09
December 2019 - 1:36 pm IST

Download Our Mobile App

Flash News
Archives

Bollywood

sridevi-film

ഓർമകളിൽ ശ്രീദേവി; ജന്മദിനാശംസകൾ നേർന്ന് ആരാധകർ

Published:13 August 2019

ബോളിവുഡിലെ ആദ്യ ലേഡി സൂപ്പർ സ്റ്റാർ വിടപറഞ്ഞിട്ട് ഒരു വർഷം കഴിയുമ്പോഴും താരത്തിന്‍റെ ഓർമകളിലാണ് ആരാധകരും കുടുംബാംഗങ്ങളും.

നടി ശ്രീദേവിയുടെ 56-ാം ജന്മവാർഷികമാണിന്ന്. 2018 ഫെബ്രുവരി 24 നുണ്ടായ ശ്രീദേവിയുടെ അപ്രതീക്ഷിതമായ മരണം ആരാധകർക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. ബോളിവുഡിലെ ആദ്യ ലേഡി സൂപ്പർ സ്റ്റാർ വിടപറഞ്ഞിട്ട് ഒരു വർഷം കഴിയുമ്പോഴും താരത്തിന്‍റെ ഓർമകളിലാണ് ആരാധകരും കുടുംബാംഗങ്ങളും.

നാലാം വയസിൽ കന്ദൻ കരുണായ് എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു ശ്രീദേവിയുടെ അരങ്ങേറ്റം. 1967 ൽ കെ.ബാലചന്ദർ സംവിധാനം ചെയ്ത കമലഹാസൻ നായകനായെത്തിയ മൂണ്ട്രു മുടിച്ചു എന്ന ചിത്രത്തിലാണ് നായികയായി അഭിനയിച്ചത്.

മലയാളം, ഹിന്ദി, തമിഴ്, കന്നഡ എന്നീ ഭാഷകളിലടക്കം മുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. കുമാരസംഭവം, പൂമ്പാറ്റ, ആന വളർത്തിയ വാനമ്പാടിയുടെ മകൻ, സത്യവാൻ സാവിത്രി, ദേവരാഗം ഉൾപ്പെടെ 26 ഓളം മലയാള ചിത്രങ്ങളിൽ  അഭിനയിച്ചിട്ടുണ്ട്. 2013 ൽ പദ്മശ്രീ നൽകി രാജ്യം ആദരിച്ചു.


വാർത്തകൾ

Sign up for Newsletter



top