു​പ്പ് നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്നു.
മൂ​ന്നാ​റി​ല്‍ നി​ന്ന് 45 കി​ലോ​മീ​റ്റ​ര്‍ കി​ഴ​ക്കു മാ​റി​യാ​ണ് ചെ​റു ഗ്രാ​മ​മാ​യ വ​ട്ട​വ​ട. മൂ​ന്നാ​ര്‍ മേ​ഖ​ല​യി​ലെ മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നു വ്യ​ത്യ​സ്ത​മാ​യി തേ​യി​ല കൃ​ഷി​ക്ക​ല്ല ഇ​വി​ടെ പ്രാ​ധാ​ന്യം ന​ല്‍കി​യി​രി​ക്കു​ന്ന​ത്. വ​ട്ട​വ​ട​യി​ലെ മ​ല​ഞ്ച​രി​വു​ക​ളി​ല്‍ വ്യ​ത്യ​സ്ത ഇ​നം പ​ച്ച​ക്ക​റി​ക​ള്‍ കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​തു കാ​ണാം.

സ​മു​ദ്ര നി​ര​പ്പി​ല്‍ നി​ന്ന് ആ​റാ​യി​ര​ത്തി അ​ഞ്ഞൂ​റ് അ​ടി ഉ​യ​ര​ത്തി​ലാ​ണു സ​ഞ്ചാ​രി​ക​ളു​ടെ ശ്ര​ദ്ധ ഏ​റെ പ​തി​ഞ്ഞി​ട്ടി​ല്ലാ​ത്ത ഈ ​ഹി​ല്‍ സ്റ്റേ​ഷ​ന്‍ നി​ല കൊ​ള്ളു​ന്ന​ത്. ധാ​രാ​ളം സൂ​ര്യ​പ്ര​കാ​ശം ല​ഭി​ക്കു​ന്ന ഇ​വി​ടെ ശൈ​ത്യ​കാ​ല​ത്തു പോ​ലും താ​പ​നി​ല അ​സ​ഹ​നീ​യ​മാ​യ നി​ല​യി​ല്‍ താ​ഴാ​റി​ല്ല. പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്യു​ന്ന താ​ഴ്‌​വാ​ര​ങ്ങ​ള്‍ക്ക​പ്പു​റം യൂ​ക്കാ​ലി, പൈ​ന്‍ തു​ട​ങ്ങി​യ മ​ര​ങ്ങ​ള്‍ വ​ള​ര്‍ന്നു നി​ല്‍ക്കു​ന്നു. വ്യ​ത്യ​സ്ത നി​റ​ങ്ങ​ളി​ലും വ​ലു​പ്പ​ത്തി​ലു​മു​ള്ള അ​പൂ​ര്‍വ്വ ചി​ത്ര​ശ​ല​ഭ​ങ്ങ​ളു​ടെ​യും പ​ക്ഷി​ക​ളു​ടെ​യും താ​വ​ള​മാ​ണ് ഈ ​മ​നോ​ഹ​ര​ഗ്രാ​മം.

