24
August 2019 - 12:25 pm IST

Download Our Mobile App

Flash News
Archives

Special

സഫലമായത് ഈ മകന്‍റെ ഏറ്റവും വലിയ രണ്ടു ആഗ്രഹങ്ങളെന്ന് നടൻ ഇന്ദ്രജിത്ത്

Published:13 August 2019

കഴിഞ്ഞ ദിവസം അന്‍പോട് കൊച്ചിയുടെ സംഭരണ കേന്ദ്രത്തില്‍ ഒരു ആണ്‍കുട്ടിയെത്തി. ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈാത്താങ്ങാകാന്‍ അവന്‍ കുറച്ച് സാധനങ്ങളും കൈയ്യില്‍ കരുതിയിരുന്നു.

കൊച്ചി: ഈ മകന്‍റെ ഏറ്റവും വലിയ രണ്ടു ആഗ്രഹങ്ങൾ ഒരുമിച്ച് സാധിച്ചു ഇന്ന്!! അവന്‍റെ എല്ലാം നഷ്ടമായ കൂട്ടുകാർക്ക് വേണ്ടി കുറച്ചു സാധനങ്ങൾ കൊടുക്കുവാനും അവന്‍റെ ഏറ്റവും വലിയ ഇഷ്ട സിനിമാതാരം ഇന്ദ്രെട്ടനെ കാണാനും സാധിച്ചു എന്നുള്ളതാണ്.

നടൻ ഇന്ദ്രജിത്ത് പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി പ്രവർത്തിക്കുന്ന അൻപോട് കൊച്ചി എന്ന സന്നദ്ധകൂട്ടായ്മയുടെ ഫെയ്സ്ബുക്ക് പേജിൽ ഫോട്ടോയോടൊപ്പം ഇട്ട കുറിപ്പാണിത്.  

കഴിഞ്ഞ ദിവസം അന്‍പോട് കൊച്ചിയുടെ സംഭരണ കേന്ദ്രത്തില്‍ ഒരു ആണ്‍കുട്ടിയെത്തി. ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈാത്താങ്ങാകാന്‍ അവന്‍ കുറച്ച് സാധനങ്ങളും കൈയ്യില്‍ കരുതിയിരുന്നു.  

സംഭരണ കേന്ദ്രത്തിലെത്തിയ ആ കുട്ടിയുടെ മറ്റൊരു ആഗ്രഹും കൂടി സാധിച്ചു, തന്‍റെ പ്രിയനടന്‍ ഇന്ദ്രജിത്തിനെ ഒരു നോക്ക് കാണുക എന്നത് കൂടിയായിരുന്നു. തന്‍റെ കയ്യില്‍ കരുതിയിരുന്നതെല്ലാം ഇന്ദ്രജിത്തിന് കൈമാറിയ ആ കുട്ടി ഏറെ സംതൃപ്തിയോടെയാണ് അവൻ മടങ്ങിയത്.

 


വാർത്തകൾ

Sign up for Newsletter



top