24
August 2019 - 1:28 pm IST

Download Our Mobile App

Flash News
Archives

National

aishwarya

മോട്ടോർ സ്പോർട്സിൽ ലോകകിരീടം നേടി ആദ്യ ഇന്ത്യക്കാരി

Published:13 August 2019

ഞായറാഴ്ച ഹംഗറിയിൽ നടന്ന രാജ്യാന്തര മോട്ടോർ സൈക്ലിങ് ഫെഡറേഷൻ (എഫ്.ഐ.എം) ലോകകപ്പിലെ വനിതാ വിഭാഗത്തിൽ ജേതാവായതോടെയാണ് ഐശ്വര്യ ഈ നേട്ടം സ്വന്തമാക്കിയത്.

ബംഗളൂരു: മോട്ടോർ സ്പോർട്സിൽ ലോകകിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം കരസ്ഥമാക്കി ബംഗളൂരു സ്വദേശിനി ഐശ്വര്യ പിസ്സായ്. ഞായറാഴ്ച ഹംഗറിയിൽ നടന്ന രാജ്യാന്തര മോട്ടോർ സൈക്ലിങ് ഫെഡറേഷൻ (എഫ്.ഐ.എം) ലോകകപ്പിലെ വനിതാ വിഭാഗത്തിൽ ജേതാവായതോടെയാണ് ഐശ്വര്യ ഈ നേട്ടം സ്വന്തമാക്കിയത്.

നാലു ചാംപ്യൻഷിപ്പുകളാണ് എഫ്.ഐ.എം ലോകകപ്പിന്‍റെ ഭാഗമായി ഉണ്ടായിരുന്നത്. ദുബായിൽ നടന്ന ആദ്യ റൗണ്ടിൽ ഒന്നാമതെത്തിയ ഐശ്വര്യ പോർച്ചുഗലിൽ നടന്ന രണ്ടാം റൗണ്ടിൽ മൂന്നാം സ്ഥാനത്തെത്തി. സ്പെയിനിൽ നടന്ന മൂന്നാം റൗണ്ടിൽ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഐശ്വര്യ ഹംഗറിയിൽ നടന്ന നാലാമത്തെയും അവസാനത്തെയും റൗണ്ടിൽ നാലാം സ്ഥാനവും നേടി.

ഇങ്ങനെ നാല് ചാംപ്യൻ ഷിപ്പുകളിൽ  നിന്നായി 65 പോയിന്‍റോടെയാണ് ഐശ്വര്യ കിരീടമണിഞ്ഞത്. 61 പോയിന്‍റ് നേടിയ പോർച്ചുഗീസ് താരം റിത വിയേരയാണ് രണ്ടാം സ്ഥാനത്ത്. 


വാർത്തകൾ

Sign up for Newsletter



top