ട്ര​ക്കിം​ഗി​നും അ​നു​യോ​ജ്യ​മാ​യ പ്ര​ദേ​ശ​മാ​ണി​ത്. ഇ​വി​ടെ നി​ന്നു വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു ട്ര​ക്കിം​ഗ് ന​ട​ത്താം. കൊ​ടൈ​ക്ക​നാ​ല്‍, മാ​ട്ടു​പെ​ട്ടി, ടോ​പ്‌​സ്റ്റേ​ഷ​ന്‍, കാ​ന്ത​ല്ലൂ​ര്‍ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ഇ​വി​ടെ നി​ന്നു കാ​ന​ന​പാ​ത​ക​ളു​ണ്ട്. മ​ല​നി​ര​ക​ളി​ലൂ​ടെ സാ​ഹ​സി​ക​മാ​യ ജീ​പ്പ് സ​ഫാ​രി, ബൈ​ക്ക് യാ​ത്ര, കാ​ന​ന​ത്തി​നു​ള്ളി​ല്‍ താ​മ​സം തു​ട​ങ്ങി സാ​ഹ​സി​ക​ത ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ര്‍ക്കാ​യി വ​ട്ട​വ​ട ഒ​ട്ടേ​റെ അ​നു​ഭ​വ​ങ്ങ​ള്‍ കാ​ത്തു വ​ച്ചി​രി​ക്കു​ന്നു. ഈ ​മേ​ഖ​ല​യി​ലെ സ്വ​കാ​ര്യ സം​രം​ഭ​ക​രാ​ണ് ഇ​തി​നാ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ന​ല്‍കു​ന്ന​ത്.
എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ കാ​ന​ന സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​ൻ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ ഒ​ട്ട​ന​വ​ധി അ​വ​സ​ര​ങ്ങ​ളു​ണ്ട്. കോ​ത​മം​ഗ​ലം, ത​ട്ടേ​ക്കാ​ടു വ​ഴി​യി​ൽ കീ​ര​ൻ​പാ​റ​ക​വ​ല​യി​ൽ നി​ന്നും ഇ​ട​ത്തോ​ട്ടു ഇ​ട​മ​ല​യാ​ർ വ​ഴി സ​ഞ്ച​രി​ച്ചു ഭൂ​ത​ത്താ​ൻ​കെ​ട്ട്  ഡാ​മി​ലെ​ത്താം, വ​ലി​യൊ​രു​പ്ര​വേ​ശ​ന​ക​വാ​ട​വും   ഡി.​ടി.​പി.​സി യു​ടെ ഒ​രു​പാ​ർ​ക്കും ഇ​വി​ടെ സ്വാ​ഗ​ത​മ​രു​ളു​ന്നു.​പെ​രി​യാ​ർ ന​ദീ​ത​ട​ജ​ല​സേ​ച​ന പ​ദ്ധ​തി  എ​ന്ന പേ​രി​ൽ1957​ൽ പ​ണി തു​ട​ങ്ങി​യ ഈ ​ഡാം 1964ൽ ​ക​മ്മി​ഷ​ൻ ചെ​യ്തു. ഡാ​മി​ന്‍റെ പ​രി​സ​ര​ത്തു ത​ന്നെ​യാ​യി വ​ലി​യൊ​രു വാ​ച്ച് ട​വ​ർ കാ​ണാം. ഇ​വി​ടു​ന്നു​ള്ള കാ​ഴ്ച​ക​ൾ മ​നോ​ഹ​ര​മാ​ണ്.
 ബോ​ട്ടിം​ഗ് ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്കു​ അ​തി​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​രി​ക്കു​ന്നു. ഡാ​മി​ന്‍റെ കു​റ​ച്ചു താ​ഴെ​യാ​യി​ട്ടാ​ണു പ്ര​കൃ​തി ഒ​രു​ക്കി​യ യ​ഥ​ർ​ത്ഥ ഭൂ​ത​ത്താ​ൻ കെ​ട്ടു  സ്ഥി​തി​ ചെ​യ്യു​ന്ന​ത്. ഫോ​റ​സ്റ്റ് ഓ​ഫി​സി​ന്‍റെ പു​റ​കി​ലെ ഇ​ടു​ങ്ങി​യ വ​ഴി​യി​ലൂ​ടെ​യാ​ണു ഭൂ​ത​ത്താ​ൻ​കെ​ട്ടി​ലേ​ക്കു​ള്ള വ​ന​യാ​ത്ര​യാ​രം​ഭി​ക്കു​ന്ന​ത്

മു​ൻ​പോ​ട്ടു ന​ട​ന്നാ​ൽ ഭൂ​ത​ത്താ​ൻ​മാ​ർ പ​ണി​ത് എ​ന്നു​ ക​രു​തു​ന്ന ഭൂ​ത​ത്താ​ൻ​കെ​ട്ടാ​യി, ഒ​രു​പാ​ടു പാ​റ​ക്കൂ​ട്ട​ങ്ങ​ൾ കൂ​ട്ടി​യി​ട്ട​തു പോ​ലെ തോ​ന്നും. ഭൂ​ത​ത്താ​ന്മാ​രു​ടെ ക്ഷേ​ത്രം എ​ന്നു​ക​രു​തി  പോ​രു​ന്ന ഒ​രു ഗു​ഹ​യും വ​ന​ത്തി​നു​ള്ളി​ൽ കാ​ണാം. 
കീ​രം​പാ​റ​യി​ൽ നി​ന്നു ഭൂ​ത​ത്താ​ൻ കെ​ട്ടി​ലേ​ക്കും ത​ട്ടേ​ക്കാ​ട്ടേ​ക്കും ര​ണ്ടാ​യി വ​ഴി​ പി​രി​യു​ക​യാ​ണ്. റോ​ഡി​നി​രു​വ​ശ​വും നി​റ​യെ മ​ര​ങ്ങ​ളാ​ണ്. ആ​റു​കി​ലോ​മീ​റ്റ​ർ പി​ന്നി​ട്ട​പ്പോ​ഴേ​ക്കും ത​ട്ടേ​ക്കാ​ട് പാ​ല​ത്തി​ലെ​ത്തി. അ​വി​ടെ​നി​ന്നു നോ​ക്കി​യാ​ൽ താ​ഴ​യു​ള​ള ജ​ലാ​ശ​യ​വും അ​ക​ലെ തീ​ര​ത്തോ​ടു ചേ​ർ​ന്നു​ള​ള കാ​ടും വ്യ​ക്ത​മാ​യി കാ​ണാം. പാ​ലം ക​ഴി​ഞ്ഞ് വ​ല​തു​വ​ശ​ത്താ​ണ് ത​ട്ടേ​ക്കാ​ട് പ​ക്ഷി​സ​ങ്കേ​തം. പ​ക്ഷി​ക​ൾ മാ​ത്ര​മ​ല്ല, ചി​ത്ര​ശ​ല​ഭ​ങ്ങ​ൾ​ക്കാ​യി ഒ​രു പാ​ർ​ക്കും ഇ​വി​ടു​ണ്ട്. ചി​ല കൂ​ടു​ക​ളി​ല്‍ വ​ലി​യ പാ​മ്പു​ക​ളെ​യും സൂ​ക്ഷി​ച്ചി​രി​ക്കു​ന്നു. 
കോ​ട​നാ​ട് ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്തു​ത​ന്നെ ടൂ​റി​സം ഭൂ​പ​ട​ത്തി​ല്‍ ഇ​ടം​പി​ടി​ച്ച​താ​ണ്. കോ​ട​മ​ഞ്ഞി​ന്‍റെ  നാ​ടാ​ണ് കോ​ട​നാ​ട്. ബ്രി​ട്ടീ​ഷു​കാ​ര്‍ നി​ര്‍മ്മി​ച്ച ഗ​സ്റ്റ്ഹൗ​സ് ഇ​പ്പോ​ഴും അ​വി​ടെ​യു​ണ്ട്.
കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ആ​ന പ​രി​ശീ​ല​ന​കേ​ന്ദ്ര​വും കോ​ട​നാ​ടു​ണ്ട്. പ​ഴ​യ ആ​ന​ക്കൂ​ട് 1965ല്‍ ​പു​തു​ക്കി​പ്പ​ണി​തു. 1895ല്‍ ​തി​രു​വി​താം​കൂ​ര്‍ സ​ര്‍ക്കാ​ര്‍ കാ​ട്ടി​ല്‍ നി​ന്ന് പി​ടി​കൂ​ടു​ന്ന ആ​ന​ക​ള്‍ക്ക് പ​രി​ശീ​ല​നം ന​ല്‍കാ​ന്‍ തു​ട​ങ്ങി​യ അ​ന്നു​മു​ത​ല്‍ കോ​ട​നാ​ട് ക​ള​രി​യാ​ണ് ആ​ന​ക​ളു​ടെ ദു​ര്‍ഗു​ണ​പ​രി​ഹാ​ര പാ​ഠ​ശാ​ല. വ​ന്യ​സ്വ​ഭാ​വ​മു​ള്ള ഇ​വ​യെ നാ​ട്ടി​ലെ​ത്തി​ച്ച് ഇ​ണ​ക്കി, ച​ട്ടം​പ​ഠി​പ്പി​ക്കു​ന്ന​തി​ല്‍ വി​ദ​ഗ്ധ​രാ​യ നി​ര​വ​ധി ആ​ന​പ​രി​ശീ​ല​ക​ര്‍ ഇ​വി​ടെ​യു​ണ്ട്.

പെ​രു​മ്പാ​വൂ​രി​ൽ നി​ന്നും ഏ​ക​ദേ​ശം 20 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് പാ​ണി​യേ​ലി പോ​ര് എ​ന്ന മ​നോ​ഹ​ര​മാ​യ ഈ ​തീ​രം. വ​ട​ക്ക് മ​ല​യാ​റ്റൂ​രി​നും തെ​ക്ക് പാ​ണി​യേ​ലി​ക്കും ഇ​ട​യ്ക്കു​കൂ​ടി പെ​രി​യാ​ർ ന​ദി ഒ​ഴു​കി വ​രു​ന്ന ഈ ​സ്ഥ​ല​ത്ത് നി​റ​യെ പാ​റ​ക്കെ​ട്ടു​ക​ളാ​ണ്. പ​ല കൈ​വ​ഴി​ക​ളാ​യി ഒ​ഴു​കി വ​രു​ന്ന ന​ദി ഇ​വി​ടെ ഒ​രു​മി​ച്ചു ചേ​രു​ന്നു. വ​ർ​ഷ​കാ​ല​ത്ത് പു​ഴ നി​റ​ഞ്ഞൊ​ഴു​കു​ന്ന​തി​നാ​ൽ ഇ​ത് ദൃ​ശ്യ​മ​ല്ല.
വ​നം വ​കു​പ്പി​ന്‍റെ മ​ല​യാ​റ്റൂ​ർ ഓ​ഫീ​സി​ന്‍റെ അ​നു​മ​തി വാ​ങ്ങി​യാ​ൽ ആ ​പു​ഴ​യ​രി​കി​ലൂ​ടെ കാ​ടി​ന്‍റെ ഭം​ഗി ആ​സ്വ​ദി​ച്ച് കു​റെ​യേ​റെ ന​ട​ക്കാം. വ​ഴി​യ​രി​കി​ലൊ​ക്കെ നാ​നാ​ത​രം ശ​ല​ഭ​ങ്ങ​ളു​ടെ​യും മൃ​ഗ​ങ്ങ​ളു​ടെ​യും പ​ക്ഷി​ക​ളു​ടെ​യും വ​ർ​ണ്ണ ചി​ത്ര​ങ്ങ​ളും പേ​രു​ക​ളും അ​വ​യു​ടെ ശാ​സ്ത്രീ​യനാ​മ​വും ഒ​ക്കെ പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്നു. 

കോ​ട​നാ​ട് ആ​ന​വ​ള​ർ​ത്ത​ൽ പ​രി​ശീ​ല​ന​കേ​ന്ദ്രം കേ​ര​ള​ത്തി​ലെ പ്ര​മു​ഖ മൃ​ഗോ​ദ്യാ​ന​മാ​യ അ​ഭ​യാ​ര​ണ്യം, ചെ​റു വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ​കൊ​ണ്ട് മ​നോ​ഹ​ര​മാ​യ പാ​ണി​യേ​ലി പോ​ര് എ​ന്നി​വ സ​ഞ്ചാ​രി​ക​ൾ​ക്ക് പ്രി​യ​ങ്ക​ര​മാ​വു​ന്ന സ്ഥ​ല​ങ്ങ​ളാ​ണ്.  അ​തി​രാ​വി​ലെ  അ​ഭ​യാ​ര​ണ്യ​ത്തി​ലെ​ത്ത​ണം. പെ​രി​യാ​ർ​ക്ക​ട​വി​ൽ ആ​ന​ക​ളെ കാ​ണാ​ൻ സ​ന്ദ​ർ​ശ​ക​ർ​ക്ക് സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
300 ഏ​ക്ക​റോ​ളം വി​സ്തൃ​ത​മാ​യ മൃ​ഗോ​ദ്യാ​ന​മാ​ണ് അ​ഭ​യാ​ര​ണ്യം. വ​നം​വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള ഈ ​വ​ന​ത്തി​ൽ അ​നേ​കം അ​പൂ​ർ​വ വൃ​ക്ഷ​ങ്ങ​ളു​ണ്ട്. ന​ട​പ്പാ​ത​ക​ളി​ലൂ​ടെ​യു​ള്ള സ​ഞ്ചാ​രം ഹൃ​ദ്യ​മാ​ണ്. ആ​ന, മാ​ൻ, മ്ലാ​വ് തു​ട​ങ്ങി​യ വ​ന്യ​മൃ​ഗ​ങ്ങ​ളെ ഇ​വി​ടെ തു​റ​ന്നു​വി​ട്ടി​രി​ക്കു​ന്നു.

സ​ന്ദ​ർ​ശ​ക​ർ​ക്കു സു​ര​ക്ഷി​ത​മാ​യി കാ​ഴ്ച കാ​ണാ​ൻ ക​ഴി​യും . ര​ണ്ടു മ​ണി​ക്കൂ​ർ അ​ഭ​യാ​ര​ണ്യ​ത്തി​ൽ ചെ​ല​വി​ട്ട​ശേ​ഷം തൊ​ട്ട​ടു​ത്ത പാ​ണി​യേ​ലി പോ​ര് എ​ന്ന വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ത്തി​ലെ​ത്താം. ഭ​ക്ഷ​ണ​വും വെ​ള്ള​വും ക​യ്യി​ൽ ക​രു​ത​ണം.
മ​ല​യാ​റ്റൂ​ർ - നീ​ലീ​ശ്വ​രം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ൽ വ​രു​ന്ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ണു മു​ളം​കു​ഴി . 
മു​ളം​കു​ഴി​യി​ലെ മ​ഹാ​ഗ​ണി​ത്തോ​ട്ട​വും വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നു പേ​രു​കേ​ട്ട​താ​ണ്.

 


വാർത്തകൾ

Sign up for Newsletter



top